അവന്റെ തല്ലും വെള്ളമടിയും സഹിച്ച് ഞാന്‍ കൂടെ നിന്നു, എന്നെ പിന്നാലെ നടന്ന് വേട്ടയാടി; സല്‍മാനെതിരെ ഐശ്വര്യ

ബോളിവുഡിലെ എന്നത്തേയും ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും അഭിഷേകിനെ വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ ഇപ്പോഴും ഐശ്വര്യ-സല്‍മാന്‍ പ്രണയ കഥ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. എന്നാല്‍ സല്‍മാന്‍ ഖാന്റെ നിരന്തരമായ മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58-ാം വയസിലും സല്‍മാന്‍ ഖാന്‍ പക്ഷെ അവിവാഹിതനാണ്.

Aishwarya Rai

നേരത്തെ ആപ് കി അദാലത്തില്‍ അതിഥിയായി എത്തിയപ്പോള്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചതിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഐശ്വര്യ ജീവിതത്തില്‍ മുന്നോട്ട് പോയതിലും അഭിഷേകിനെ വിവാഹം കഴിച്ചതിലും തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

''വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു. അവള്‍ മറ്റൊരാളുടെ ഭാര്യയാണ്. അവള്‍ അഭിഷേകിനെ വിവാഹം കഴിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അഭിഷേക് നല്ലൊരു വ്യക്തിയാണ്. നല്ലൊരു കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിച്ചത്. അവര്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഏതൊരു മുന്‍ കാമുകനും ആഗ്രഹിക്കുന്നത് തന്നെയാണിത്'' എന്നായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം.

അതേസമയം സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് 2002 ല്‍ ഐശ്വര്യ റായ് തുറന്ന് സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനങ്ങളാണ് താന്‍ പ്രണയം അവസാനിപ്പിക്കാനുണ്ടായ കാരണമെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

''അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീഡനവും അപമാനവുമാണ്. ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അവന്റെ കോളുകള്‍ എടുക്കാതെ വന്നപ്പോള്‍ സല്‍മാന്‍ എന്നെ പിന്തുടരുകയും സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയേയും പോലെ ഞാന്‍ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചത്'' എന്നായിരുന്നു ഐശ്വര്യ റായ് പറഞ്ഞത്.

Aishwarya Rai

ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം താന്‍ അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു ഐശ്വര്യ റായ്. സല്‍മാനെതിരെ താരം പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്തായാലും ആ സംഭവങ്ങളെല്ലാം ഇന്ന് കഴിഞ്ഞ കാലമാണ്. സല്‍മാന്‍ ഖാന്‍ പിന്നീട് കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. കത്രീന പിന്നീട് വിക്കി കൗശലിനെ വിവാഹം കഴിച്ചു.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും ദാമ്പത്യ ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇരുവരും പിരിഞ്ഞുവെന്നും ഐശ്വര്യ തന്റെ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയയും സഹോദരിയും ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ദാമ്പത്യത്തേയും ബാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X