കാമുകിയ്ക്ക് ഋഷി കപൂറുമായി അവിഹിത ബന്ധം! തല്ലാനായി നടന്റെ വീട്ടിലെത്തിയ സഞ്ജയ് ദത്ത്; അന്ന് നടന്നത്

ബോളിവുഡിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു ഒരു കാലത്ത് സഞ്ജയ് ദത്ത്. വിവാദങ്ങളുടെ പ്രിയ തോഴന്‍. മയക്കുമരുന്ന് ഉപയോഗം മുതല്‍ ജയില്‍വാസം വരെ നിറഞ്ഞു നില്‍ക്കുന്ന സിനിമയെ വെല്ലുന്ന സിനിമാറ്റിക് ആയ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പിന്നീട് ആ കഥ സിനിമയാക്കിയ സഞ്ജു സൂപ്പര്‍ ഹിറ്റായി മാറി. പക്ഷെ, രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായ സഞ്ജു പറഞ്ഞതിലും ഒരുപാടാണ് സഞ്ജയ് ദത്തിന്റെ കുപ്രസിദ്ധ കഥകള്‍.

ഒരിക്കല്‍ സൂപ്പര്‍ താരമായ ഋഷി കപൂറിനെ തല്ലാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട് സഞ്ജയ് ദത്ത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഗുല്‍ഷന്‍ ഗ്രോവറും അന്ന് സഞ്ജുവിനൊപ്പമുണ്ടായിരുന്നു. തന്റെ കാമുകിയുമായി ഋഷി കപൂറിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സഞ്ജയ് കൂട്ടുകാരനേയും കൂട്ടി ഋഷിയെ തല്ലാനെത്തിയത്.

Sanjay Dutt

1981 ല്‍ റോക്കിയിലൂടെയാണ് സഞ്ജയ് ദത്തിന്റെ അരങ്ങേറ്റം. ടീന മുനീം ആയിരുന്നു ചിത്രത്തിലെ നായിക. തന്റെ കാമുകിയായ ടീനയെ ചിത്രത്തിലെ നായികയാക്കാന്‍ സഞ്ജയ് തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സഞ്ജയ് ദത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ടീന അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ടീന പിന്നീട് രാജേഷ് ഖന്നയുമായി പ്രണയത്തിലായി. ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീടാണ് ടീന അനില്‍ അംബാനിയുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

ടീനയും ഋഷി കപൂറും കുറച്ച് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച കര്‍സ് ഏറെ ചര്‍ച്ചയായ സിനിമയാണ്. ഋഷിയും ടീനയും തമ്മില്‍ പ്രണയത്തിലായിരുന്നില്ല. എന്നാല്‍ സഞ്ജയ് ദത്ത് കരുതിയിരുന്നത് അവര്‍ അടുപ്പത്തിലാണെന്നാണ്. തന്റെ ജീവിതകഥയില്‍ ഗുല്‍ഷന്‍ ഗ്രോവര്‍ താനും സഞ്ജയ് ദത്തും കൂടെ ഋഷിയുടെ വീട്ടിലേക്ക് അദ്ദേഹത്തെ തല്ലാനായി പോയതിനെക്കുറിച്ച് പറയുന്നുണ്ട്.

''അത് സത്യമാണ്. ആ സമയത്ത് സഞ്ജുവും ടീനയും അടുപ്പത്തിലായിരുന്നു. ചിന്‍ടുവിനും അവളുമായി അടുപ്പമുണ്ടെന്ന് അവന്‍ കരുതി. ഞാനും സഞ്ജുവും സഹോദരന്മാരെ പോലെയാണ്. ഒരു ദിവസം അവന്‍ പറഞ്ഞു, നമുക്ക് ചിന്‍ടുവിന്റെ വീട്ടില്‍ പോകണം, അവനെ തല്ലണം എന്ന്. ഞങ്ങള്‍ അതിനായി പോവുകയും ചെയ്തു. പക്ഷെ പ്രിതശ്രുത വധുവായിരുന്ന നീതു സഞ്ജുവിനെ പറഞ്ഞ് ആശ്വസിപ്പിച്ചു. ഋഷിയും ടീനയും തമ്മില്‍ അങ്ങനൊരു ബന്ധമില്ലെന്ന് അവര്‍ അവനെ ബോധ്യപ്പെടുത്തി'' എന്നാണ് ഗുല്‍ഷന്‍ പറയുന്നത്.

Sanjay Dutt

അന്ന് ഋഷി കപൂറിനെ സഞ്ജയ് ദത്ത് തല്ലിയിരുന്നുവെങ്കില്‍ ബോളിവുഡിലെ രണ്ട് സൂപ്പര്‍ താര കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കിലേക്ക് അത് വളരുമായിരുന്നു. ബോളിവുഡിന്റെ മൊത്തം ഡയനാമിക്‌സിനെ തന്നെ ബാധിച്ചേനെ. എന്തായാലും നീതു കപൂറിന്റെ ഇടപെടല്‍ മൂലം അതുണ്ടായില്ല. സഞ്ജയ് പിന്നീട് തന്റെ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായി. അതോടെ കരിയറിലും ജീവിതത്തിലും തിരിച്ചുവരവ് നടത്താന്‍ താരത്തിനായി.

കാലങ്ങള്‍ക്കിപ്പുറം അന്ന് താന്‍ തല്ലാന്‍ പോയ ഋഷിയുടെ മകന്‍ രണ്‍ബീര്‍ കപൂര്‍ തന്നെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് കാണാന്‍ സഞ്ജുവിന് സാധിച്ചു. വളരെ അടുത്ത ബന്ധമാണ് ഇന്ന് സഞ്ജുവും രണ്‍ബീറും തമ്മിലുള്ളത്. ഋഷിയുമായും പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. രണ്‍ബീറിനൊപ്പം അഭിനയിച്ച ഷംഷേരയാണ് സഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍, വിജയ് ചിത്രം ലിയോ, ഇന്തോ-പോളിഷ് ചിത്രം ദ ഗുഡ് മഹാരാജ, ഗുദ്ഛഡി, ബാപ്പ് തുടങ്ങിയ സിനിമകളാണ് സഞ്ജുവിന്റേതായി അണിയറയിലുള്ളത്.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X