ഞാനിന്നും വര്‍ജിന്‍; അവള്‍ക്കായി കാത്തിരിക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിന്റെ ഭായി. മാസ് ആക്ഷന്‍ സിനിമകള്‍ എന്നാല്‍ ബോളിവുഡിലത് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളാണ്. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സല്‍മാന്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. കാലം ഒരുപാട് പിന്നിട്ടുവെങ്കിലും ഇന്നും തന്റെ താരസിംഹാസനം ആര്‍ക്കും വിട്ടു കൊടുക്കാന്‍ സല്‍മാന്‍ ഖാന്‍ കൂട്ടാക്കുന്നില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുകയാണ് സല്‍മാന്‍ ഖാന്‍. ഇന്ന് സല്‍മാന്റെ ജന്മദിനമാണ്. ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവുമെല്ലാം സല്‍മാന്‍ ഖാന് പിറന്നാള്‍ ആശംസകളുമായി എത്തുകയാണ്.

ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സല്‍മാന്റെ ജീവിതവും എന്നും വാര്‍ത്തകൡ നിറഞ്ഞു നിന്നിരുന്നു. പ്രണയങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമൊന്നും സല്‍മാന്റെ ജീവിതത്തില്‍ യാതൊരു പഞ്ഞവുമില്ലെന്നതാണ് വസ്തുത. സിനിമകളെ വെല്ലുന്ന വിവാദങ്ങള്‍ സല്‍മാന്റെ ജീവിതത്തില്‍ അരങ്ങേറിയിട്ടുണ്ട്. സല്‍മാന്റെ പ്രണയ ജീവിതവും എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമാണ്. സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാതെ തുടരുന്നതും ചര്‍ച്ചാ വിഷയമാണ്. താരത്തോട് എന്നും ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ് കല്യാണം എപ്പോഴാണ് എന്നത്.

കോഫി വിത്ത് കരണില്‍

ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കോഫി വിത്ത് കരണിന്റെ നാലാം സീസണിലായിരുന്നു സല്‍മാന്‍ ഖാന്‍ അതിഥിയായി എത്തിയത്. പരിപാടിയ്ക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ സല്‍മാന്‍ ഖാനോട് നിങ്ങള്‍ ഇപ്പോഴും വര്‍ജിന്‍ ആണോ എന്ന് ചോദിക്കുകയായിരുന്നു. ഇതിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി താന്‍ ഇപ്പോവും വര്‍ജിന്‍ ആണെന്നും താനിപ്പോഴും സിംഗിള്‍ ആണെന്നും താന്‍ ആഗ്രഹിക്കുന്നത് പോലൊരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനായി കാത്തിരിക്കുകയാണ് എന്നായിരുന്നു. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ചൂടേറിയ ചര്‍ച്ച

ബോളിവുഡിലെ എന്നത്തേയും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു സല്‍മാന്റെ വിവാഹം. താരം പല നടിമാരുമായി പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പിരിയുകയായയിരുന്നു മിക്കതും. വിവാഹത്തിലേക്ക് എത്തുമ്പോള്‍ തനിക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. എന്തായാലും അന്നത്തെ പരിപാടിയ്ക്ക് ശേഷം പിന്നീട് സല്‍മാന്‍ ഖാന്‍ തന്റെ സഹോദരന്മാര്‍ക്കൊപ്പം വീണ്ടും കോഫി വിത്ത് കരണില്‍ എത്തിയിരുന്നു. അന്നും ഇതേ ചോദ്യം കരണ്‍ ജോഹര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ഇപ്പോഴും വര്‍ജിന്‍ ആണോയെന്നായിരുന്നു കരണ്‍ ചോദിച്ചത്. അതെ, ഒന്നും മാറിയിട്ടില്ലെന്നായിരുന്നു സല്‍മാന്റെ മറുപടി.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
സിനിമകള്‍

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയ ആയുഷ് ശര്‍മയായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. മഹിമ മക്ക്വാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സല്‍മാന്‍ എത്തിയത്. ടൈഗര്‍ ത്രീയാണ് സല്‍മാന്റെ പുതിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രീയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലേയും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലേയും അതിഥി വേഷങ്ങളിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്. കിക്ക് 2, ബജ്രംഗി ഭായ്ജാന്‍ 2, തുടങ്ങി നിരവധി സിനിമകള്‍ സല്‍മാന്റേതായി പുറത്തിറങ്ങാനുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X