മേനി കാണിച്ച് വസ്ത്രം ധരിച്ച് അമീഷ; മാറിടം മറക്കാന്‍ തുണിയുമായി ചെന്ന സഞ്ജയ് ദത്ത്; ഒടുവില്‍...

താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കും ബോളിവുഡില്‍ ഒരു പഞ്ഞവുമില്ല. ക്യാമറയ്ക്ക് മുന്നില്‍ വച്ചും അല്ലാതെയുമൊക്കെ താരങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടാകാറുണ്ട്. ചിലതൊക്കെ പുറത്ത് വരും. ചിലത് ആരുമറിയാതെ പോകും. താരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ മൂലം അവസരങ്ങള്‍ നഷ്ടപ്പെട്ടവരും കരിയര്‍ തന്നെ ഇല്ലാതായവരുമൊക്കെയുണ്ട്. അങ്ങനെ ഒരു വഴക്ക് മൂലം അവസരങ്ങള്‍ നഷ്ടപ്പെട്ട അനുഭവമുള്ള താരമാണ് നടി അമീഷ പട്ടേല്‍.

ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് അമീഷയും സഞ്ജയ് ദത്തും. അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. സഞ്ജുവിന്റെ ഭാര്യ മാന്യതയും അമീഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഒരു സംഭവം സഞ്ജുവിനും അമീഷയ്ക്കും ഇടയില്‍ വിള്ളലുകള്‍ വീഴ്ത്തി. ക്യമറക്കണ്ണുകളില്‍ പെടാതെ പോയ ആ വഴക്കിനെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

Ameesha Patel

ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഒരുകാലത്ത് അമീഷ പട്ടേല്‍. ഓണ്‍ സ്‌ക്രീനിലെ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനില്‍ വിവാദങ്ങളു എന്നും അമീഷയ്‌ക്കൊപ്പമുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ മുതല്‍ സാമ്പത്തിക തട്ടിപ്പ് കേസ് വരെ അമീഷയുടെ പേര് വിവാദങ്ങള്‍ ചാടിച്ചിട്ടുണ്ട്. അതില്‍ അമീഷയുടെ കരിയറിനെ തന്നെ ബാധിച്ച ഒന്നാണ് ഖല്‍ നായകുമായുള്ള വഴക്ക്.

2012 ലായിരുന്നു സംഭവം. രോഹിത് ധവാന്റെ വിവാഹത്തില്‍ വച്ചായിരുന്നു സഞ്ജുവും അമീഷയും തമ്മില്‍ തെറ്റുന്നത്. പരിപാടിക്കിടെ അമീഷയോട് സഞ്ജു ശരീരം മറയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് പിണക്കത്തിന്റെ കാരണം. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഈ സംഭവം വാര്‍ത്തയായി വന്നത്.

''സഞ്ജു പരമ്പരാഗത ചിന്താഗതിക്കാരനാണ്. സ്ത്രീകള്‍ ശരീരം കാണിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അതിനാല്‍ താന്‍ സഹോദരിയെ പോലെ കാണുന്ന അമീഷ ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് കണ്ടപ്പോള്‍ സഞ്ജു അവളോട് ശരീരം മറയ്ക്കാന്‍ ആവശ്യപ്പെട്ടു. ദുപ്പട്ടയെടുത്ത് സഞ്ജു തന്നെ മാറ് മറയ്ക്കുകയും ചെയ്തു. ഇതുപക്ഷെ അമീഷയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല'' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

''അമീഷ സഞ്ജുവിനോട് ദേഷ്യപ്പെട്ടു. ഉച്ചത്തില്‍ സംസാരിച്ചു. താന്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളതില്‍ അഭിപ്രായം പറയാന്‍ നിങ്ങളാരാണെന്ന് അമീഷ ചോദിച്ചു. അമീഷയുടെ പൊട്ടിത്തെറിയില്‍ അമ്പരന്നു പോയ സഞ്ജു ഒരക്ഷരം പോലും മിണ്ടാതെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. അടുത്ത ദിവസം തന്നെ അദ്ദേഹം മുംബൈയിലേക്ക് പോയി'' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ameesha Patel

എന്നാല്‍ ആ പ്രശ്‌നം അവിടെ തീര്‍ന്നില്ല. അമീഷയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന രണ്ട് സിനിമകളില്‍ നിന്നും നടിയെ മാറ്റാന്‍ സഞ്ജു ആവശ്യപ്പെട്ടു. പ്രിയദര്‍ശന്റേയും ഡേവിഡ് ധവാന്റേയും സിനിമകളായിരുന്നു അത്. നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരും സുഹൃത്തുക്കളുമായ സഞ്ജുവും അമീഷയും ഇതോടെ പിണങ്ങിപ്പിരിഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സഞ്ജുവിനെതിരെ സംസാരിക്കാന്‍ അമീഷ കൂട്ടാക്കിയില്ല.

''സഞ്ജു എന്റെ കാര്യത്തില്‍ കുറച്ചധികം പ്രൊട്ടക്ടീവാണ്. വളരെ അടുത്ത സുഹൃത്താണ്. ഒരിക്കലും മോശമായി പെരുമാറില്ല. സത്യത്തില്‍ എന്നെ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍ സഞ്ജു അയാളെ കൊല്ലും. എന്നെ വേദനിപ്പിക്കാനായി അദ്ദേഹം ഒന്നും ചെയ്യില്ല. ഈ മോശം പെരുമാറ്റത്തിന്റെ വാര്‍ത്തകളൊക്കെ വിവരക്കേടും, അസൂയാലുക്കള്‍ പ്രചരിപ്പിക്കുന്നതുമാണ്'' എന്നാണ് അമീഷ പറഞ്ഞത്. എന്തായാലും അന്നത്തെ സംഭവത്തിന് ശേഷം സഞ്ജുവും അമീഷയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X