പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാന്‍ കുളത്തില്‍ ചാടി, പൊങ്ങിയത് ക്യാമറയ്ക്ക് മുന്നില്‍; സല്‍മാന്‍ നടനായത് ഇങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരുകളിലൊന്ന്. പതിറ്റാണ്ടുകളായി ബോളിവുഡിനെ സല്‍മാന്‍ ഖാന്‍ മുന്നില്‍ നിന്ന് നയിക്കുന്നു. സിനിമാ കുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. ബിവി ഹോ തോ ഐസിയായിരുന്നു സല്‍മാന്‍ ഖാന്റെ ആദ്യത്തെ സിനിമ. എന്നാല്‍ അതിനും കുറേ വര്‍ഷങ്ങള്‍ മുമ്പ് തന്നെ സല്‍മാന്‍ ഖാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. പരസ്യ ചിത്രത്തിലൂടെയായിരുന്നു സല്‍മാന്‍ ഖാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കാംപ കോളയ്ക്ക് വേണ്ടി കൈലാഷ് സുരേന്ദ്രനാഥ് സംവിധാനം ചെയ്ത പരസ്യത്തിലായിരുന്നു സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ത്.
ആ പരസ്യ ചിത്രത്തിലേക്ക് സല്‍മാന്‍ എത്തിയതിന് പിന്നില്‍ രസകരമായൊരു കഥ തന്നെയുണ്ട്. ഇന്നത്തെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്‍ അന്ന് കൗമാരക്കാരനായിരുന്നു. ഒരു പെണ്‍കുട്ടിയെ ഇപ്രസ് ചെയ്യാനായി നടത്തിയൊരു നീന്തല്‍ അഭ്യാസമാണ് സല്‍മാന്‍ ഖാനെ ആദ്യത്തെ പരസ്യത്തിലേക്കും അഭിനയത്തിലേക്കുമെല്ലാം എത്തിക്കുന്നത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് രസകരമായ ആ കഥ പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''ഞാന്‍ സീ റോക്ക് ക്ലബ്ബില്‍ നീന്താന്‍ പോവാറുണ്ടായിരുന്നു. ഒരു ദിവസം നീന്താന്‍ പോയപ്പോള്‍ അതിസുന്ദരിയായൊരു പെണ്‍കുട്ടിയെ കണ്ടു. ചുവന്ന സാരിയായിരുന്നു അവള്‍ ധരിച്ചിരുന്നത്. അവളുടെ ശ്രദ്ധ നേടാനായി ഞാന്‍ കുളത്തിലേക്ക് എടുത്ത് ചാടി. ഞാനൊരു മണ്ടന്‍ ആയിരുന്നു. അതിനാല്‍ ഞാന്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വെള്ളത്തിന് അടിയിലൂടെ തന്നെ നീന്തുകയായിരുന്നു ചെയ്തത്. അപ്പുറത്തെത്തി വെള്ളത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി പോയിരുന്നു'' സല്‍മാന്‍ ഖാന്‍ പറയുന്നു. പിന്നെയായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത്.

''അടുത്ത ദിവസം ഫാര്‍ പ്രൊഡക്ഷന്‍സില്‍ നിന്നും എനിക്കൊരു കോള്‍ വന്നു. അവര്‍ക്ക് എന്നെ വച്ച് കോളയുടെ പരസ്യം ചെയ്യണമായിരുന്നു. കാംപ കോളയുടെ പരസ്യമായിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന്ായിരുന്നു ഞാന്‍ ആലോചിച്ചത്. പിറ്റേ ദിവസം ന്ഞറെ ആന്റിയേയും കൂട്ടി ഞാന്‍ കൈലാഷ് സുരേന്ദ്രനാഥിനെ കാണാന്‍ പോയി. എല്ലാം ഓക്കെ പക്ഷെ ആരാണ് നിങ്ങള്‍ക്ക് എന്റെ നമ്പര്‍ തന്നതെന്ന് ഞാന്‍ ചോദിച്ചു. നീ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി എന്റെ കാമുകി ആണെന്നായിരുന്നു കൈലാഷിന്റെ മറുപടി. ഇവന്‍ നന്നായി നീന്തുമെന്ന് അവളാണ് പറഞ്ഞത്. മാലിദ്വീപില്‍ വച്ചാണ് ഷൂട്ട് ചെയ്യേണ്ടത്. അണ്ടര്‍വാട്ടര്‍ സ്വിമ്മീംഗ് അറിയുന്നവരെ വേണമായിരുന്നു. എനിക്കും ജാക്കി ഷ്രോഫിന്റെ ഭാര്യയായി മാറിയ ആയിഷയ്ക്കും മാത്രമാണ് അങ്ങനെ നീന്താന്‍ അറിയുന്നത്. അങ്ങനെയാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്'' എന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.
Recommended Video

എന്തായാലും ഒടുവില്‍ സല്‍മാന്‍ ഖാന്‍ സിനിമയില്‍ തന്നെ എത്തി. സൂപ്പര്‍തരമായി മാറുകയും ചെയ്തു. അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ പോലീസ് വേഷത്തിലായിരുന്നു സല്‍മാന്‍ എത്തിയത്. ആയുഷ് ശര്‍മയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. ചിത്രം നിരൂപക ശ്രദ്ധയും ആരാധകരുടെ കയ്യടിയും നേടിയിരുന്നു. അതേസമയം നിരവധി സിനിമകളാണ് സല്‍മാന്‍ ഖാന്റേതായി പുറത്തിറങ്ങാനുള്ളത്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. കത്രീന കൈഫാണ് മൂന്നാം ഭാഗത്തിലേയും നായിക. റഷ്യ, ഓസ്ട്രിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും ഷാരൂഖ് ഖാന്റെ പഠാനിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications