സൽമാൻ ഖാന്റെ ജാഡ സഹിക്കാവുന്നതിലും അപ്പുറം! വകവരുത്താൻ ഇറങ്ങി തിരിച്ച സഞ്ജയ് ദത്ത്; സംഭവമിങ്ങനെ!
ബോളിവുഡിലെ രണ്ടു സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും. പലപ്പോഴും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരങ്ങൾ കൂടിയാണ് ഇരുവരും. ഇന്ന് ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുമാണ് സല്‍മാനും സഞ്ജയ് ദത്തും. പലപ്പോഴും ഇരുവരും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് കൂടാതെ താന്‍ സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും അദ്ദേഹം തന്റെ വഴി കാട്ടി ആണെന്നും സല്‍മാന്‍ ഖാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, സല്‍മാന്‍ ഖാൻ തനിക്ക് അനിയന്‍ ആണെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍ വളരെ അടുത്ത സുഹൃത്തുക്കൾ ആവുന്നതിന് മുൻപും ശേഷവുമൊക്കെ ഇവർ തമ്മിൽ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്തിന് ഏറെ പറയണം ഒരിക്കൽ സൽമാൻ ഖാനോട് ദേഷ്യം തോന്നി നടന്റെ വീട്ടിലെത്തി വകവരുത്താൻ പോലും ഒരുങ്ങിയിട്ടുണ്ട് സഞ്ജയ് ദത്ത് എന്നാണ് പറയപ്പെടുന്നത്. ആ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

വരുന്ന റിപ്പോർട്ടുകൾ പ്രകാരം, സൽമാൻ ഖാൻ തന്റെ സിനിമാ ജീവിതം ആരംഭിച്ച് ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ നൽകി വരുന്ന സമയത്താണ് ഈ കഥ നടക്കുന്നത്. എല്ലായ്പ്പോഴും ആധിപത്യം പുലർത്തുന്നത് പോലൊരു ശൈലി ആയിരുന്നു അക്കാലത്ത് സൽമാന്റേത് എന്നാണ് പറയപ്പെടുന്നത്, അതേസമയം അദ്ദേഹത്തിന്റെ കരിയറിൽ ഹിറ്റുകൾ വന്ന് തുടങ്ങിയതോടെ, പലർക്കും വേണ്ടി അദ്ദേഹം തന്റെ സ്വഭാവം മാറ്റുകയായിരുന്നു.
അതേസമയം, സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട ചിലരുമായി സൽമാൻ ഖാൻ തന്റെ ആധിപത്യ മനോഭാവം കാണിച്ചു എന്നാണ് പറയുന്നത്. എന്നാൽ സൽമാന്റെ ഈ സ്വഭാവം സഞ്ജയ് ദത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല, സഞ്ജയ് ഇക്കാര്യത്തിൽ കോപിഷ്ഠനായി, ദേഷ്യപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം, സഞ്ജയ് ദത്ത് ഇതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് സൽമാൻ ഖാനെ കൊല്ലാനായി നടന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. സൽമാൻ ഖാന്റെ വീടിന് പുറത്ത് നിന്നു കൊണ്ട് സഞ്ജയ് ദത്ത് ദേഷ്യത്തോടെ ഒച്ചയുണ്ടാക്കുകയും നടനെ പുറത്തേക്ക് വിളിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.
എന്നാൽ സഞ്ജയ് ദത്തിനെ നിയന്ത്രണം വിട്ട് കണ്ട സൽമാൻ ഖാൻ നടന്റെ അവസ്ഥ തിരിച്ചറിഞ്ഞ് സഞ്ജയ് ദത്തിനെ സമാധാനിപ്പിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഈ സംഭവത്തിന് ശേഷം, സഞ്ജയ് ദത്തും സൽമാൻ ഖാനും വളരെക്കാലം പരസ്പരം അകന്നു നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു, പിന്നീടാണ് ഇരുവരും എടുക്കുന്നതും പരസ്‌പരം നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്.

അതേസമയം, നിരവധി ഹിറ്റ് സിനിമകളിൽ സൽമാൻ ഖാനും സഞ്ജയ് ദത്തും രുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ചൽ മേരേ ഭായ്, സാജൻ, യേ ഹേ ജൽവ, സൺ ഓഫ് സർദാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ അർബുദ രോഗത്തെ അതിജീവിച്ച സഞ്ജയ് ദത്ത് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ അടക്കം തിളങ്ങി നിൽക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ.
നേരത്തെ കെഫ്ജിഎഫ് രണ്ടാം ഭാഗത്തിൽ വില്ലൻ വേഷത്തിൽ സഞ്ജയ് ദത്ത് എത്തിയിരുന്നു. മറുവശത്ത് പത്താനിൽ ഗസ്റ്റ് റോളിൽ വന്ന് കയ്യടി വാങ്ങിയ സൽമാൻ ഖാൻ കിസി കി ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതുപോലെ ടൈഗർ 3 യും നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications