പബ്ബില്‍ വച്ച് രണ്‍ബീറിന്റെ കരണം പൊളിച്ച് സല്‍മാന്‍ ഖാന്‍; നടന് വേണ്ടി മാപ്പ് ചോദിച്ച് പിതാവ്
താരങ്ങള്‍ക്കിടയിലെ അടിയും വഴക്കുമൊക്കെ ബോളിവുഡില്‍ പുതിയതല്ല. പല വലിയ താരങ്ങള്‍ പോലും പരസ്പരം കയ്യാങ്കളിയിലേക്ക് വരെ എത്തുന്നത് കണ്ടിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പിണക്കം പ്രശസ്തമാണ്. കത്രീന കൈഫുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്നാണ് പൊതുധാരണ. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് കത്രീന രണ്‍ബീറുമായി അടുപ്പത്തിലാകുന്നത്.
എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം അപ്പോഴല്ല ആരംഭിക്കുന്നത്. രണ്‍ബീര്‍ സിനിമയിലെത്തുന്നതിന് ഒരുപാട് മുമ്പ് തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവം നടക്കുന്നത് മുംബൈയിലെ ഒരു പബ്ബില്‍ വച്ചാണ്. സഞ്ജയ് ദത്തിനൊപ്പം പബ്ബിലെത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. പിന്നാലെ രണ്‍ബീര്‍ അവിടേക്ക് എത്തുകയായിരുന്നു.

അന്ന് രണ്‍ബീറിന്റെ അരങ്ങേറ്റം പോലും നടന്നിരുന്നില്ല. പബ്ബില്‍ വച്ച് കണ്ട് മുട്ടിയ സല്‍മാനും രണ്‍ബീറും പരിചയം പുതുക്കാന്‍ സംസാരിച്ചു തുടങ്ങി. പക്ഷെ അപ്രതീക്ഷിതയമായി സംസാരം വാക്ക് പോരിലേക്ക് കടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ദേഷ്യത്തില്‍ നിയന്ത്രണം നഷ്ടമായ സല്‍മാന്‍ ഖാന്‍ രണ്‍ബീറിന്റെ കരണത്ത് അടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ദത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് സല്‍മാനേയും രണ്‍ബീറിനേയും പിടിച്ചു മാറ്റുന്നത്.
സല്‍മാന്റെ അടിയോടെ നാണം കെട്ട രണ്‍ബീര്‍ പബ്ബില്‍ നിന്നും പോവുകയായിരുന്നു. എന്നാല്‍ അന്ന് അതൊരു വലിയ പ്രശ്‌നമാകാതിരിക്കാന്‍ കാരണം സല്‍മാന്‍ ഖാന്റെ പിതാവിന്റെ ഇടപെടലാണ്. സല്‍മാന്റെ അച്ഛന്‍ സലീം ഖാന്‍ പിറ്റേദിവസം രണ്‍ബീറിന്റെ അച്ഛനും സുഹൃത്തുമായ ഋഷി കപൂറിനെ കണ്ട് സല്‍മാന്‍ ഖാന് വേണ്ടി മാപ്പ് ചോദിക്കുകയായിരുന്നു. ഇതിന് ശേഷം സല്‍മാനും രണ്‍ബീറും എല്ലാം പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു.
അതിന് ശേഷം സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും അകലം പാലിക്കാന്‍ തുടങ്ങി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ അരങ്ങേറുന്നത്. സാവരിയ്യയിലൂടെയായിരുന്നു രണ്‍ബീറിന്റെ ബോളിവുഡ് എന്‍ട്രി. എന്നാല്‍ പിന്നീട് സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പിണക്കം വഷളാകുന്നത് കത്രീന കൈഫുമായുള്ള അടുപ്പത്തിലൂടെയാണ്. രണ്‍ബീറുമായി കത്രീന അടത്തുതാണ് സല്‍മാന്‍ ഖാനുമായുള്ള ബന്ധം താര സുന്ദരി അവസാനിപ്പിക്കാനുള്ള കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഇന്ന് സല്‍മാനും രണ്‍ബീറും തമ്മിലുള്ള പിണക്കമൊക്കെ അവസാനിച്ചിട്ടുണ്ട്. രണ്‍ബീര്‍ അന്നത്തെ യുവതാരത്തില്‍ നിന്നും വളര്‍ന്ന് ഇന്ന് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. ആനിമല്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു.
അതേസമയം തന്റെ കരിയറിലെ മോശം സമയത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ കടന്നു പോകുന്നത്. ഒടുവിലിറങ്ങിയ ചിത്രമടക്കം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു.


Click it and Unblock the Notifications











