For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് അവാർഡ് പങ്കിട്ടപ്പോൾ കള്ളക്കണ്ണീർ പൊഴിച്ച സൽമാൻ ഖാൻ!, 1998ൽ നടന്ന സംഭവം ഇങ്ങനെ

  |

  ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും. ബോളിവുഡിന്റെ കിങ് ഖാൻ എന്ന് അറിയപ്പെടുന്ന ഷാരൂഖിനും സുൽത്താൻ എന്ന് അറിയപ്പെടുന്ന സൽമാൻ ഖാനും വലിയ ആരാധകവൃദ്ധമാണ് ഉളളത്. വിശേഷ ദിനങ്ങളിൽ മുംബൈ ബാന്ദ്രയിലെ ഇവരുടെ വസതിക്ക് സമീപം തടിച്ചു കൂടുന്ന ജനസാഗരം അതിന് ചെറിയ ഉദാഹരണം മാത്രമാണ്.

  സിനിമയിൽ സജീവമാകുന്ന കാലം മുതൽ നല്ല സുഹൃത്തുക്കളാണ് ഇരുവരും. പല അവസരങ്ങളിലും ഇവർക്കിടയിലെ സൗഹൃദ നിമിഷങ്ങൾക്ക് ആരാധകരും സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇടക്ക് ഇവർക്കിടയിൽ ചില തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. 2008ൽ ഷാരൂഖും സൽമാനും തമ്മിലുണ്ടായ ഒരു കുപ്രസിദ്ധമായ വഴക്ക് ഇന്നും ആരാധകർ ഓർത്തിരിക്കുന്ന ഒന്നാകും.

  Sharukh Khan

  Also Read: സഞ്ജയ് ദത്തിന്റെ കുടുംബം ഭാര്യ മാന്യതയെ സ്വീകരിച്ചില്ലേ?; മാന്യത അന്ന് പറഞ്ഞത് ഇതാണ്

  എന്തായാലും, ആ സംഭവത്തിന് മുൻപ്, സ്ക്രീനിലും പുറത്തും അവർ നല്ല സുഹൃത്തുക്കളായിരുന്നു. 1998ൽ ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖിന് ലഭിച്ച മികച്ച നടനുള്ള അവാർഡ് സൽമാൻ ഖാനുമായി പങ്കിട്ടിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റുകളുമായി ഷാരൂഖ് വിജയക്കൊടി പാറിക്കുന്ന സമയത്താണ് ഇത്.

  ദിൽ തോ പാഗൽ ഹേ വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ ഷാരൂഖിന്റെ അഭിനയവും കെമിസ്ട്രിയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് 1998-ലെ സീ സിനി അവാർഡിൽ അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ കജോൾ ആയിരുന്നു അവാർഡ് കൈമാറിയത്. അടുത്ത കാലത്ത് പോലും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  Also Read: 'പതിമൂന്നാം വയസിൽ രജനികാന്തിന്റെ രണ്ടാനമ്മയായി'; ശ്രീദേവിയല്ലാതെ മറ്റാരും ഇതിനൊന്നും തയ്യാറാകില്ല!

  അവാർഡ് വാങ്ങാനായി വേദിയിലെത്തിയ ഷാരൂഖ് തന്റെ സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞ ശേഷം സൽമാനെ വേദിയിലേക്ക് വിളിച്ച് അവാർഡ് പങ്കിടുകയായിരുന്നു. വേദിയിലെത്തിയ സൽമാൻ കണ്ണീർ പൊഴിച്ചുകൊണ്ടാണ് സംസാരിച്ചത്. പിൽക്കാലത്ത് ഇത് സൽമാന്റെ കള്ളക്കണ്ണീർ ആയിരുന്നുവെന്നായിരുന്നു ബോളിവുഡിൽ ചിലരുടെ പ്രചാരണം.

  തന്നെക്കാൾ കൂടുതൽ അവാർഡുകൾ ഉള്ള ആളുകളുള്ള വേദിയിൽ നിൽക്കുന്നത് ആദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷാരൂഖ് തന്റെ പ്രസംഗം ആരംഭിച്ചത്. "ഈ അവാർഡ് ലഭിക്കുന്നത് എപ്പോഴും അത്ഭുതകരമാണ്. ഇത് സാധ്യമാക്കിയതിന് യാഷ് ചോപ്രയ്ക്കും ദിൽ തോ പാഗൽ ഹേയുടെ മുഴുവൻ ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," ഷാരുഖ് പറഞ്ഞു. പിന്നാലെ തനിക്ക് അവാർഡ് ലഭിക്കുമെന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട് ബാക്കിയുള്ളവർക്ക് നന്ദി പറയാൻ അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞു സ്റ്റേജിലേക്ക് വിളിക്കുകയായിരുന്നു.

  Also Read: മലൈകയുമായുള്ള വിവാഹം ഉടനുണ്ടാകുമോ?; അർജുൻ കപൂർ പറയുന്നു

  Recommended Video

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  തുടർന്ന് മുൻ നിരയിൽ തന്നെ ഇരുന്നിരുന്ന സൽമാൻ പുഞ്ചിരിച്ചു കൊണ്ട് സ്റ്റേജിലേക്ക് കയറി വന്ന് മൈക്ക് വാങ്ങി തന്റെ കണ്ണട മാറ്റി, കള്ളകണ്ണീർ പൊഴിച്ചു സംസാരിക്കുകയായിരുന്നു. പിന്നാലെ തമാശയോടെ"ഷാരൂഖിന്റെ പാചകക്കാരനോടും ഡ്രൈവറോടും അവന്റെ ബുദ്ധിയോടും ഞാൻ നന്ദി പറയുന്നു. ഈ അവാർഡിന് വളരെ നന്ദി ഷാരൂഖ്." എന്ന് പറഞ്ഞ് അവാർഡുമായി സൽമാൻ വേദിയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. അതിന്റെ വീഡിയോ കാണാം.

  അതേസമയം, 2008ലെ സംഭവത്തിന് ശേഷം ഇന്ന് നല്ല സുഹൃത്തുക്കളാണ് ഷാരൂഖും സൽമാനും. ബിഗ് ബോസ് അടക്കം പലവേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അതിനിടെ 27 വർഷങ്ങൾക്ക് ശേഷം ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഇരുവരും ഒന്നിക്കും എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

  Read more about: sharukh khan
  English summary
  When Salman Khan shed fake tears after Shah Rukh Khan shared his Best Actor award in 1998 viral video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X