തന്റെ കാമുകിയെ പ്രണയിച്ചു! ലഹരി മൂത്ത് രാജേഷ് ഖന്നയെ തല്ലാന്‍ പോയ സഞ്ജയ് ദത്ത്; പിന്നെ സംഭവിച്ചത്
ബോളിവുഡിലെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. താരങ്ങളായ അച്ഛനും അമ്മയുടേയും മകനായ സഞ്ജയ് ദത്ത് സ്വാഭാവികമായും സിനിമയിലേക്ക് എത്തുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. നായകന്‍ വേഷങ്ങളില്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് സഞ്ജയ് ദത്ത്. ഓണ്‍ സ്‌ക്രീനിലെ സഞ്ജയ് ദത്തിന്റെ ജീവിതത്തിന് കയ്യടിയും പ്രശംസയും കിട്ടുമ്പോഴും സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രണയം മുതല്‍ മയക്കുമരുന്നും അധോലോക ബന്ധവും വരെ നിറഞ്ഞതാണ് സഞ്ജയ് ദത്തിന്റെ ജീവിതം. എന്നും വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു സഞ്ജയ് ദത്തിന്റേത്.
ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിത കഥ സിനിമയായി മാറിയത്. സൂപ്പര്‍താരം രണ്‍ബീര്‍ കപൂറായിരുന്നു സിനിമയില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ സഞ്ജുവെന്ന ചിത്രത്തില്‍ അദ്ദേഹത്തെ അവതരിപ്പിച്ചത്. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സഞ്ജയ് ദത്തിനെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളയുകയും താരത്തെ വെള്ളപൂശുകയും ചെയ്യുന്നതാണ് സിനിമ എന്ന് വിമര്‍ശിക്കപ്പെട്ടുവെങ്കിലും സിനിമയുടെ വിജയം വളരെ വലുതായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പരാമര്‍ശിക്കാത്തതായി ഒരുപാട് വിവാദങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ബാക്കിയുണ്ടെന്നതാണ് വസ്തുത.

സഞ്ജയ് ദത്തിന്റെ പ്രണയങ്ങളും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മയക്കുമരുന്ന് ഉപയോഗം കാരണം തന്റെ കരിയറിലെ നല്ല സമയത്ത് പോലും പ്രശ്‌നങ്ങളില്‍ ചെന്നുചാടിയിട്ടുള്ള സഞ്ജയ് ദത്തിന്റെ പ്രണയ ജീവിതത്തേയും അത് ബാധിച്ചിരുന്നു. അത്തരത്തില്‍ ഒരു സംഭവമായിരുന്നു രാജേഷ് ഖന്നയുമായി സഞ്ജയ് ദത്തിനുണ്ടായിരുന്ന പ്രശ്‌നം. ബോളിവുഡിലെ സൂപ്പര്‍താരമായ രാജേഷ് ഖന്നയെ വിളിക്കുന്നത് ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. എല്ലാവരുടേയും പ്രിയപ്പെട്ടവനും ഏറെ ബഹുമാനിക്കുകയും ചെയ്തിരുന്ന രാജേഷ് ഖന്നയോടുള്ള സഞ്ജയ് ദത്തിന്റെ പെരുമാറ്റവും വലിയ വാര്‍ത്തയും വിവാദവുമായി മാറിയിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

സഞ്ജയ് ദത്തിന്റെ ആ്ദ്യ ചിത്രമായിരുന്നു റോക്കി. ടീന മുനിം ആയിരുന്നു ചിത്രത്തിലെ നായിക. ആ പ്രണയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതകഥയായ സഞ്ജയ് ദത്ത് ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ടീനയുടേയും സഞ്ജുവിന്റേയും പ്രണയത്തെ അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഉപയോഗം ബാധിച്ചിരുന്നു. പതിയെ ഈ പ്രണയം അവസാനിക്കുകയായിരുന്നു. എന്നാല്‍ പ്രണയ ബന്ധം അവസാനിപ്പിക്കാനുള്ള ടിനയുടെ തീരുമാനത്തെ അംഗീകരിക്കാന്‍ സഞ്ജയ് ദത്ത് തയ്യാറായിരുന്നില്ല. ഇതേസമയമായിരുന്നു ടീനയും രാജേഷ് ഖന്നയും ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഇരുവരും ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

