For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹേമ മാലിനിയുമായി പിരിഞ്ഞു, വിവാഹമേ വേണ്ടെന്ന് തീരുമാനം; ഞാന്‍ 50 വയസ് കടക്കില്ലെന്ന് സഞ്ജീവ് കുമാര്‍

  |

  ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗിന്റെ മുഖമായി മാറിയ നടനാണ് സഞ്ജീവ് കുമാര്‍. ഹരിഹര്‍ ജേതാലാല്‍ ജരിവാല എന്ന പേര് മാറ്റി സഞ്ജീവ് കുമാര്‍ എന്നാക്കുകയായിരുന്നു. ബോളിവുഡിലെ ഐക്കോണിക് ചിത്രമായ ഷോലെയിലെ ഠാക്കൂര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകര്‍ പലരും ഇപ്പോഴും അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നത്. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള സഞ്ജീവ് കുമാര്‍ 1960 ല്‍ പുറത്തിറങ്ങിയ ഹം ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ആരാധകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു.

  സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം

  വിവാഹം കഴിച്ചിരുന്നില്ല സഞ്ജീവ് കുമാര്‍. പിന്നീട് സഞ്ജീവ് കുമാറിന്റെ ജീവിത കഥ ആന്‍ ആക്ടര്‍സ് ആക്ടര്‍ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു. ഹനീഫ് സവേരിയും സുമന്ത് ബത്രയും ചേര്‍ന്നാണ് പുസ്തകമെഴുതിയത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജീവ് കുമാറിന്റെ ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇരുവരും സംസാരിക്കുന്നുണ്ട്. സഞ്ജീവ് കുമാറിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''1954 ല്‍ ഹന്‍സുയ എന്നൊരു പെണ്‍കുട്ടിയുമായി സഞ്ജീവ് കുമാറിന്റെ വിവാഹ നിശ്ചയം നടക്കുന്നുണ്ട്. പക്ഷെ മൂന്ന് വര്‍ഷത്തിനുള്ളില്‍ അവര്‍ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. സഞ്ജീവിന് വിവാഹത്തോടെ താല്‍പര്യമില്ലായിരുന്നു. ഞാന്‍ രണ്ട് വര്‍ഷം കൊണ്ടാണ് ഹന്‍സയെ കണ്ടെത്തുന്നത്. സൂറത്തിലുള്ള അവര്‍ രണ്ട് തവണയാണ് വിവാഹിതയാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സയുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സൂപ്പര്‍താരമായി മാറിയ സഞ്ജീവ് അറിഞ്ഞു. തനിക്ക് അവരെ സഹായിക്കണമെന്ന് അദ്ദേഹം തന്റെ അമ്മയോട് പറഞ്ഞു. ഒരുതരത്തില്‍ താന്‍ ഹന്‍സയെ സങ്കടപ്പെടുത്തിയെന്ന കുറ്റബോധമായിരുന്നു അദ്ദേഹത്തിന്'' ഹനിഫ് സവേരി പറയുന്നു.

  ''സിനിമയിലെത്തിയ ശേഷം പ്രധാനപ്പെട്ട രണ്ട് പ്രണയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നത്. ഒന്ന് അന്തരിച്ച നൂത്തനുമായും മറ്റൊന്ന് ഹേമ മാലിനിയുമായും. അതേക്കുറിച്ചുള്ള അധ്യായങ്ങള്‍ തന്നെ പുസ്തകത്തിലുണ്ട്. ഒരു കുട്ടിയുടെ അമ്മയായിരുന്ന, വിവാഹിതയായ സ്ത്രീയായിരുന്നു നൂത്തന്‍. അവരുടെ ഭര്‍ത്താവ് രജ്‌നിഷ് ബാല്‍ നേവല്‍ ഉദ്യോഗസ്ഥനായിരുന്നു. ഒരു അവിഹിതം അദ്ദേഹം അനുവദിക്കില്ലായിരുന്നു. ദേവിയുടെ സെറ്റില്‍ വച്ച് മുഖത്തടിച്ച സംഭവത്തെക്കുറച്ചും ഞങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അതിന് മുമ്പ് സംഭവിച്ചതെന്താണെന്നും ആ ദിവസം സംഭവിച്ചത് എന്താണെന്നും എല്ലാം വിശദമായി തന്നെ പറയുന്നുണ്ട്'' സവേരി പറയുന്നു.

