ഞങ്ങളെ വിട്ട് അവനെ പിടിച്ചു, ഇതിലും ചെറുപ്പക്കാരനെ വേണോ ഇനി? കത്രീനയെ അപമാനിച്ച സല്‍മാന്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. യുവനടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ കുറച്ച് നാളുകളായി എഴുതിയിരുന്നുവെങ്കിലും തങ്ങളുടെ പരസ്യമാക്കാന്‍ വിക്കിയും കത്രീനയും ആഗ്രഹിച്ചിരുന്നില്ല. വിക്കിയ്ക്ക് മുമ്പ് കത്രീനയുടെ ജീവിതത്തിലുണ്ടായിരുന്ന പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കത്രീനയുടെ പ്രണയങ്ങളില്‍ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു സല്‍മാന്‍ ഖാനുമായുള്ളത്.
നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് കത്രീനയും സല്‍മാനും. ഇരുവരും വിവാഹത്തോളം എത്തിയ ശേഷമാണ് പിരിയുന്നത്. 2005 ല്‍ ആണ് സല്‍മാനും കത്രീനയും പ്രണയത്തിലാകുന്നത്. എന്നാല്‍ 2010 ല്‍ ഇരുവരും പിരിയുകയായിരുന്നു. നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായതോടെയാണ് കത്രീന സല്‍മാനില്‍ നിന്നും അകലുന്നത്. എന്നാല്‍ കത്രീന താനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചുവെന്നത് അംഗീകരിക്കാന്‍ സല്‍മാന് എളുപ്പത്തില്‍ സാധിച്ചിരുന്നില്ല. പലപ്പോഴും കത്രീനയേയും രണ്‍ബീറിനേയും സല്‍മാന്‍ പരസ്യമായി തന്നെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.

തന്നെ ഉപേക്ഷിച്ച് രണ്‍ബീറിന് അരികിലേക്ക് പോയ കത്രീനയെ പല വേദികളിലും സല്‍മാന്‍ അപമാനിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ബിഗ് ബോസ് സീസണ്‍ ഫോറില്‍ കത്രീന അതിഥിയായി എത്തിയപ്പോള്‍ നടന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയാണ് ബിഗ് ബോസ്. ഷോയുടെ നാലാം സീസണില്‍ തന്റെ സിനിമയായ തീസ് മാര്‍ ഖാന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു കത്രീന കൈഫ് എത്തിയത്. ചിത്രത്തിലെ ഹിറ്റ് ഡാന്‍സ് നമ്പര്‍ ആയ ഷീല കി ജവാനിയില്‍ നൃത്തം ചെയ്തുകൊണ്ടായിരുന്നു കത്രീനയുടെ ഇന്‍ട്രോ.

പിന്നാലെ സല്‍മാന്‍ ഖാന്‍ കത്രീനയോട് ചോദ്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ആര്‍ക്കൊപ്പമാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നായിരുന്നു സല്‍മാന്റെ ചോദ്യം. അക്ഷയ് കുമാര്‍ എന്ന് കത്രീന മറുപടിയും നല്‍കി. പിന്നാലെ സല്‍മാന്‍ ഖാന്‍ കത്രീനയ്‌ക്കെതിരെ ഒളിയമ്പ് എയ്യുകയായിരുന്നു. ''നിങ്ങള്‍ ഇപ്പോള്‍ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ ഞങ്ങള്‍ക്കൊക്കെ ഒപ്പം അഭിനയിച്ചു. ഇപ്പോള്‍ നിങ്ങള്‍ പിടിച്ചിരിക്കുന്നത് രണ്‍ബീര്‍ കപൂറിനെയാണ്. ഇതിലും താഴേക്ക് പോവുമോ? ഇതിലും ചെറുപ്പക്കാരെ വേണോ?'' എന്നായിരുന്നു സല്‍മാന്റെ പരിഹാസം. സല്‍മാന്റെ വാക്കുകളില്‍ കത്രീന അപമാനിതയായെന്ന് താരത്തിന്റെ മുഖ ഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു.

എന്തായാലും അന്നത്തെ പ്രശ്‌നങ്ങളൊക്കെയം സല്‍മാനും കത്രീനയും പറഞ്ഞ് അവസാനിപ്പിക്കുകയും വീണ്ടും സുഹൃത്തുക്കളായി മാറുകയും ചെയ്തു. ഇരുവരും തുടര്‍ന്ന് ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് വീണ്ടുമെത്തുന്ന ടൈഗര്‍ ത്രീ അണിയറയില്‍ തയ്യാറെടുക്കുകയാണ്. പരമ്പരയിലെ മുന്‍ ചിത്രങ്ങളിലും കത്രീന തന്നെയായിരുന്നു നായിക. അന്തിം ആണ് സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സീറോയിലാണ് കത്രീനയെ അവസാനം സ്‌ക്രീനില്‍ കണ്ടത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കത്രീനയും വിക്കിയും വിവാഹിതരാക്കുന്നത്. വലിയ വാര്‍ത്തയായിരുന്നു വിവാഹം. രാജസ്ഥാനില്‍ വച്ച് നടന്ന വിവാഹത്തിന് ഏര്‍പ്പെടുത്ത കടുത്ത നിയന്ത്രണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിവാഹത്തിന് വളരെ ചുരുക്കം ചിലരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ.
Recommended Video

അതേസമയം സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. താരത്തിന്റെ വിവാഹം എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമാണ്. താരം ഗായികയും നടിയുമായ ലുലിയ വാന്‍തൂറുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് പല പൊതുവേദികളിലുമെത്താറുണ്ട്. അന്ന് കത്രീനയുടെ കാമുകനായിരുന്ന രണ്‍ബീര്‍ പിന്നീട് ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. ആലിയയും രണ്‍ബീറും ഏപ്രിലില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications