അഭിനയം നിര്‍ത്തി കുട്ടികളെ നോക്കി ജീവിക്കൂ; മാധുരിയോട് സഞ്ജയ് ദത്ത്; പ്രണയം നിരസിച്ചും താരം!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വിവാദ ജീവിതത്തിന്റെ പേരിയും സഞ്ജയ് ദത്ത് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നും വിവാദ നായകനായിരുന്നു സഞ്ജയ് ദത്ത്. മയക്കുമരുന്ന് മുതല്‍ ജയില്‍വാസം സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. പ്രണയ ഗോസിപ്പുകളും ഒട്ടും കുറവായിരുന്നില്ല. സഞ്ജയ് ദത്തിന്റെ പ്രണയ ഗോസിപ്പുകളില്‍ ഏറ്റവും വലിയ വാര്‍ത്തയായി മാറിയത് നടി മാധുരി ദീക്ഷിതുമായിട്ടുള്ളതായിരുന്നു.
ഓണ്‍ സ്‌ക്രീനില്‍ സൂപ്പര്‍ താരങ്ങളായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും അക്കാലത്ത്. 1991 ല്‍ പുറത്തിറങ്ങിയ സാജന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ദത്തും മാധുരിയും പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 1993ല്‍ ടാഡ കേസില്‍ സഞ്ജയ് ദത്ത് അറസ്റ്റിലായതോടെ ഈ പ്രണയവും അവസാനിക്കുകയായിരുന്നു.

പിന്നീട് കോഫി വിത്ത് കരണില്‍ സഞ്ജയ് ദത്ത് മാധുരി ദീക്ഷിതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അനില്‍ കപൂറിന്റെ കൂടെയായിരുന്നു സഞ്ജയ് ദത്ത് കോഫി വിത്ത് കരണിലെത്തുന്നത്. പരിപാടിയുടെ സമയത്ത് മാധുരി ദീക്ഷിത് വിവാഹിതയാവുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. അതിനാല്‍ സഞ്ജയ് ദത്തിനോട് മാധുരിയെക്കുറിച്ച് എന്തെങ്കിലും അപ്പ്‌ഡേറ്റുണ്ടോ എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്.
പക്ഷെ മറുപടി നല്‍കിയത് അനില്‍ കപൂറായിരുന്നു. ''ഞങ്ങള്‍ക്ക് അറിവൊന്നുമില്ല. ഇദ്ദേഹത്തിന്റെ കാര്യം അറിയില്ല. പക്ഷെ എനിക്ക് മാധുരിയോട് സോഫ്റ്റ് കോര്‍ണറുണ്ട്. മാധുരിയ്‌ക്കെതിരായ വിമര്‍ശനം കേള്‍ക്കാന്‍ എനിക്കാകില്ല'' എന്നായിരുന്നു അനില്‍ കപൂര്‍ പറഞ്ഞത്. വിദേശത്തേക്ക് മാറിയതോടെ മാധുരിയുടെ സംസാരശൈലി മാറിയെന്ന കരണ്‍ ജോഹറിന്‌റെ പരാമര്‍ശത്തോടായിരുന്നു അനില്‍ കപൂറിന്റെ പ്രതികരണം.
പിന്നാലെ കരണ്‍ സഞ്ജയ് ദത്തിന് മാധുരിയോട് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്ന് പറയുകയായിരുന്നു. ഇത് തന്നെ അനിലും ആവര്‍ത്തിച്ചു. സഞ്ജയ് ദത്ത് ഇപ്പോഴും മാധുരി പ്രണയിക്കുന്നതായും അനില്‍ കപൂര്‍ പറഞ്ഞു. അതോടെ സഞ്ജയ് ദത്ത് കരണിനോട് നിങ്ങള്‍ ഇപ്പോഴും അവളെ പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. തീര്‍ച്ചയായും എന്നായിരുന്നു സഞ്ജയുടെ മറുപടി. പിന്നാലെ മാധുരി തിരികെ വന്നപ്പോള്‍ കണ്ടിരുന്നുവോ എന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ മാധുരി തിരികെ യുഎസിലേക്ക് തന്നെ പോകണമെന്നും കുട്ടികളെ നോക്കണമെന്നുമായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. '' കണ്ടില്ല. കേട്ടു. എനിക്ക് അവളോട് വീട്ടിലേക്ക് പോകാനും മക്കളെ നോക്കാനുമാണ്. ഇനിയെന്തിനാണ് അഭിനയിക്കുന്നത്. മക്കളെ നോക്കൂ'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്. ഇത് കേട്ടതും അനില്‍ കപൂര്‍ ഇടപെട്ടു. അങ്ങനെ പറയരുതെന്ന് അനില്‍ പറഞ്ഞു. അതോടെ അനിലും സഞ്ജയ്ക്കും ഇടയിലൊരു മാധുരി ഫാക്ടര്‍ ഉണ്ടെന്നായി കരണ്‍ ജോഹര്‍.

തനിക്ക് സഞ്ജയ് ദത്തിനോട് അസൂയ തോന്നിയ ഒരേയൊരു സമയം അതായിരുന്നുവെന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. പിന്നാലെ സഞ്ജയ് ദത്തിനോട് മാധുരിയുമായുള്ള അടുപ്പത്തെക്കുറിച്ച് കരണ്‍ ജോഹര്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ വെറും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നുവോ എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. ''അതെ നല്ല സുഹൃത്തുക്കള്‍. അവള്‍ സെറ്റിലായന്നെതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ കുട്ടികളെ കണ്ടിരുന്നു. ഞങ്ങള്‍ ചിക്കാഗോയിലെ ഇന്ത്യാ പരേഡിലാണ് കണ്ടത്. കുട്ടികളേയും കണ്ടു'' എന്നായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം.
പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ജീവിതത്തില്‍ രണ്ട് വഴികള്‍ തിരഞ്ഞെടുക്കുകയായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും. ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. ഇരുവരും വിവാഹിതരാവുകയും കരിയറില്‍ മുന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ സഞ്ജയ് ദത്തും മാധുരിയും ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ച്. കലങ്ക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. കരണ്‍ ജോഹര്‍ തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











