സൽമാൻ ഖാൻ നുണയൻ! സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് നടൻ; കൈവിട്ടതോടെ മുങ്ങി
ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നണ് കുച്ച് കുച്ച് ഹോത്താ ഹേ. കരണ്‍ ജോഹര്‍ സംവിധായകനായി അരങ്ങേറിയ സിനിമ. ഷാരൂഖ് ഖാനും കജോളും രാഹുലും അഞ്ജലിയുമായി എത്തിയ സിനിമ ബോളിവുഡിലെ ക്ലാസിക്കുകളിലൊന്നാണ്. ഇരുവരുടേയും കെമിസ്ട്രിയുടെ പേരിലും കുച്ച് കുച്ച് ഹോത്താ ഹേ ആരാധകരുടെ മനസിലുണ്ടാക്കിയ സ്വാധീനത്തിന്റെ പേരിലും ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമ. കുച്ച് കുച്ച് ഹോത്താ ഹേ കാണാത്ത ബോളിവുഡ് ആരാധകരുണ്ടാകില്ല.
ഈയ്യടുത്തായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചത്. ഷാരൂഖ് ഖാനും കജോളും നായകനും നായികയുമായ ചിത്രത്തില്‍ റാണി മുഖര്‍ജി, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ സപ്പോര്‍ട്ടിംഗ് റോളുകളിലൊന്നാണ് കുച്ച് കുച്ച് ഹോത്താ ഹേയിലേത്.

അമന്‍ എന്ന കഥാപാത്രമായാണ് കുച്ച് കുച്ച് ഹോത്താ ഹേയില്‍ സല്‍മാന്‍ ഖാന്‍ എത്തിയത്. സൂപ്പര്‍ താരമായിരുന്ന സല്‍മാന്‍ ഖാന്‍ തന്റെ താരജാഡകളെല്ലാം അഴിച്ചു വച്ചാണ് അമനായി മാറിയത്. അതേസമയം ഈ കഥാപാത്രത്തിനായി കരണ്‍ ജോഹറിന്റെ മനസിലുണ്ടായിരുന്ന ആദ്യത്തെ പേര് സല്‍മാന്‍ ഖാന്റേതായിരുന്നില്ല. താന്‍ പലരോടും ഈ വേഷത്തക്കുറിച്ച് സംസാരിച്ചുവെങ്കിലും അവരെല്ലാം നിരസിച്ചുവെന്നാണ് കരണ്‍ പറയുന്നത്.
ഇതിനിടെ ഇപ്പോഴിതാ കരണ്‍ ജോഹറും സല്‍മാന്‍ ഖാനും തമ്മില്‍ കുച്ച് കുച്ച് ഹോത്താ ഹേയെക്കുറിച്ച് പറയുന്നൊരു വീഡിയോ വൈറലായി മാറുകയാണ്. ''ഞാന്‍ ഓര്‍ക്കുന്നുണ്ട് ആദ്യമായി ഞാന്‍ എന്റെ ആദ്യത്തെ സിനിമയെക്കുറിച്ച് നിങ്ങളോട് പറഞ്ഞത്. സെയ്ഫും ചന്ദ്രചൂറും ചിത്രത്തോട് നോ പറഞ്ഞിരുന്നു. ആരും ഈ റോള്‍ ചെയ്യില്ലെന്നും അതിനാല്‍ നാളെ വന്ന് എന്നെ കാണൂവെന്നും നിങ്ങള്‍ പറഞ്ഞു'' എന്നാണ് കരണ്‍ പറയുന്നത്.

''ഈ ചിത്രത്തിലേക്ക് ഷാരൂഖ് ഖാനെ കിട്ടാന്‍ ബു്ദ്ധിമുട്ടുണ്ടാകില്ല. പക്ഷെ അമനെ അവതരിപ്പിക്കാന്‍ ആളെ കണ്ടെത്താന്‍ കഷ്ടപ്പെടും. കാരണം സെയ്ഫും ചന്ദ്രചൂറും നോ പറഞ്ഞു. അവര്‍ ആ സമയത്ത് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. അവര്‍ പോലും സമ്മതിച്ചില്ല. പക്ഷെ ഞാന്‍ ചെയ്തു. കാരണം ഞാന്‍ നിന്റെ കഴിവും ബുദ്ധിയും കണ്ടു.പക്ഷെ അതിന് ശേഷം നീ എനിക്കൊപ്പം സിനിമ ചെയ്തിട്ടില്ല'' എന്നാണ് വീഡിയോയില്‍ കരണ്‍ ജോഹര്‍ പറയുന്നത്.
എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ ചന്ദ്രചൂര്‍ സിംഗ് കമന്റുമായി എത്തുകയുണ്ടായി. സല്‍മാന്‍ പറയുന്നത് നുണയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇതോടെ ഒരു ആരാധകന്‍ താരത്തോട് നിങ്ങളെ ആ സിനിമയ്ക്കായി സമീപിച്ചില്ലേ എന്ന് ചോദിച്ചു. എന്നാല്‍ തന്റെ പക്കല്‍ ജോഷ്, ദാഗ്, ക്യാ കെഹ്ന, സില്‍സില പ്യാര്‍ കാ തുടങ്ങിയ സിനിമകളുണ്ടായിരുന്നു. അതുകൊണ്ട് ഞാനൊരു ചോയ്‌സ് എടുത്തു എന്നാണ് ചന്ദ്രചൂര്‍ നല്‍കിയ മറുപടി. പക്ഷെ അധികം വൈകാതെ താരം തന്റെ കമന്റും ഡിലീറ്റാക്കി പോയി.
ഇതോടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറി ചന്ദ്രചൂറിന്റെ കമന്റ്. സല്‍മാന്‍ ഖാന്‍ പറഞ്ഞതില്‍ എന്താണ് നുണ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ സമയത്ത് സെയ്ഫ് അലി ഖാനും ചന്ദ്രചൂറും ഒന്നും ചെയ്യുന്നില്ല എന്നാല്‍ അവര്‍ അന്ന് താരങ്ങളായിരുന്നില്ല എന്നാണ്. അത് ശരിയുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമകള്‍ നിരസിക്കുന്നത് സ്വാഭാവികാമണെന്നും എന്ന് കരുതി സ്വീകരിച്ചവരോട് കിട്ടാത്ത മുന്തിരി പുളിക്കും എന്ന മനോഭാവം കാണിക്കുന്നത് ശരിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഒരുകാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് നായകനായിരുന്നു ചന്ദ്രചൂര്‍. നിരവധി ഹിറ്റ് സിനിമകള്‍ താരത്തിന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങളും മറ്റും ആ കരിയറിനെ തളര്‍ത്തി. ഇതോടെ താരം സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടി സീരിസായ ആര്യയിലൂടെയാണ് ചന്ദ്രചൂര്‍ മടങ്ങിയെത്തുന്നത്.


Click it and Unblock the Notifications