രണ്‍ബീറിന്റേയും കത്രീനയുടേയും പ്രണയത്തില്‍ തലയിടരുത്! ഹൃത്വിക്കിന് സല്‍മാന്റെ മുന്നറിയിപ്പ്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ തന്റെ താര സിംഹാസനത്തില്‍ ഇരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സിനിമ പോലെ തന്നെ സല്‍മാന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സല്‍മാന്‍ ഖാന്റെ പ്രണയവും എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിജയമാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. 2009 ലായിരുന്നു കത്രീനയും സല്‍മാനും പിരിയുന്നത്. എന്നാല്‍ പ്രണയ തകര്‍ച്ച് അംഗീകരിക്കാന്‍ കുറച്ച് നാള്‍ വേണ്ടി വന്നിരുന്നു സല്‍മാന്‍ ഖാന്.

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ തനിക്ക് കത്രീനയോടുണ്ടായിരുന്ന അമര്‍ഷം സല്‍മാന്‍ ഖാന്‍ പലപ്പോഴും തുറന്ന് കാണിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു താരം കോഫി വിത്ത് കരണില്‍ എത്തിയ എപ്പിസോഡ്. കത്രീനയും രണ്‍ബീര്‍ കപൂറും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്ന കാലത്തായിരുന്നു സല്‍മാന്‍ ഖാന്‍ കോഫി വിത്ത് കരണിലെത്തുന്നത്. അതേസമയം കത്രീനയും ഹൃത്വിക് റോഷനും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇത് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു സല്‍മാന്റെ വാക്കുകള്‍.

ഉപദേശങ്ങള്‍

ഷോയുടെ ഭാഗമായി അവതാരകനായ കരണ്‍ ജോഹര്‍ ഓരോ താരങ്ങള്‍ക്കും നല്‍കാനുള്ള ഉപദേശങ്ങള്‍ എന്താണെന്ന് സല്‍മാന്‍ ഖാനോട് ചോദിക്കുകയായിരുന്നു. രണ്‍ബീര്‍ കപൂറിന്റെ പേരായിരുന്നു കരണ്‍ ജോഹര്‍ ആദ്യം പറഞ്ഞത്. ജീവിതം ആസ്വദിക്കാനായിരുന്നു സല്‍മാന്‍ ഖാന്‍ രണ്‍ബീറിന് നല്‍കിയ ഉപദേശം. പിന്നാലെ കരണ്‍ കത്രീന കൈഫിന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ അധികം ആസ്വദിക്കാതെ നോക്കണമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. പിന്നാലെയായിരുന്നു കരണ്‍ ഹൃത്വിക് റോഷന്റെ പേര് പറയുന്നത്. നീ ഇതില്‍ ഇടപെടാതെ മാറി നില്‍ക്കൂവെന്നായിരുന്നു സല്‍മാന്‍ ഖാന്‍ ഹൃത്വിക്കിന് നല്‍കിയ ഉപദേശം. ഇതോടെ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ശക്തമായി മാറഉകയായയിരുന്നു.

പ്രശ്‌നങ്ങള്‍

എന്തായാലും അന്നത്തെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ തന്നെ അവസാനിച്ചു. കത്രീനയും രണ്‍ബീറും പിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇപ്പോള്‍. കത്രീനയും സല്‍മാനും സുഹൃത്തുക്കളായി മാറുകയും പിന്നേയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയില്‍ ഇരുവരും ഒരുമിച്ചാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. ഇതിനിടെ കത്രീന നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഡിസംബര്‍ ഒമ്പതിനായിരുന്നു വിവാഹം. വലിയ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു വിക്കിയും കത്രീനയും തമ്മിലുള്ള വിവാഹം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 സൂപ്പര്‍ ജോഡി

അതേസമയം രണ്‍ബീര്‍ കപൂറാകട്ടെ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ ജോഡിയാണ് രണ്‍ബീറും ആലിയയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. ഇതിനിടെ ഹൃത്വിക് റോഷനും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടി സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X