അമ്മയോട് കള്ളം പറഞ്ഞ് സുഹൃത്തിനെ കാണാന്‍ പോയി; പത്രക്കാര്‍ അറിഞ്ഞപ്പോള്‍ കള്ളത്തരം പൊക്കി

താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ഇന്നത്തെ പല ബോളുഡ് താരങ്ങളും ഈ പാതയിലൂടെ സിനിമയിലെത്തിയവരാണ്. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാന്‍ സാറയ്ക്ക് സാധിച്ചു. സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സാറയുടെ പെരുമാറ്റവും തുറന്ന് സംസാരിക്കുന്ന രീതിയുമെല്ലാം ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു.

തന്റെ മനസിലുള്ളത് തുറന്നു പറയുന്ന ശീലമാണ് സാറയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമെല്ലാം സാറ മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനത്തെക്കുറിച്ചും സാറ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അമ്മ തന്നെ വളര്‍ത്തിയതിനെക്കുറിച്ചും താരം പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ അരങ്ങേറ്റത്തിന് മുമ്പുണ്ടായ രസകരമായൊരു കഥ പങ്കുവെക്കുകയാണ് സാറ അലി ഖാന്‍.

ക്യാമറക്കണ്ണുകള്‍

താരങ്ങളെ സംബന്ധിച്ച് എപ്പോഴും ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടരുന്നുവെന്നത് ഒരു വലിയ പ്രശ്‌നമായി മാറാറുണ്ട്. പുറത്ത് ഇറങ്ങാനും സാധാരണ ജീവിതം നയിക്കാനും അതിനാല്‍ പലപ്പോഴും ആ്ഗ്രഹിച്ചാലും സാധിച്ചെന്ന് വരില്ല. ആരാധകര്‍ തിരിച്ചറിയുന്നതും പിന്നാലെ കൂടുന്നതും മാത്രമല്ല മാധ്യമങ്ങളും പുറകയെയുണ്ടതെന്നും താരങ്ങള്‍ക്ക് സ്വകാര്യ ജീവിതം നിഷേധിക്കാറുണ്ട്. സമാനമായൊരു കഥയാണ് സാറയ്ക്ക് പറയാനുള്ളത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി ദ കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സാറ മനസ് തുറന്നത്.

എവിടെ പോയിരുന്നു

''ഒരിക്കല്‍ ഞാന്‍ അമ്മയോട് നുണ പറഞ്ഞ് പുറത്ത് പോയി. അമ്മയോട് പറഞ്ഞത് അല്‍പക്കത്തെ വീട്ടിലുണ്ടെന്നായിരുന്നു. പക്ഷെ ഞാന്‍ ലോക്കല്‍ ട്രെയിനില്‍ കയറി ഒരിടം വരെ പോയി'' എ്ന്നായിരുന്നു സാറ പറഞ്ഞത്. എന്തിനാണ് പോയതെന്ന് അവതാരകനായ കപില്‍ ശര്‍മ്മ ചോദിച്ചപ്പോള്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയതാണെന്നായിരുന്നു കണ്ണിറുക്കി കൊണ്ട് സാറ പറഞ്ഞത്. പിറ്റേന്ന് രാവിലെ അമ്മ തന്നോട് എവിടെ പോയിരുന്നുവെന്ന് ചോദിച്ചുവെന്ന്ും എന്നാല്‍ താന്‍ അയല്‍പക്കത്തെ വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് തന്റെ കഥയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സാറ ചെയ്തത്.

പുറത്ത് വന്നിട്ടില്ല

പക്ഷെ അമ്മ സത്യം അറിഞ്ഞു. തന്നെ ട്രെയിനില്‍ കണ്ടൊരു മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ വിളിച്ചിരുന്നുവെന്നാണ് സാറ പറയുന്നത്. സത്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അമ്മയെ വിളിച്ചിരുന്നു. അമൃതാജീ നിങ്ങള്‍ നിങ്ങളുടെ മകളെ എന്ത് നന്നായാണ് വളര്‍ത്തിയിരിക്കുന്നത്. അവള്‍ ലോക്കല്‍ ട്രെയിനിലാണല്ലോ യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞു. ഇതോടെയാണ് അമ്മ സത്യം അറിയുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന തന്റെ ഫോട്ടോയും അയാള്‍ എടുത്തിരുന്നുവെന്നാണ് സാറ പറയുന്നത്. എന്നാല്‍ അതിന് ശേഷം അമ്മയോട് നുണ പറഞ്ഞ് പുറത്ത് പോയിട്ടില്ലേയെന്ന് കപില്‍ ചോദിച്ചപ്പോള്‍ പിന്നേയും പോയിട്ടുണ്ടെന്നും എന്നാല്‍ ആ ഫോട്ടോകള്‍ പുറത്ത് വന്നിട്ടില്ലെന്നുമായിരുന്നു ചിരിച്ചു കൊണ്ട് സാറയുടെ മറുപടി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അത്രംഗി രേ

അത്രംഗി രേയാണ് സാറയുടെ പുതിയ സിനിമ. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് കുമാറും ധനുഷുമാണ് ചിത്രത്തിലെ നായകന്മാര്‍. നിരവധി സിനിമകളാണ് സാറയുടേതായി പുറത്തിറങ്ങാനുളളത്. ബോളിവുഡിലെ ഭാവി കാലം സൂപ്പര്‍ നായികയായിട്ടാണ് സിനിമാ ലോകം സാറയെ കാണുന്നത്.

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X