മദ്യപിച്ച് ബോധം കെട്ട് ഐശ്വര്യയുടെ വാനിന് മുന്നില്‍ കിടന്നുറങ്ങിയ സല്‍മാന്‍; നഷ്ടം ഷാരൂഖിനും!

സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ ചലച്ചിത്ര കാവ്യം ദേവ്ദാസിന് ഇന്ന് 22 വയസ്. ഷാരൂഖ് ഖാനും ഐശ്വര്യ റായും പ്രധാന വേഷങ്ങളിലെത്തിയ ദേവ്ദാസ് ബോളിവുഡിലെ ഐക്കോണിക് സിനിമയായിട്ടാണ് കണക്കാക്കുന്നത്. ബന്‍സാലി സിനിമകളുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ സിനിമ. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ നായകനും നായികയും ഒരുമിച്ച ചിത്രം അതിന്റെ പിന്നാമ്പുറ കഥകളുടെ പേരിലും ഓര്‍മ്മിക്കപ്പെടുന്നു.

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ താരജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യയും. ഇരുവരുടേയും പ്രണയം നാടകീയമായ ഒരുപാട് സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരുകാലത്ത് ഇണപരിയാത്തവരെന്ന് ആരാധകര്‍ കരുതിയിരുന്നവര്‍ പരസ്പരം വെറുത്ത്, മുഖത്ത് നോക്കാന്‍ പോലും സാധിക്കാത്തവരായി പിരിയുന്നതിലേക്ക് എത്തിയ കഥ, ഏതൊരു ബോളിവുഡ് ചിത്രത്തേക്കാളും സംഭവ ബഹുലമാണ്.

Salman Khan

സല്‍മാന്റെ മദ്യപാനവും ശാരീരിക അതിക്രമങ്ങളുമാണ് ഐശ്വര്യയെ ആ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത്. പത്രക്കുറിപ്പിലൂടെ താന്‍ ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ അറിയിച്ചിരുന്നു. സല്‍മാനൊപ്പമുള്ള കാലം ഒരു ദുസ്വപ്‌നമാണെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ-പ്രണയം തകര്‍ച്ചയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു ദേവ്ദാസിന്റെ ചിത്രീകരണം നടക്കുന്നത്. ഈ സമയത്ത് മദ്യപിച്ച് സല്‍മാന്‍ ദേവ്ദാസിന്റെ സെറ്റിലെത്തുമായിരുന്നു.

''രണ്ട് വര്‍ഷത്തോളം സല്‍മാന്റേയും ഐശ്വര്യയുടേയും ബന്ധം പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്. മാതാപിതാക്കളുടെ എതിര്‍പ്പും, ശാരീരിക അതിക്രമങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദേവ്ദാസിന്റെ ചിത്രീകരണം ആയപ്പോഴേക്കും അവരുടെ ബന്ധം വളരെയധികം വഷളായിരുന്നു. സല്‍മാന്‍ റിയല്‍ ലൈഫ് ദേവ്ദാസ് ആയി മാറിയിരുന്നു. സ്വയം പരുക്കേല്‍പ്പിക്കുകയും പ്രണയ ബന്ധത്തെ തന്നെ തകര്‍ക്കുകയും ചെയ്തു. ദേവ്ദാസിന്റെ ക്രൂവിന്റെ ഭാഗം പോലെയായിരുന്നു അക്കാലത്ത് സല്‍മാന്‍. രാത്രികാലങ്ങളില്‍ ഐശ്വര്യയുടെ കാരവാന്റെ മുന്നില്‍ മദ്യപിച്ച് ബോധരഹിതനായി കിടക്കുമായിരുന്നു സല്‍മാന്‍'' എന്നാണ് ഷാരൂഖ് ഖാന്റെ ജീവിതകഥയില്‍ പറയുന്നത്.

Salman Khan

മറ്റൊരു വസ്തുത എന്തെന്നാല്‍ നേരത്തെ സല്‍മാന്‍ ഖാന്‍ ദേവ്ദാസിനെ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നതാണ്. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലി ഷാരൂഖ് ഖാനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ ഐക്കോണിക് ആയൊരു രംഗമാണ് ഐശ്വര്യയുടെ കാലില്‍ നിന്നും ഷാരൂഖ് ഖാന്‍ മുള്ള് എടുത്തു മാറ്റുന്നത്. ഈ സീനിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാനോട് എങ്ങനെയാണത് ചെയ്യുന്നതെന്ന് കാണിച്ചു തരാമെന്ന് സല്‍മാന്‍ പറഞ്ഞു. ഷാരൂഖ് തയ്യാറാവുകയും ചെയ്തു.

അങ്ങനെ സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ കാലില്‍ നിന്നും മുള്ളെടുക്കുന്നതിനിടെ ബന്‍സാലി ക്യാമറ ഓണ്‍ ആക്കുകയായിരുന്നു. ഐശ്വര്യ ഈ സമയം കണ്ണീരണിയുകയും ചെയ്തു. സിനിമയിലും അതേ രംഗം തന്നെയായിരുന്നു ഉപയോഗിച്ചത്. ഷാരൂഖിന്റേതെന്ന് കരുതുന്ന ആ രംഗത്തില്‍ സത്യത്തില്‍ അഭിനയിച്ചിരിക്കുന്നത് സല്‍മാന്‍ ഖാന്‍ ആണെന്ന് സാരം. 2022 ല്‍ പുറത്തിരങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ്, കിരണ്‍ ഖേര്‍, സ്മിത ജയ്ക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദേവ്ദാസ്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X