സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന്റെ പക; മാധ്യമപ്രവര്‍ത്തകയുടെ മുന്നില്‍ നിന്ന് മൂത്രമൊഴിച്ച് സല്‍മാന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. പതിറ്റാണ്ടുകളായി തന്റെ ആരാധകരെ രസിപ്പിച്ചും അവരുടെ കയ്യടി നേടിയും സല്‍മാന്‍ ഖാന്‍ മുന്‍നിരയില്‍ തന്നെ തുടരുന്നു. ലോകമെമ്പാടും ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. അതേസമയം വിവാദങ്ങള്‍ക്കും സല്‍മാന്റെ ജീവിതത്തില്‍ പഞ്ഞമില്ല. മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടുമുണ്ടാക്കിയ പ്രശ്‌നങ്ങളും സല്‍മാന്റെ കരിയറില്‍ ഒരുപാടുണ്ട്. ഇന്ന് കുറേക്കൂടി പക്വതയോടെ മാധ്യമ പ്രവര്‍ത്തകരോടും മറ്റും പെരുമാറാന്‍ ശീലിച്ചുവെങ്കിലും നേരത്തെ സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോടും മറ്റും മോശമായി പെരുമാറിയ സംഭവങ്ങളുണ്ടായിരുന്നു. അത്തരത്തില്‍ സല്‍മാന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റം ഒരിക്കല്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.

തന്റെ സിനിമകള്‍ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയോട് പകരം വീട്ടിയൊരു ചരിത്രമുണ്ട് സല്‍മാന്‍ ഖാന്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. 2016 ല്‍ ദ ഹിന്ദുവിന്റെ റസിഡന്റ് എഡിറ്ററായിരുന്ന സച്ചന്‍ കല്‍ബാഗ് ആണ് ഈ സംഭവത്തെക്കുറിച്ച് ട്വിറ്ററിലൂടെ തുറന്നു പറയുന്നത്. ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള, സ്വതന്ത്ര്യ സിനിമാ നിരൂപകയോട് സല്‍മാന്‍ ചെയ്തതായിരുന്നു സച്ചിന്‍ വെളിപ്പെടുത്തിയത്. സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെ മാന്‍വേട്ട കേസില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരം എന്നായിരുന്നു സച്ചിന്റെ പരാമര്‍ശം. വിശദമായി വായിക്കാം തുടര്‍ന്ന്.

പകരം വീട്ടി

പത്ത് വര്‍ഷം മുമ്പ്, ഒരു സ്വതന്ത്ര്യ-ദേശീയ പുരസ്‌കാരം നേടിയ സിനിമാ നിരൂപക അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ചെന്നിരുന്നു. ഈ നടന്‍ നായകനോ നായകന്മാരില്‍ ഒരാളോ ആയ കുറച്ച് സിനിമകളെ അവര്‍ വിമര്‍ശിച്ചിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. എന്നാല്‍ തന്റെ പുതിയ സിനിമയുടെ റിലീസുള്ളതിനാല്‍ അദ്ദേഹം അഭിമുഖം നല്‍കുകയായിരുന്നു. ഇതിനായി എത്തിയതായിരുന്നു ഈ മാധ്യമപ്രവര്‍ത്തക. അതോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വെയിലത്ത് മണിക്കൂറുകള്‍ അവരെ കാത്തു നിര്‍ത്തി. പിന്നീട് സെറ്റിലെ ഒരു പ്രോപ്പര്‍ട്ടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇരുന്നു. ഒടുവില്‍ അദ്ദേഹം വന്നു. നില്‍ക്കു, എനിക്ക് മൂത്രം ഒഴിക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. പിന്നാലെ അവരുടെ അടുത്ത് തന്നെ നിന്ന് അയാള്‍ പാന്റിന്റെ സിമ്പ് അഴിച്ച് മൂത്രമൊഴിക്കുകയായിരുന്നു. അഞ്ചടി മാത്രമായിരുന്നു അകലം. തന്റെ സിനിമ ഇഷ്ടപ്പെടാത്ത നിരൂപകയും മാധ്യമ പ്രവര്‍ത്തകയുമായ സ്ത്രീയോട് അയാള്‍ അങ്ങനെയാണ് പകരം വീട്ടിയത്'' എന്നായിരുന്നു സച്ചിന്‍ വെളിപ്പെടുത്തിയത്.

അന്തിം

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സല്‍മാന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ നടന്‍ ആയുഷ് ശര്‍മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്തത്. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത അന്തിം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി സിനിമകളാണ് സല്‍മാന്റെതായി അണിയറിയിലുണ്ട്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയായ ടൈഗര്‍ ത്രീയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് നായികയാകുമ്പോള്‍ ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. മനീഷ് ശര്‍മയാണ് സിനിമയുടെ സംവിധാനം. പിന്നാലെ കിക്ക് 2, ബജ്രംഗി ഭായ്ജാന്‍ 2, നോ എന്‍ട്രി 2 തുടങ്ങിയ സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
ടൈഗര്‍ ത്രീ

സല്‍മാന്റെ ടൈഗര്‍ ത്രീയില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ ലാല്‍ സിംഗ് ഛദ്ദയില്‍ ആമിറിനൊപ്പം സല്‍മാനും ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ ഖാന്‍ ത്രയം ആദ്യമായിട്ടായിരിക്കും ഒരുമിച്ചൊരു സിനിമയിലെത്തുക. ഇപ്പോള്‍ ബിഗ് ബോസ് അവതരാകനായി ടെലിവിഷനിലെ നിറസാന്നിധ്യമായി നില്‍ക്കുകയാണ് സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ ഖാന്‍ ജന്മദിനം ആഘോഷിച്ചത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X