ഇതോടെ രാജേഷും ടീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറി. ഈ വാര്‍ത്തകള്‍ സഞ്ജയ് ദത്തിനെ അസ്വസ്ഥനാക്കുന്നതായിരുന്നു. ''ടീനയും ഞാനും തമ്മിലുള്ള ബന്ധത്തെ എടുക്കാം, ലോകത്തിന് മുഴുവന്‍ അറിയാം അവള്‍ എല്ലാവരുടേയും പിന്നാലെ കറങ്ങി നടക്കുകയാണെന്ന്. എന്നെ മണ്ടനാക്കുകയാണ്. പക്ഷെ ഞാനൊരു അന്ധനെ പോലെയാണ് പെരുമാറിയത്. ഒടുവില്‍ ഞങ്ങളുടെ ബന്ധം അവസാനിക്കുകയും അവളും രാജേഷ് ഖന്നയുംതമ്മിലുള്ള ബന്ധം പുറത്ത് വരികയും ചെയ്തു. ഞാന്‍ ഒരു മണ്ടനെ പോലെയായി. എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് തോന്നി. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് മുന്നില്‍ ഞാനൊരു തമാശ കഥാപാത്രമായി. എല്ലാവരും എന്നെ നോക്കി ചിരിക്കുകയായിരുന്നു'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.
Recommended Video

പക്ഷെ അവിടം കൊണ്ടും സഞ്ജയ് ദത്തിന്റെ ദേഷ്യം അടങ്ങിയില്ല. രാജേഷ് ഖന്നയുടെ സിനിമയുടെ ലൊക്കേഷന്‍ ആയിരുന്ന മെഹബൂബ് സ്റ്റുഡിയോയിലേക്കും സഞ്ജയ് ദത്ത് ചെന്നു. തന്റെ കാമുകി തന്നെ ഉപേക്ഷിച്ചു പോയതിന് കാരണക്കാരനായ രാജേഷ് ഖന്നയെ തല്ലാനായിട്ടായിരുന്നു സഞ്ജയ് ദത്ത് അവിടേക്ക് എത്തിയത്. രാജേഷ് ഖന്നയുടെ എതിരായി ഏറെ നേരം ഇരിക്കുകയും കണ്ണെടുക്കാതെ രാജേഷ് ഖന്നയെ നോക്കിയിരിക്കുകയുമായിരുന്നു ദത്ത് ചെയതത്. രാജേഷ് ഖന്നയെ ഏറെ ഭയപ്പെടുത്തുന്നതായിരുന്നു സഞ്ജയ് ദത്തിന്റെ ഈ പെരുാറ്റം. ഇതേക്കുറിച്ചും പിന്നീട് സഞ്ജയ് ദത്ത് സംസാരിച്ചിരുന്നു.
''ടീന എന്ന ഉപേക്ഷിച്ച് പോയതിന് പിന്നാലെയായിരുന്നു അത്. എന്താണ് അന്ന് എനിക്ക് പറ്റിയതെന്ന് ഓര്‍മ്മയില്ല. എനിക്ക് ദേഷ്യം അടക്കാന്‍ സാധിച്ചിരുന്നില്ല. എന്നെ ഒരാള്‍ നിരസിച്ചുവെന്നത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഞാന്‍ രാജേഷ് ഷൂട്ട് ചെയ്തിരുന്ന സ്റ്റുഡിയോയിലെത്തി. അദ്ദേഹം കാറില്‍ നിന്നും പുറത്തേക്ക് വന്ന് ഒരു കസേരിയില്‍ ഇരുന്നു. ഞാനും ഒരു കസേര വലിച്ചിട്ട് അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു. ഞാന്‍ അദ്ദേഹത്തെ തുറിച്ചു നോക്കി കൊണ്ടിരുന്നു. അദ്ദേഹം പേടിച്ച് വിയര്‍ക്കുന്നുണ്ടായിരുന്നു. വേണമെങ്കില്‍ എനിക്ക് അദ്ദേഹത്തെ തല്ലി അവശനാക്കാമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. അദ്ദേഹത്തിന്റെ ഭാഗ്യം'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.


Click it and Unblock the Notifications