ക്യാന്‍സര്‍ വന്ന് വിരൂപയായി; ഭാര്യയെ ഉപേക്ഷിച്ച സഞ്ജയ് ദത്ത്; കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ പോലും വയ്യ!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. ഐക്കോണിക് താരങ്ങളായ സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകന്‍. ആ പാതയിലൂടെയാണ് സഞ്ജയ് ദത്ത് സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനില്‍ നായകനായ സഞ്ജയ് ദത്ത് ജീവിതത്തില്‍ വിവാദനായകനായിരുന്നു. സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ നിരവധി പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. റോക്കിയില്‍ തനിക്കൊപ്പം അഭിനയിച്ച ടീന മുനിമുമായി സഞ്ജയ് ദത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ച ശേഷം 1987 ല്‍ നടി റിച്ച ശര്‍മയെ അദ്ദേഹം വിവാഹം കഴിച്ചു. എന്നാല്‍ അധികം വൈകാതെ ആ ബന്ധവും തകര്‍ന്നു. ഇതിനിടെയാണ് റിച്ച ശര്‍മയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്.

Sanjay Dutt

ക്യാന്‍സര്‍ ബാധിതയായ ഭാര്യയെ സഞ്ജയ് ദത്ത് ഉപേക്ഷിച്ചുവെന്ന് റിച്ച ശര്‍മയുടെ മാതാപിതാക്കളും സഹോദരിയും ആരോപണവുമായി രംഗത്തെത്തിയത് വിവാദമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ ആരോപണങ്ങള്‍ക്ക് സഞ്ജയ് ദത്ത് മറുപടി നല്‍കി. തങ്ങളുടെ ദാമ്പത്യ ജീവിതം തകരാന്‍ കാരണം റിച്ചയുടെ കുടുംബത്തിന്റെ ഇടപെടലുകളാണെന്നായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം.

''അവളുടെ മാതാപിതാക്കള്‍, അമിതമായി സംരക്ഷിക്കാന്‍ ശ്രമിച്ച്, ഞങ്ങളുടെ ജീവിതം തകര്‍ത്തു. അവര്‍ ആവശ്യത്തിലധികം ഇടപെട്ടു. എനിക്കെതിരെ ഒരുപാട് ആരോപണങ്ങളും അവര്‍ ഉന്നയിച്ചു'' എന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ഭാര്യയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവരോടായി സഞ്ജയ് ദത്ത് ചോദിക്കുന്നത് പതിവായി ഇന്ത്യയില്‍ നിന്നും അമേരിക്കയ്ക്ക് വരാന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെയാണ് തൊഴില്‍പരമായ കമ്മിറ്റ്‌മെന്റുകള്‍ മാറ്റിവച്ച് താന്‍ ഭാര്യയ്‌ക്കൊപ്പം ഉണ്ടാകണമെന്ന് പറയാന്‍ സാധിക്കുക എന്നാണ്.

താന്‍ സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന പണം കൊണ്ടാണ് റിച്ചയുടെ ചികിത്സ നടക്കുന്നതെന്നും സഞ്ജയ് ദത്ത് പറയുന്നുണ്ട്. ചികിത്സയുടെ ഭാഗമായി റിച്ചയുടെ മുടി കൊഴിഞ്ഞ് തുടങ്ങിയിരുന്നു. അതിനാല്‍ മുടിയില്ലാതായ ഭാര്യയ്‌ക്കൊപ്പം പൊതുവേദികളിലെത്താന്‍ സഞ്ജയ് ദത്ത് മടിച്ചിരുന്നുവെന്നും റിച്ചയുടെ കുടുംബം ആരോപിക്കുന്നുണ്ട്. മുടിയില്ലെന്ന് കരുതി ഭാര്യയോടുള്ള സ്‌നേഹം ഇല്ലാതാകുന്ന ആളല്ല താന്‍ എന്നായിരുന്നു സഞ്ജയ് ദത്തിന്റെ മറുപടി.

അതേസമയം റിച്ചയ്ക്ക് വേണ്ടപ്പോഴെല്ലാം താന്‍ കൂടെ നിന്നിട്ടുണ്ടെന്നും തന്റെ ജോലി വിട്ടാണ് താന്‍ റിച്ചയുടെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതെന്നും സഞ്ജയ് ദത്ത് പറയുന്നു. റിച്ചയുടെ സഹോദരി തനിക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. റിച്ചയുടെ കുടുംബത്തിന്റെ ഇടപെടലുകളാണ് തങ്ങളുടെ ബന്ധം തകരാന്‍ കാരണം. മകള്‍ ത്രിഷാല ദത്തിനെ കാണാന്‍ പോലും റിച്ചയുടെ കുടുംബം തന്നെ അനുവദിച്ചില്ലെന്നും സഞ്ജയ് ദത്ത് പറയുന്നുണ്ട്.

Sanjay Dutt

അതേസമയം റിച്ചയും താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രോഗബാധിതയാകുന്നതിന് മുമ്പ് തന്നെയുള്ളതാണെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഇന്ത്യയിലെ ജീവിതവും തന്റെ ജീവിത ശൈലിയും റിച്ചയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. റിച്ച ശര്‍മയും സഞ്ജയ് ദത്തും ഔദ്യോഗികമായി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നില്ല. 1996 ലാണ് റിച്ച മരണപ്പെടുന്നത്. ദീര്‍ഘകാലം രോഗത്തോട് മല്ലിട്ടാണ് താരം മരണത്തിന് കീഴടങ്ങിയത്.

പിന്നീട് മോഡല്‍ റിയ പിള്ളയെ സഞ്ജയ് ദത്ത് വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധവും രണ്ട് വഴിക്ക് പിരിഞ്ഞു. 2008 ല്‍ ഇരുവരും വിവാഹ മോചിതരായി. തുടര്‍ന്ന് 2008 ല്‍ മാന്യത ദത്തിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും 2010 ല്‍ ഇരട്ടകുട്ടികളും പിറന്നു. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് സഞ്ജു. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിക്കുന്നതാണ്.

More from Filmibeat

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X