അവര്‍ എന്നെ പിന്തുടര്‍ന്നു, ഞാന്‍ ഓടി വാഷ് റൂമില്‍ കയറി; മെട്രോയില്‍ വച്ച് അതിക്രമം നേരിട്ടതിനെപ്പറ്റി സാന്യ

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാന്യ മല്‍ഹോത്ര. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് സാന്യ മല്‍ഹോത്ര താരമായി മാറുന്നത്. പോയവര്‍ഷം ഇറങ്ങിയ ജവാനിലൂടെ ചരിത്ര വിജയത്തിന്റെ ഭാഗമായി മാറാനും സാന്യയ്ക്ക് സാധിച്ചു. ബോളിവുഡില്‍ തന്റെ അഭിനയ മികവിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇതിനോടകം തന്നെ സാന്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മുമ്പൊരിക്കല്‍ പണ്ട് തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് സാന്യ തുറന്നു പറഞ്ഞിരുന്നു. ഒരിക്കല്‍ കോളേജില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഒരു സംഘം ആണുങ്ങള്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തതുവെന്നാണ് സാന്യ വെളിപ്പെടുത്തിയത്. അവര്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നും സാന്യ വെളിപ്പെടുത്തിയിരുന്നു. എന്നല്‍ തനിക്കെതിരെ നടക്കുന്ന അതിക്രമം കണ്ടിട്ടും ആരും പ്രതികരിച്ചില്ലെന്നും സാന്യ വെളിപ്പെടുത്തിയിരുന്നു.

Sanya Malhotra

''ഞാന്‍ ഒറ്റയ്ക്കായിരുന്നു. അതിനാല്‍ മിണ്ടാതിരുന്നു. എനിക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ തൊടാനും ശല്യം ചെയ്യാനും തുടങ്ങി. ഞാന്‍ നിസ്സഹായയായി. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്തും സംഭവിച്ചേക്കാം. നീയെന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നാണ് ആളുകള്‍ പൊതുവെ ചോദിക്കുക. പക്ഷെ ഇങ്ങനൊരു സാഹചര്യം വരുമ്പോള്‍ കയ്യും കാലുമൊക്കെ അനങ്ങാതാകും. ആ സാഹചര്യത്തെ അതിജീവിച്ചാല്‍ മാത്രം മതിയെന്നാകും'' എന്നായിരുന്നു സാന്യയുടെ വെളിപ്പെടുത്തല്‍.

''ഞാന്‍ രാജീവ് ചൗക്കില്‍ ഇറങ്ങിയതും അവര്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. അവര്‍ നല്ല ഉയരമുള്ള, മസ്‌കുലര്‍ ആയ പുരുഷന്മാരായിരുന്നു. ആ സ്റ്റേഷനില്‍ ആള്‍ത്തിരക്കുണ്ടായിരുന്നത് ഭാഗ്യമായി. ഞാന്‍ ഓടി വാഷ്റൂമില്‍ കയറി. അവിടെ നിന്ന് അച്ഛനെ വിളിച്ചു. എന്നെ വന്ന് കൂട്ടാന്‍ പറഞ്ഞു'' താരം പറഞ്ഞു. അതേസമയം, മെട്രോയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായത് കണ്ടു നിന്നവരാരും സഹായിക്കാന്‍ വന്നില്ലെന്നും സാന്യ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ താരമായ ശേഷവും തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് സാന്യ പറയുന്നത്. അന്നും കണ്ടു നിന്നവര്‍ നോക്കി നില്‍ക്കുകയല്ലാതെ തനിക്ക് വേണ്ടി മുന്നോട്ട് വന്നില്ലെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ ഫോട്ടോയെടുക്കാന്‍ എന്ന വ്യാജനെ അടുത്തു വന്ന ഒരാള്‍ തന്റെ ദേഹത്ത് മോശമായ രീതിയല്‍ കൈ വെക്കുകയായിരുന്നുവെന്നാണ് സാന്യ പറഞ്ഞത്.

Sanya Malhotra

''ഞാന്‍ ഞെട്ടിപ്പോയി. പക്ഷെ കണ്ടു നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്നെ സഹായിച്ചില്ല. ഞാന്‍ അസ്വസ്ഥയാകുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ അയാളെ തിരിച്ച് വിളിക്കുകയും നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്തു'' എന്നാണ് താരം പറഞ്ഞത്.

ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം. പിന്നീട് പഠാക്ക, ബദായി ഹോ, ഫോട്ടോഗ്രാഫ്, ശകുന്തളാ ദേവി, ലുഡോ, പഗ്ലൈറ്റ് തുടങ്ങിയ സിനിമകളിലെല്ലാം മിന്നും പ്രകടനമാണ് സാന്യ കാഴ്ചവച്ചത്. ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സാന്യ. സാം ബഹദൂര്‍ ആണ് സാന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X