കല്യാണക്കത്ത് വരെ നല്‍കി; അവസാന നിമിഷം മൂഡില്ലെന്ന് പറഞ്ഞ് പിന്മാറിയ സല്‍മാന്‍

താരങ്ങളുടെ സിനിമ പോലെ തന്നെ ആരാധകര്‍ ആഘോഷമാക്കുന്ന ഒന്നാണ് അവരുടെ വ്യക്തിജീവിതവും. താരങ്ങളുടെ വിവാഹമൊക്കെ ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ കുറേക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് സല്‍മാന്‍ ഖാന്റേത്. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് യാതൊരു സൂചനയും സല്‍മാന്‍ ഖാന്‍ ഇതുവരേയും നല്‍കിയിട്ടില്ല.

പലപ്പോഴും പ്രണയത്തിലായിട്ടുണ്ടെങ്കിലും സല്‍മാന്‍ ഖാന്‍ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ രസകരമായൊരു വസ്തുത ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ വിവാഹത്തിനായി തയ്യാറായിരുന്നുവെന്നാണ്. 1999 ല്‍ സല്‍മാന്‍ ഖാന്റെ വിവാവഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നിരുന്നു. എന്തിന് വിവാഹത്തിനുള്ള കാര്‍ഡു വരെ തയ്യാറായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Salman Khan

സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്താണഅ നിര്‍മ്മാതാവ് സാജിദ് നദിയാവാല. ഇരുവരും ചെറുപ്പത്തില്‍ തന്നെ ഒരേ ദിവസം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തന്റെ പിതാവിന്റെ ജന്മദിനത്തിലായിരുന്നു സല്‍മാന്‍ ഖാന്‍ വിവാഹത്തിനായി ഒരുങ്ങിയത്. എന്നാല്‍ വിവാഹത്തിനുള്ള കാര്‍ഡ് വരെ വിതരണം ചെയ്ത ശേഷം, വിവാഹം നടക്കാന്‍ അഞ്ചോ ആറോ ദിവസം മാത്രം ബാക്കിയുളളപ്പോള്‍ സല്‍മാന്‍ ഖാന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് സാജിദിന്റെ വെളിപ്പെടുത്തല്‍. തനിക്ക് വിവാഹം കഴിക്കാനുള്ള മൂഡില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ബോളിവുഡിലെ പല നടിമാരുമായും സല്‍മാന്‍ ഖാന്‍ പ്രണയത്തിലായിരുന്നു. സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ്, തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം സല്‍മാന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. പല പ്രണയങ്ങളും വിവാഹത്തിന്റെ അടുത്തു വരെ എത്തിയ ശേഷമാണ് അവസാനിച്ചത്. താരം ഇപ്പോള്‍ ലുലിയ വാന്‍തൂറുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് പൊതുവേദികളിലെത്താറുണ്ട്. സല്‍മാനൊപ്പമാണ് ലുലിയ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ലോകമെമ്പാടും ആരാധകരുണ്ട് സല്‍മാന്‍ ഖാന്. താരകുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു സല്‍മാന്‍ ഖാന്‍.

ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ പുറത്തിറങ്ങിയ അന്തിം, രാധേ ഒക്കെ വലിയ പരാജയങ്ങളായിരുന്നു. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് സല്‍മാന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടൈഗര്‍ ത്രീയിലും നായിക കത്രീന കൈഫാണ്. പരമ്പരയിലെ ആദ്യത്തെ രണ്ട് സിനിമകളും വലിയ വിജയങ്ങളായിരുന്നു. കഭി ഈദ് കഭി ദിവാലിയാണ് സല്‍മാന്റെ അണിയറയിലുള്ള മറ്റൊരു സിനിമ.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X