അവളെ തൊട്ടുപോകരുത്! ഐശ്വര്യയെ തൊട്ട ബന്‍സാലിയോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍
ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹം ദില്‍ ദേ ഛുകേ സനം എന്ന സിനിമയിലെ സല്‍മാന്റേയും ഐശ്വര്യയുടേയും കെമിസ്ട്രി കയ്യടി നേടിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടേയും പ്രണയം മൊട്ടിടുന്നതും വിടരുന്നതും.
എന്നാല്‍ ആരാധകരും സിനിമാലോകവും ഒരുനാള്‍ വിവാഹിതരാകും എന്ന് കരുതിയവര്‍ പിരിയുന്നതാണ് പിന്നീട് കണ്ടത്. സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയ തകര്‍ച്ച ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. എന്നിരുന്നാലും ഇപ്പോഴും ആ പ്രണയ കഥയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല ആരാധകര്‍.

മുമ്പൊരിക്കല്‍ ഹം ദില്‍ ദേ ഛുകേ സനത്തിന്റെ ചിത്രീകരണത്തിന്റെ സമയത്തുള്ള സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയത്തെക്കുറിച്ചുള്ള സ്മിത ജയക്കറുടെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇരുവരുടേയും ഓഫ് സ്‌ക്രീന്‍ പ്രണയമാണ് ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയുടെ രഹസ്യം എന്നാണ് നടി പറയുന്നത്.
''അവരുടെ പ്രണയം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ചാണ് അത് മൊട്ടിട്ടതും വിരിഞ്ഞതും. അത് കാണാനുണ്ടായിരുന്നു. സിനിമയ്ക്ക് അത് ഉപകരിക്കുകയും ചെയ്തു. ആങ്കോം കി ഗുസ്താക്കിയ എന്ന പാട്ടില്‍ ഒരു രംഗമുണ്ടായിരുന്നു. ആഷ് അടുത്തു നില്‍ക്കുമ്പോള്‍ സല്‍മാന്‍ അവളുടെ ചുറ്റും നടക്കണം. ഈ സമയം സഞ്ജയ് പോയി അവളെ തൊട്ടു. നിങ്ങളെന്തിനാണ് സഞ്ജയ് സാര്‍ അവളെ തൊട്ടത്? അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സല്‍മാന്‍ പറഞ്ഞു. പുതിയ പ്രണയമായിരുന്നു അത്. അവരുടെ കണ്ണുകള്‍ തമ്മിലുടക്കും. ഞങ്ങള്‍ അവരെ നോക്കിയിരിക്കുമായിരുന്നു'' എന്നാണ് സ്മിത പറഞ്ഞത്.
ചിത്രത്തില്‍ ഐശ്വര്യറായിയുടെ അമ്മ വേഷത്തിലാണ് സ്മിത അഭിനയിച്ചത്. ഐശ്വര്യയുമായി തനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സ്മിത പറയുന്നുണ്ട്. ഷൂട്ട് കഴിയുമ്പോള്‍ തങ്ങള്‍ ഒരുമിച്ചിരുന്ന് ചായ കുടിക്കുമായിരുന്നുവെന്നും സ്മിത പറയുന്നുണ്ട്. അക്കാലത്ത് ഐശ്വര്യ തുടക്കകാരിയായിരുന്നുവെങ്കില്‍ സെറ്റില്‍ എല്ലാവരോടും സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്നും സ്മിത പറയുന്നുണ്ട്.

''ഷൂട്ടിന് ശേഷം ഞാനും ഐശ്വര്യയും ഒരുമിച്ച് സംസാരിക്കുമായിരുന്നു. മിസ് വേള്‍ഡ് ആയിരുന്നുവെങ്കിലും അക്കാലത്ത് അവള്‍ സിനിമയില്‍ വലിയ താരമായിരുന്നില്ല. ഇപ്പോഴും ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സിനിമയാണത്. എനിക്ക് ആ വേഷം തന്നതില്‍ സഞ്ജയ് ലീല ബന്‍സാലിയോട് ഞാന്‍ നന്ദി പറയുന്നു'' എന്നാണ് സ്മിത പറഞ്ഞത്.
അതേസമയം തീര്‍ത്തും നാടകീയമായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയ തകര്‍ച്ച. സല്‍മാനെതിരെ ഐശ്വര്യ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയും ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐശ്വര്യയെ സല്‍മാന്‍ ഖാന്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. ഐശ്വര്യയുടെ വീടിന് മുന്നില്‍ മദ്യപിച് എത്തി ബഹളമുണ്ടാക്കയതിന് താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മറികടന്ന് തങ്ങളുടെ സ്വന്തം ജീവിതങ്ങളുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യയും സല്‍മാനും.


Click it and Unblock the Notifications