  ''ഹേമ മാലിനിയും സഞ്ജീവും തമ്മിലുള്ള പ്രണയ തകര്‍ച്ചയ്ക്ക് ഒരുപാട് കാരണങ്ങള്‍ നല്‍കപ്പെട്ടിരുന്നു. പക്ഷെ സത്യത്തില്‍ അതിനുത്തരവാദി ഒരു മുന്‍നിര താരമായിരുന്നു. തന്റെ ഭാഗ വിശദമാക്കാനും സഞ്ജീവിന് യാഥാര്‍ത്ഥ്യം ബോധപ്പെടാനും ഹേമ മാലിനി പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ സഞ്ജീവ് കേട്ടില്ല. ഹേമ മാലിനിയുമായുള്ള പ്രണയ തകര്‍ന്നതോടെ സഞ്ജീവ് വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ നിര്‍ത്തി. തന്റെ ജീവിത ശൈലി ഭാര്യയായി വരുന്നയാള്‍ ഉള്‍ക്കൊള്ളില്ലെന്നായിരുന്നു അദ്ദേഹം കരുതിയത്'' സവേരി പറയുന്നു.

  ''നാടക കാലത്താണ് സഞ്ജീവ് മദ്യപാനം ആരംഭിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു മദ്യപിച്ചിരുന്നത്. അങ്ങനെയാണ് ആ ശീലം ആരംഭിക്കുന്നത്. ഹേമ മാലിനിയുമായുള്ള പ്രണയം തകരുന്നതിനും എത്രയോ മുമ്പ് തന്നെ. പക്ഷെ സെറ്റില്‍ വച്ച് മദ്യപിച്ചിരുന്നില്ല. മദ്യപിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക സമയമുണ്ടായിരുന്നു'' എന്നാണ് സവേരി പറയുന്നത്. ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും തമ്മിലുള്ള അടുപ്പം സഞ്ജീവിനെ അലട്ടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അത് ഹനീഫ് തള്ളിക്കളയുകയായിരുന്നു ചെയ്തത്.

  ''ഹേമ മാലിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ജിതേന്ദ്ര അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ജിതേന്ദ്ര നിര്‍മ്മിച്ച ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബ്രേക്ക് അപ്പിന് ശേഷം എന്ത് സംഭവിച്ചാലും അതെന്നെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു സഞ്ജീവിന്റെ നിലപാട്. ഷോയില്‍ അവര്‍ വേറെ വേറെ ഹോട്ടലുകളിലായിരുന്നു താമസിച്ചത്. ഒരുമിച്ചൊരു ഫ്രെയിമിലും വന്നിരുന്നില്ല. പിന്നീടുള്ള സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഷാനില്‍ ഒരുമിച്ച് അഭിനയിക്കേണ്ടി വരുമെന്നതിനാലാണ് അദ്ദേഹം പിന്മാറിയത്. പിന്നീട് ഹേമ മാലിനിയും പിന്മാറി'' സവേരി പറയുന്നു. തന്റെ കുടുംബത്തിലെ പുരുഷന്മാരൊക്കെ 50 തികയും മുമ്പ് മരണപ്പെട്ടിരുന്നത് സഞ്ജീവിനെ ഭയപ്പെടുത്തിയിരുന്നുവോ എന്ന ചോദ്യത്തിനും ഹനീഫ് ഉത്തരം നല്‍കുന്നുണ്ട്.

  Also Read: ആലീസിനോടൊപ്പം ജീവിക്കാൻ സജിൻ ഒരുക്കിയ 'ബെത്‌ലഹേം'

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  ''അദ്ദേഹം മരണത്തെ ഭയപ്പെട്ടിരുന്നില്ല. ഒരു അഭിമുഖത്തില്‍ തബസും അദ്ദേഹത്തോട് ചെറുപ്പത്തില്‍ തന്നെ വൃദ്ധന്മാരുടെ വേഷങ്ങള്‍ എന്തിന് ചെയ്യുന്നുവെന്ന് ചോദിച്ചിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടി, ഞാന്‍ വയസാനാകില്ല. ഞാന്‍ 50 വയസിന് മുകളില്‍ ജീവിക്കില്ല. എന്റെ കുടുംബത്തിലെ പുരുഷന്മാരെ പോലെ തന്നെ. അതിനാല്‍ സ്‌ക്രീനിലെങ്കിലും ആ പ്രായം ഞാന്‍ അനുഭവിക്കട്ടെ എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും സഹോദരനും എല്ലാം 50 എത്തും മുമ്പ് മരിച്ചവരാണ്. സഞ്ജീവ് മരിക്കുന്നത് തന്റെ 47-ാം വയസില്‍ ഹൃദയാഘാതം വന്നാണ്'' സവേരി പറയുന്നു. 1985 നവംബര്‍ ആറിനായിരുന്നു സഞ്ജീവ് കുമാര്‍ മരിക്കുന്നത്.

  Read more about: hema malini
  English summary
  When Sanjeev Kumar Decided To Not Marry After His Breakup With Hema Malini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X