അവസരത്തിനായി കിടക്ക പങ്കിടും, തുണിയഴിച്ച് മാറിടം കാണിച്ച നടിയെ ദേഹത്ത് തൊട്ടാല്‍ പ്രശ്‌നം: സഞ്ജയ് ദത്ത്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി ജനപ്രീയ നായകനായി മാറിയ താരം. നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. അതേസമയം വിവാദങ്ങളുടേയും പ്രിയ തോഴനാണ് സഞ്ജയ് ദത്ത്. അധോലോക ബന്ധം മുതല്‍ മയക്കുമരുന്ന് ഉപയോഗം വരെ സഞ്ജയ് ദത്തിനെ വിവാദത്തില്‍ കൊണ്ടു ചാടിച്ചിട്ടുണ്ട്. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് സഞ്ജയ് ദത്തിന്റെ ശീലം. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ പ്രസ്താവനകള്‍ വിവാദങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ സഞ്ജയ് ദത്ത് സ്ത്രീകളെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളെക്കുറിച്ചായിരുന്നു സഞ്ജയ് ദത്തിന്റെ അന്നത്തെ വിവാദ പരാമര്‍ശം.

Sanjay Dutt

സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടുക പുരുഷന്മാരേക്കാള്‍ എളുപ്പത്തിലാണ്, പുരുഷന്മാര്‍ക്ക് കുറേ കഷ്ടപ്പെടേണ്ടി വരും എന്നാണ് അന്ന് സഞ്ജു പറഞ്ഞത്. 1993 ല്‍ സിനി ബ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ പ്രസ്താവന. സിനിമയില്‍ ശരീരം കാണിക്കുന്ന സ്ത്രീകളെക്കുറിച്ചും സഞ്ജയ് ദത്ത് ആ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

''സുന്ദരികളായ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എളുപ്പമാണ്. പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷെ പെണ്ണ് സുന്ദരിയാണെങ്കില്‍ എളുപ്പമാണ്. സ്ത്രീകള്‍ക്കെല്ലാം ഒരു ബുദ്ധിമുട്ടുമില്ലെന്നല്ല, പക്ഷെ ഏവര്‍ക്ക് വഴി കണ്ടെത്തുക എന്നത് കുറേക്കൂടി എളുപ്പമാണ്'' എന്നാണ് സഞ്ജയ് ദത്തിന്റെ നിലപാട്. പിന്നാലെ, നിങ്ങള്‍ സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ സ്വയം ബഹുമാനിക്കുകയുള്ളൂ, അപ്പോഴേ മറ്റുള്ളരും നിങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇതോടെ ചോദ്യകര്‍ത്താവ് ഇടപെടുകയാണ്. നിങ്ങള്‍ പറയുന്നത് ശരീരം കാണിക്കുന്ന സ്ത്രീകള്‍ സ്വയം സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല എന്നാണോ? എന്ന് അവര്‍ താരത്തോടായി ചോദിച്ചു. പിന്നാലെ സഞ്ജയ് ദത്ത് നടത്തിയ പ്രസ്താവന തീര്‍ത്തും സ്ത്രീവിരുദ്ധമായിരുന്നു. അന്നത്തെ കാലഘട്ടം ആയതിനാലും സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാലും മാത്രമാണ് സഞ്ജയ് ദത്ത് രക്ഷപ്പെട്ടതെന്ന് വ്യക്തം.

Sanjay Dutt

''ഒരു നിലയിലെത്താന്‍ നിങ്ങള്‍ എന്തും ചെയ്യും. ഉയരത്തിലെത്താന്‍ ഉയരത്തിലുള്ള വ്യക്തിയുടെ കൂടെ അന്തിയുറങ്ങാനും തയ്യാറാണ്. ഞാനൊരു ഉദാഹരണം തരാം, ആ നടിയുടെ പേര് പറയില്ല. അവര്‍ തന്റെ മാറിടം കാണിക്കുന്ന രംഗം ചെയ്തിട്ടുണഅട്. ചിത്രത്തിന്റെ പ്രീമിയറില്‍ നിന്നും പുറത്ത് വരുമ്പോള്‍ രണ്ട് പേര്‍ വന്ന് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. അവള്‍ വലിയൊരു സീന്‍ ഉണ്ടാക്കി. പക്ഷെ അവര്‍ തിരിച്ച് ചോദിച്ചത്, നീ എന്തിനാണ് ഞങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണിച്ചു തന്നത്, നീ എന്തിനാണ് തുണി അഴിച്ചത്? എന്നായിരുന്നു'' സഞ്ജയ് ദത്ത് പറയുന്നു.

ഇന്നായിരുന്നുവെങ്കില്‍ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമായിരുന്ന ഒന്നാണ് അന്ന് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകള്‍. അതേസമയം ക്യാന്‍സറിനെ പരാജയപ്പെടുത്തി സിനിമാ ലോകത്തേക്ക് തിരികെ വന്നിരിക്കുകയാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2വിലേതടക്കം സഞ്ജയ് ദത്ത് കാഴ്ച വച്ച് ഗംഭീര പ്രകടനങ്ങള്‍ നിരവധിയാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ആണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. പിന്നാലെ വിജയ് ചിത്രം ലിയോ എന്നിവയും വിജയ് സേതുപതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X