എന്റെ ചോര കുടിച്ച കൊതുകുകള്‍ പോലും ചത്ത് വീഴുമായിരുന്നു; മോശം കാലത്തെക്കുറിച്ച് സഞ്ജയ് ദത്ത്

ബോളിവുഡിലെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതേസമയം താരപ്രൗഢിയോടൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതാണ് സഞ്ജയ് ദത്തിന്റെ ജീവിതം. പ്രണയവും മയക്കുമരുന്നും മുതല്‍ ജയില്‍വാസം വരെ ആ ജീവിതത്തിലുണ്ട്. സിനിമാക്കഥയെ വെല്ലുന്നതാണ് സഞ്ജയ് ദത്തിന്റെ ജീവിതം. അതുകൊണ്ടാണ് ആ ജീവിതം സിനിമയായി മാറിയത്. സിനിമയും വിവാദങ്ങള്‍ക്ക് കാരണമായി മാറിയെന്നതും രസകരമായ വസ്തുതയാണ്.

തന്റെ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സഞ്ജയ് ദത്ത് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ തന്നെപ്പോലെ മയക്കുമരുന്നിന് അടിമയായി ജീവിതം നിശിപ്പിക്കരുതെന്നും സഞ്ജയ് ദത്ത് യുവാക്കളോടായി പറഞ്ഞിട്ടുണ്ട്. തന്റെ ജയല്‍വാസത്തെക്കുറിച്ചുള്ള ഓര്‍മ്മകളും സഞ്ജയ് ദത്ത് ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്. വിശദമായി വായിക്കാം.

 കൊതുകുകള്‍

ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തായിരുന്നു സഞ്ജയ് ദത്ത് ഓര്‍മ്മകള്‍ പങ്കുവച്ചത്. തന്നെ കടിച്ച കൊതുകുകള്‍ പോലും ചത്ത് വീഴുന്നത് കണ്ടിട്ടുണ്ടെന്നും അതിന്റെ കാരണം തന്റെ രക്തത്തിലുണ്ടായിരുന്ന മയക്കുമരുന്നായിരുന്നുവെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

പറക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല

''ഞാന്‍ അന്ന് മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. രാത്രി നിലത്ത് വെറുതെ കിടക്കുകയായിരുന്നു. അപ്പോഴാണ് അത് കണ്ടത്. ഒരു കൊതുക് പറന്നു വന്ന് എന്റെ ദേഹത്തിരുന്ന് ചോര കുടിക്കുന്നു. എന്നാല്‍ രക്തം കുടിച്ചു കഴിഞ്ഞ കൊതുകിനെ പിന്നെ പറക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അത് ബോധം കെട്ട് വീഴുകയായിരുന്നു. ഇത് സ്ഥിരം നടക്കുന്ന സംഭവമായിരുന്നു. കൊതുകുകള്‍ സ്‌പോട്ടില്‍ ചത്ത് വീഴുമായിരുന്നു. എന്റെ രക്തം അത്രമാത്രം ടോക്‌സിക്ക് ആയിരുന്നു. കൊതുകു പോലും ചത്ത് പോകുന്ന അവസ്ഥയായിരുന്നു. ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും'' സഞ്ജയ് ദത്ത് പറയുന്നു.

യുവാക്കളോട് പറയാനുള്ളത്

അതുകൊണ്ട് യുവാക്കളോട് തനിക്ക് പറയാനുള്ളത് ഇത്തരം കാര്യങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നാണെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു സഞ്ജയ് ദത്ത്. ആദ്യ ഭാഗം വന്‍ വിജയമായതിനാല്‍ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികളാകെ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. ചിത്രത്തില്‍ നിന്നുമുള്ള സഞ്ജയ് ദത്തിന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യഷ് നായകനാകുന്ന ചിത്രത്തില്‍ രവീണ ടണ്ടനും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് നീല്‍ ആണ് സംവിധാനം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഇനി പുറത്തിറങ്ങാനുള്ളത്

സഡക്ക് 2 ആണ് അവസാനം പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ചിത്രം. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. തോര്‍ബാസ്, ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ, ഷംഷേര, പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സമീപകാലത്ത് നേരിടുകയും അ്തിജീവിക്കുകയും ചെയ്തിരുന്നു സഞ്ജയ് ദത്ത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X