For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിമാരെ പറഞ്ഞ് പറ്റിച്ച് ശവപ്പറമ്പില്‍ കൊണ്ടു പോകുന്ന സഞ്ജയ് ദത്ത്; ചതിക്ക് പിന്നിലെ ലക്ഷ്യം ഇത്‌

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സിനിമ പോലെ തന്നെ സംഭവബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പ്രണയങ്ങളും വിവാദങ്ങളും എന്നും സഞ്ജയ് ദത്തിന്‌റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും മാത്രമല്ല, മയക്കുമരുന്ന് ഉപയോഗവും ജയില്‍ വാസവുമൊക്കെ നിറഞ്ഞതായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. തന്റെ ജീവിതം ഒരിക്കലും ഒരു മാതൃകയായി കാണരുതെന്ന് പലപ്പോഴും സഞ്ജയ് ദത്ത് ആരാധകരോടായി പറഞ്ഞിട്ടുണ്ട്.

  Also Read: വാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ

  ഇതിനിടെയായിരുന്നു തന്റെ ഭൂതകാലത്തെ പിഴവുകള്‍ സഞ്ജയത്തിന് തിരിച്ചടി നല്‍ക്കുന്നത്. ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു വിധി താരത്തെ വെല്ലുവിളിച്ചു. ഈയ്യടുത്തായിരുന്നു താരത്തിന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. പിന്നീട് വിദേശത്ത് ചികിത്സ തേടിയാണ് സഞ്ജയ് ദത്ത് രോഗമുക്തി നേടുന്നത്. ജീവിതത്തിലും കരിയറിലും അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്.

  കരിയറിന്റെ തുടക്കകാലത്ത് സഞ്ജയ് ദത്തിന്റെ പ്രണയ ജീവിതം വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് സഞ്ജയ് ദത്തിന്റെ ജീവിത കഥ സിനിമയായി മാറിയിരുന്നു. സഞ്ജു എന്ന പേരിലിറങ്ങിയ സിനിമയില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ചത് രണ്‍ബീര്‍ കപൂറായിരുന്നു. 2019 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു സഞ്ജു. ഈ ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് 308 സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നാണ് ചിത്രത്തില്‍ പറയുന്നത്.


  തന്റെ കാമുകിമാരെ വൈകാരമായി തളര്‍ത്തുന്ന ശീലവുമുണ്ടായിരുന്നു സഞ്ജയ് ദത്തിന്. കാമുകിമാരുടെ മനസില്‍ തന്നെക്കുറിച്ച് സിമ്പതി വളര്‍ത്താനായി തന്റെ അമ്മയുടെ കല്ലറയുടെ അടുക്കല്‍ കൊണ്ടു പോകുന്നതായിരുന്നു സഞ്ജയ് ദത്തിന്റെ ശീലം. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സഞ്ജയ് ദത്തിന്റെ അമ്മയുടെ കല്ലറയായിരുന്നില്ലെന്നും എല്ലാം സഞ്ജയ് ദത്തിന്റെ തന്ത്രമായിരുന്നുവെന്നുമാണ് സംവിധായകനും താരത്തിന്റെ അടുത്ത സുഹൃത്തുമായ രാജ്കുമാര്‍ ഹിറാനി ഒരിക്കല്‍ വെളിപ്പെടുത്തിയത്.


  ''ഒരു പെണ്‍കുട്ടിയെ ഡേറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ അവളെ തന്റെ അമ്മയുടെ കല്ലറയാണെന്ന് പറഞ്ഞ് ശവപ്പറമ്പിലേക്ക് കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു സഞ്ജുവിന്. ആ കല്ലറയ്ക്ക് മുമ്പിലിരുന്ന് അവന്‍ കരയും. ഇതോടെ പെണ്‍കുട്ടിയ്ക്ക് സഞ്ജയ് ദത്തുമായി വൈകാരികമായി അടുപ്പമാകും. എന്നാല്‍ സത്യത്തില്‍ അത് അവന്റെ അമ്മയുടെ കല്ലറയായിരുന്നില്ല'' എന്നാണ് ഹിറാനി പറയുന്നു. പിന്നീട് ഒരിക്കല്‍ താനുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച പെണ്‍കുട്ടിയോട് സഞ്ജയ് ദത്ത് പകരം വീട്ടിയ കഥയും ഹിറാനി പറയുന്നുണ്ട്.

  ''ഒരു പെണ്‍കുട്ടി അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. സഞ്ജയ് തന്റെ സുഹൃത്തിന്റെ കാര്‍ എടുത്ത് അവളുടെ വീട്ടില്‍ ചെല്ലുകയും അവളുടെ വീടിന്റെ മുന്നില്‍ കിടന്നിരുന്ന കാര്‍ ഇടിച്ച് നശിപ്പിക്കുകയും ചെയ്തു. പിന്നെയാണ് അറിയുന്നത് അത് അവളുടെ പുതിയ കാമുകന്റെ കാറാണെന്ന്. രണ്ട് കാറും നശിപ്പിക്കപ്പെട്ടു.'' എന്നാണ് ഹിറാനി പറയുന്നത്.

  മയക്കുമരുന്ന് ഉപയോഗത്തിന് അടിമയായിരുന്നു ഒരുകാലത്ത് സഞ്ജയ് ദത്ത്. പിന്നീടാണ് താരം കേസില്‍ അകപ്പെട്ട് ജയിലിലാകുന്നത്. എന്നാല്‍ ഇന്ന് തന്റെ ഭൂതകാലത്തില്‍ നിന്നും രക്ഷപ്പെട്ട് പുതിയൊരു ജീവിതം നയിക്കുകയാണ് സഞ്ജയ് ദത്ത്. പുതുതലമുറയോട് തനിക്ക് പറയാനുള്ളത് ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്നാണെന്നും സഞ്ജയ് ദത്ത് പറയുന്നുണ്ട്.

  ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷം കെജിഎഫ് ടുവിലൂടെ ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്. ചിത്രത്തില്‍ അധീര എന്ന ക്രൂരനായ വില്ലനായാണ് സഞ്ജയ് ദത്ത് എത്തിയത്. ഇപ്പോഴിതാ മറ്റൊരു വില്ലന്‍ വേഷത്തിലും സഞ്ജയ് ദത്ത് എത്തുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ഷംഷേരയിലെ ദരോഗ ശുദ്ധ് സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സഞ്ജുവെത്തുന്നത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. ജൂലൈ 22 നാണ് സിനിമയുടെ റിലീസ്.

  Read more about: sanjay dutt
  English summary
  When Sanjay Dutt Took His Girlfriend Tricked HIs Girlfriend And Brought Her To A Graveyard
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X