മരണത്തോട് മല്ലിടുന്ന ഭാര്യയെ മറന്ന് മാധുരിക്ക് പിന്നാലെ പോയ സഞ്ജയ് ദത്ത്; ഒടുവിൽ സംഭവിച്ചത്!
ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സ്‌ക്രീനില്‍ ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുമ്പോഴും സഞ്ജയ് ദത്തിന്റെ വ്യക്തി ജീവിതം എന്നും വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. പലപ്പോഴും കരിയര്‍ തന്നെ അവസാനിക്ക തക്കതായിരുന്നു വിവാദങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം തിരികെ വരാന്‍ നടന് സാധിച്ചു. നടന്റെ പ്രണയങ്ങളും എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരിക്കല്‍ എത്ര പ്രണയങ്ങളുണ്ടായിരുന്നുവെന്ന ചോദ്യത്തിന് മുന്നൂറിലധികം എന്നായിരുന്നു സഞ്ജയ് ദത്ത് നല്‍കിയ മറുപടി. നടന്റെ ജീവിതത്തെ കുറിച്ചുള്ള ഏകദേശ ധാരണ ആ മറുപടിയിൽ കാണാം.
സഞ്ജയുടെ പ്രണയങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് നടി മാധുരി ദീക്ഷിതുമായുള്ളത്. തൊണ്ണൂറുകളിൽ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ വാർത്തകൾ നിറഞ്ഞു നിന്നു. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങൾ പിന്നീട് പ്രണയത്തിലാവുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു.

അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്റെ പ്രിയപ്പെട്ട പങ്കാളി എന്നാണ് ഒരിക്കൽ മാധുരി സഞ്ജയ് ദത്തിനെ വിശേഷിപ്പിച്ചത്. ഇതൊക്കെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഇന്ധനം നൽകി. സഞ്ജയ് ആദ്യ ഭാര്യ റിച്ച ശർമ്മയുമായി ദാമ്പത്യ ജീവിതം തുടരുന്ന സമയത്താണ് മധുരിയുമായുള്ള പ്രണയ വാർത്തകൾ സജീവമാകുന്നത്. സഞ്ജയ് റിച്ചയിൽനിന്ന് വിവാഹമോചനം വാങ്ങുമെന്നും മാധുരിയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങളടകം പ്രചരിച്ചു.
ബ്രെയിൻ ട്യൂമർ ബാധിച്ച് റിച്ച ചികിത്സയ്ക്കായി അമേരിക്കയിലായിരുന്ന സമയത്തായിരുന്നു ഗോസിപ്പുകൾ. വാർത്ത അറിഞ്ഞയുടൻ റിച്ച മുംബൈയിലേക്ക് മടങ്ങിയെത്തി. താൻ അടുത്തില്ലാത്തതാണ് പ്രശ്നമായത് താൻ വന്നാൽ എല്ലാം ശരിയാകുമെന്ന് ആയിരുന്നു റിച്ചയുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ എല്ലാ തെറ്റിച്ചു കൊണ്ടായിരുന്നു സഞ്ജയുടെ പെരുമാറ്റം. 15 ദിവസത്തിനുള്ളിൽ റിച്ച അമേരിക്കയിലേക്ക് മടങ്ങി. ഇതിനു പിന്നാലെ മാധുരി ദീക്ഷിത് തന്റെ സഹോദരിയുടെ വിവാഹബന്ധം തകർത്തുവെന്ന ആരോപണവുമായി റിച്ചയുടെ സഹോദരി ഈന ശർമ രംഗത്തെത്തി.
ഒരു അഭിമുഖത്തിൽ ഈന മാധുരിക്കെതിരെ ആഞ്ഞടിക്കുകയും മനുഷ്യത്വമില്ലാത്തവളെന്ന് മാധുരിയെ വിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെ റിച്ചയും സഞ്ജയ് ദത്തും വേർപിരിഞ്ഞു. മധുരിയല്ല, പകരം ഇവരുടെ ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പും അസുഖവും ഒക്കെയാണ് വേർപിരിയലിന് കാരണമായത് എന്നാണ് പറയപ്പെടുന്നത്. അധികം വൈകാതെ 1996ൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന് റിച്ച മരണപ്പെട്ടു.

ഇതിനിടെ മധുരിയും സഞ്ജയും അകന്നിരുന്നു. 1993ൽ സഞ്ജയ് അനധികൃതമായി ആയുധം കയ്യിൽ വെച്ചതിന് അറസ്റ്റിലായതിന് പിന്നാലെ ആയിരുന്നു ഇവരുടെ വേർപിരിയൽ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലെല്ലാം തന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമാണ് സഞ്ജയ് എന്നായിരുന്നു മാധുരിയുടെ പ്രതികരണം. ജയിലിൽ നിന്ന് പുറത്തെത്തിയ ശേഷം സഞ്ജയും അഭ്യൂഹങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ടു. തങ്ങൾ തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒന്നമില്ലെന്ന് സഞ്ജയ് പറഞ്ഞു. കൂടാതെ തന്നെ ചേർത്ത് വന്ന ഗോസിപ്പുകൾക്ക് മധുരിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.
തുടർന്ന് രണ്ടുപേരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. രണ്ടുപേരും അവരുടെ ബന്ധം സമ്മതിച്ച് തന്നില്ലെങ്കിലും ബോളിവുഡ് ഇന്നും ഇവരുടെ 'പ്രണയം' ചർച്ച ചെയ്യാറുണ്ട്. ഡോക്ടറായ ശ്രീറാം നെനെയെ വിവാഹം കഴിച്ച് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് മാധുരി ഇപ്പോൾ. റിച്ചയുമായി പിരിഞ്ഞ ശേഷം മോഡലായ റിയ പിള്ളയെയാണ് സഞ്ജയ് വിവാഹം ചെയ്തത്. എന്നാൽ 2005ൽ ഇരുവരും വേർപിരിഞ്ഞു. മന്യത ദത്ത് ആണ് സഞ്ജയുടെ ഇപ്പോഴത്തെ ഭാര്യ.


Click it and Unblock the Notifications