അവൾ എന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു, ഒരു കാര്യം മാത്രം ഞാൻ അനുവദിച്ചില്ല; മുൻകാമുകിയെ കുറിച്ച് സഞ്ജയ് ദത്ത്!

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സഞ്ജയ് ദത്ത്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി ജനപ്രീയ നായകനായി മാറിയ നടൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴും നിരവധി വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. ഒരുപാട് പ്രണയങ്ങൾ നടന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇവ പലതും വാർത്തകളിലും നിറഞ്ഞിരുന്നു. ഒരിക്കല്‍ എത്ര പ്രണയങ്ങളുണ്ടായിരുന്നുവെന്ന ചോദ്യത്തിന് മുന്നൂറിലധികം എന്നാണ് സഞ്ജയ് ദത്ത് നല്‍കിയ മറുപടി.

1981ൽ പുറത്തിറങ്ങിയ റോക്കി എന്ന സിനിമയിലൂടെയാണ് സഞ്ജയ് ദത്ത് നായകനായി അരങ്ങേറ്റം നടത്തുന്നത്. പ്രമുഖ നടൻ സുനിൽ ദത്തിന്റെയും നടി നർഗീസിന്റെയും മകനായ സഞ്ജയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അരങ്ങേറ്റമായിരുന്നു അത്. ആദ്യ സിനിമയിലൂടെ തന്നെ നടൻ ജനപ്രീതി നേടി. ഒപ്പം പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ നിറയാനും തുടങ്ങിയിരുന്നു. ചിത്രത്തിലെ നായികയായ ടീന മുനിമുമായി സഞ്ജയ് പ്രണയത്തിലായി.

sanjay dutt tina munim

ഇതേസമയം തന്നെ ആയിരുന്നു സഞ്ജയുടെ അമ്മ നർഗീസിന്റെ മരണം. അമ്മക്കുട്ടി ആയിരുന്ന സഞ്ജയ്‌ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വിയോഗം. ആ വേദനയിൽ നിന്ന് സഞ്ജയ് കരകയറിയത് ടീനയുടെ സാമിപ്യം കൊണ്ടാണ്. ടീനയുടെ അടുത്ത് നിന്ന് സഞ്ജയ് സ്നേഹവും ആശ്വാസവും കണ്ടെത്തി. പിന്നാലെയാണ് സിനിമ പുറത്തിറങ്ങുന്നത്. പിന്നാലെ സഞ്ജയ്-ടീന ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു.

പക്ഷേ ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. എന്നാൽ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാഗസിന് നൽകിയ അഭിമുഖത്തിൽ, അമ്മയുടെ മരണശേഷം ടീന തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി മാറിയതിനെ കുറിച്ച് സഞ്ജയ് ദത്ത് പറയുകയുണ്ടായി. 'ഞാൻ വൈകാരികമായി ദുർബലനായ ഒരു മനുഷ്യനാണ്',

'എനിക്ക് എപ്പോഴും ആരുടെയെങ്കിലും ശക്തമായ സ്വാധീനം ആവശ്യമാണ്. എന്റെ അമ്മയായിരുന്നു ആ സ്വാധീനം. അമ്മയുടെ മരണശേഷം ടീന ആ സ്ഥാനം ഏറ്റെടുത്തു. അവൾ എന്റെ ജീവിതത്തിൽ ആധിപത്യം പുലർത്തി, എന്നാൽ എന്റെ കരിയറിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ അവളെ അനുവദിച്ചിരുന്നില്ല',

'അവൾക്ക് ഇഷ്ടമില്ലാത്തവർക്കൊപ്പം ഞാൻ പ്രവർത്തിക്കുന്നത് തടയാൻ അവൾ ശ്രമിച്ചിട്ടില്ല. ടീന ഒരിക്കലും എന്നെ എന്റെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചിട്ടില്ല. അച്ഛനും സഹോദരിമാരുമായും വഴക്കിട്ട ശേഷവും വീട്ടിലേക്ക് ചെല്ലാൻ നിർബന്ധിച്ചത് അവളാണ്. എല്ലാ കുടുംബങ്ങളിലും ഉള്ള പോലെയുള്ള പ്രശ്നങ്ങളാണ് ഞങ്ങളുടെ കുടുംബത്തിലും ഉണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഇടയ്ക്കിടെ വഴക്കുകൾ ഒക്കെ ഉണ്ടായിരുന്നു', എന്നും സഞ്ജയ് പറഞ്ഞു.

sanjay dutt tina munim

സഞ്ജയ് ദത്തുമായി ദീർഘകാലം പ്രണയത്തിലായിരുന്ന ഒരാളാണ് ടീന മുനിം. ഗോസിപ്പുകൾക്കൊന്നും അവരുടെ ബന്ധത്തെ തകർക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് തിളങ്ങി നിന്നിരുന്ന നായികയായതിനാൽ പല നായകന്മാരുമായി ബന്ധപ്പെടുത്തി ടീനയെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ സഞ്ജയ് ദത്ത് അതിനോടെല്ലാം കണ്ണടക്കുകയും തള്ളിക്കളയുകയുമാണ് ചെയ്‌തത്. എന്നാൽ ആ വാർത്തകൾ വായിച്ച് തനിക്ക് പലപ്പോഴും ദേഷ്യം വന്നിട്ടുണ്ടെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.

ഓരോ തവണയും അതല്ല സത്യമെന്ന് തനിക്ക് വ്യക്തമാക്കി തരാൻ ടീനയ്ക്ക് സാധിച്ചിരുന്നു. ജീവിതത്തിൽ ആരെയെങ്കിലും ഒക്കെ നമ്മൾ വിശ്വസിക്കണം. താൻ ആ സമയത്ത് അവളെയാണ് വിശ്വസിച്ചിരുന്നത് എന്നാണ് സഞ്ജയ് പറഞ്ഞത്. 'ഒരേ ഇൻഡസ്ട്രിയിൽ നിന്നായത് കൊണ്ടുതന്നെ ഇന്ന് നിന്നെ കുറിച്ച് കേൾക്കുന്നത് പോലെ തന്നെ നാളെ എന്നെക്കുറിച്ചും കേട്ടേക്കാം അപ്പോൾ കിടന്ന് ബഹളം വയ്ക്കരുത് എന്ന് ടീനയോട് പറഞ്ഞിരുന്നു' എന്നും സഞ്ജയ് അതേ അഭിമുഖത്തിൽ പറയുകയുണ്ടായി.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X