സിനിമയിലേക്ക് വരരുത്! നിന്റെ നിഷ്‌കളങ്കത നഷ്ടമാകും! ഐശ്വര്യയ്ക്ക് താക്കീത് നല്‍കിയ സഞ്ജയ് ദത്ത്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. 1994ല്‍ മിസ് വേള്‍ഡ് പട്ടം നേടി രാജ്യത്തിന് അഭിമാനമായി മാറിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തമിഴിലൂടെ ആരംഭിച്ച കരിയര്‍ ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് വരെ വ്യാപിച്ചു. ഇന്നും ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നടിയുണ്ടാകില്ല. സാധാരണക്കാര്‍ മാത്രമല്ല ബോളിവുഡില്‍ പോലും ഐശ്വര്യയ്ക്ക് ആരാധകരുണ്ട്.

ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ ആരാധകരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. 1993 ലാണ് ഐശ്വര്യയും സഞ്ജയ് ദത്തും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു അത്. അന്ന് ഐശ്വര്യ അഭിനേത്രിയായി മാറിയിരുന്നില്ല. മോഡലിംഗ് രംഗത്ത് ഐശ്വര്യ തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. സിനിമ സ്വപ്‌നമായി കണ്ടിരുന്ന ഐശ്വര്യയോട് അന്ന് സഞ്ജയ് ദത്ത് പറഞ്ഞത് ബോളിവുഡിലേക്ക് വരരുതെന്നും മോഡലിംഗില്‍ തന്നെ തുടരണമെന്നുമായിരുന്നു.

Aishwarya Rai

സിനിബ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താനും ഐശ്വര്യ റായും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സഞ്ജയ് ദത്ത് മനസ് തുറക്കുന്നത്. ഐശ്വര്യയെ കണ്ടതും ആരാണ് ആ സുന്ദരിയെന്ന് താന്‍ ചോദിച്ചുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. തന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രതാ ദത്തും ഐശ്വര്യയുടെ ആരാധകരായി മാറിയെന്നും താരം പറയുന്നുണ്ട്. അവര്‍ ഐശ്വര്യയെ കണ്ടിരുന്നുവെന്നും താരം പറയുന്നു.

സിനിമയിലേക്ക് വരാതെ മോഡലിംഗില്‍ തന്നെ തുടരാനായിരുന്നു അന്ന് സഞ്ജയ് ദത്ത് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം. സിനിമ ലോകത്തിന്റെ വെല്ലുവിളികളിലും പ്രതിസന്ധികളുമൊക്കെ കാരണം ഐശ്വര്യയുടെ സൗന്ദര്യം മാഞ്ഞു പോകുമെന്നായിരുന്നു സഞ്ജയ് ദത്തിന്റെ ഭയം.

''നിങ്ങള്‍ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതോടെ അത് നിങ്ങളെ മാറ്റാന്‍ തുടങ്ങും. പക്വതയുള്ളവരാക്കും. നിങ്ങളുടെ നിഷ്‌കളങ്കത നഷ്ടമാകും. ഇപ്പോള്‍ അവളുടെ മുഖത്തുള്ള സൗന്ദര്യം നഷ്്ടമാകും. സിനിമ ലോകത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ല. മത്സരം ശക്തമാണ്. എനിക്ക് അതിലും ഭംഗി വേണം, എനിക്ക് അവിടെ എത്തണം എന്ന ചിന്തയാണ്. നിങ്ങള്‍ രണ്ട് സ്‌റ്റെപ്പ് മുന്നോട്ട് വെക്കുമ്പോള്‍ അഞ്ച് സ്‌റ്റെപ്പ് പിന്നിലേക്ക് വലിച്ചിിന്‍ അഞ്ഞൂറ് പേരുണ്ടാകും. അതോടെ നിങ്ങള്‍ കഠിനഹൃദയരാകും. നല്ല ഗുണങ്ങളൊക്കെ നഷ്്ടമാകും'' എന്നാണ് ദത്ത് പറയുന്നത്.

സിനിമാ ലോകത്ത് നല്ലത് മാത്രമല്ല ചീത്തതും ഉണ്ടെന്ന് സഞ്ജയ് ദത്തിന്റെ ഉപദേശത്തില്‍ നിന്നും ഐശ്വര്യ മനസിലാക്കി. ''അത് സത്യമാണെന്ന് തോന്നുന്നു. നമ്മളെ കഠിനഹൃദയരാക്കുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് കൈകാര്യം ചെയ്യേണ്ടി വരും'' എന്നാണ് ഐശ്വര്യ പറഞ്ഞത്. സിനിമയില്‍ മനുഷ്യരുടെ വികാരങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. വിജയിച്ചു നില്‍ക്കുന്ന താരങ്ങള്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടാകും. എന്നാല്‍ കഷ്ടപ്പെടുന്നവര്‍ ഒറ്റയ്ക്കായിരിക്കുമെന്നും സഞ്ജു പറയുന്നുണ്ട്.

Aishwarya Rai

''ഈ ഇന്‍ഡസ്ട്രിയില്‍ വികാരങ്ങളില്ല. നിങ്ങള്‍ നല്ല നിലയിലല്ലെങ്കില്‍ നിങ്ങളുടെ കൂടെ ആരുമുണ്ടാകില്ല. നല്ല നിലയിലാണെങ്കില്‍ എല്ലാവരും നിങ്ങളുടെ ചുറ്റും കാണും. എല്ലാവരും ഉള്ളപ്പോള്‍ കൈകാര്യം ചെയ്യുന്നത് വേറെ രീതിയിലാണ്. ആരുമില്ലാതാകുമ്പോള്‍ നിങ്ങളെ ഇനിയാര്‍ക്കും വേണ്ട എന്നത് അംഗീകരിക്കുക സങ്കടകരമാണ്'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയാണ് ഐശ്വര്യ റായ് അരങ്ങേറുന്നത്. പിന്നാലെ ഓര്‍ പ്യാര്‍ ഹോ ഗയയിലൂടെ ബോളിവുഡിലെത്തി. അതിന് ശേഷം ഐശ്വര്യയ്ക്ക് പിന്നെ കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 2 ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X