കടുത്ത തീരുമാനം എടുത്ത് സെയ്ഫും കരീനയും; പിന്തിരിപ്പിച്ചത് സാറയുടെ വാക്കുകള്‍

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് സ്വാഭാവികമാണ്. ബോളിവുഡില്‍ ഇങ്ങനെ സിനിമയിലേക്ക് കടന്നു വന്ന താരങ്ങളുടെ മക്കള്‍ ഒരുപാടുണ്ട്. ഇന്നത്തെ മിക്ക താരങ്ങളും ഇത്തരത്തില്‍ സിനിമയിലെത്തിയവരാണ്. ഇങ്ങനെ ഈയ്യിടെ സിനിമയിലെത്തിയ താരപുത്രിയാണ് സാറ അലി ഖാന്‍. സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ സാറയ്ക്ക് ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട്.

ഇന്ന് സാറയുടെ ജന്മദിനമാണ്. സിനിമയില്‍ നിന്നും നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്. സാറയുടെ അമ്മ അമൃതയും സെയ്ഫും തമ്മിലുള്ള വിവാഹ ബന്ധം പിരിയുകയും പിന്നീട് നടി കരീന കപൂറിനെ സെയ്ഫ് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കരീനയുമായും വളരെ അടുത്ത ബന്ധമാണ് സാറ കാത്തുസൂക്ഷിക്കുന്നത്. കരീനയുമായുള്ള ബന്ധത്തെക്കുറിച്ച് സാറ മനസ് തുറന്നിട്ടുണ്ട്.

സാറ നല്‍കിയ ഉപദേശം

ഇപ്പോഴിതാ, സെയ്ഫിനും കരീനയ്ക്കും സാറ നല്‍കിയ ഉപദേശം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന സെയ്ഫിന്റേയും കരീനയുടേയും പ്രതിജ്ഞയാണ് സാറയുടെ ഉപദേശം മൂലം അവര്‍ പിന്‍വലിച്ചത്. കരീന തന്നെയാണ് തങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. ഒരു അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

സ്‌ക്രീനില്‍ കിസ് ചെയ്യില്ല

''പലര്‍ക്കും അറിയില്ല. സത്യത്തില്‍ ഞങ്ങളത് ചര്‍ച്ച ചെയ്തത് സാറയുമായിട്ടാണ്. സെയ്ഫ് ആണ് തന്റെ മകളോട് ഞങ്ങള്‍ സ്‌ക്രീനില്‍ കിസ് ചെയ്യില്ലെന്ന് തീരുമാനിച്ചതായി പറഞ്ഞത്. നിങ്ങള്‍ അഭിനേതാക്കളാണ്, ഇത് ബാലിശമാണെന്നായിരുന്നു സാറയുടെ പ്രതികരണം. ഇന്നത്തെ കാലത്തെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ ചുംബിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. കി ആന്റ് കാ (അര്‍ജുന്‍ കപൂറും കരീന കപൂറും) ഭാര്യയും ഭര്‍ത്താവുമാണ്. അപ്പോള്‍ നമുക്ക് ചുംബിക്കാനാകില്ല ആ പൂവ് വച്ചുള്ള ഐഡിയ മതിയെന്ന് പറയാനികില്ല'' എന്നായിരുന്നു കരീന പറഞ്ഞത്.

തങ്ങളെ സ്വാധിച്ച വ്യക്തി

നിങ്ങളാരും ഓഫ് സ്‌ക്രീനില്‍ ചുംബിക്കാതിരിക്കുന്നതോളം ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നായിരുന്നു സാറ പറഞ്ഞത്. ശരിക്കും തങ്ങളെ സ്വാധിച്ച വ്യക്തിയാണ് സാറയെന്നും കരീന പറഞ്ഞു. തങ്ങളുടെ ബേബിമൂണില്‍ റോമിലേക്ക് സാറയും കൂടെ വന്നിരുന്നുവെന്നും നേരത്തെ കരീന പറഞ്ഞിരുന്നു. തൈമുറും സാറയും തമ്മിലും നല്ല സൗഹൃദമാണെന്നും രണ്ടാമത്തെ മകന്‍ ജേഹ് അലി ഖാനേയും സാറ വലിയ സ്‌നേഹത്തോടെയാണ് പരിചരിക്കുന്നതെന്നും കരീന പറയുന്നു.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
അച്ഛന്റേയും അമ്മയുടേയും പാത

സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറ അലി ഖാന്‍. 2004ലാണ് അമൃതയും സെയ്ഫും വിവാഹ മോചിതരാകുന്നത്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സാറ 2018 ലാണ് സിനിമയിലെത്തുന്നത്. കേദാര്‍നാഥ് ആയിരുന്നു സാറയുടെ ആദ്യത്തെ സിനിമ. പിന്നാലെ പുറത്ത് വന്ന സിമ്പ വലിയ വിജയമായി മാറിയിരുന്നു. ലവ് ആജ് കല്‍ ആണ് പിന്നീട് പുറത്തിറങ്ങിയ ചിത്രം. സെയ്ഫ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

കൂലി നമ്പര്‍ വണ്‍ റീമേക്ക് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. വരുണ്‍ ധവാന്‍ ആണ് ചിത്രത്തിലെ നായകന്‍. അത്രംഗിയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാറ. താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

സാറ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്

സാറ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ താരസുന്ദരിയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ ആരാധകര്‍ വരെ സോഷ്യല്‍ മീഡിയിലൂടേയും മറ്റും ആശംസകളുമായി എത്തിയിട്ടുണ്ട്. സാറയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളായിരുന്നു പിറന്നാള്‍ പ്രമാണിച്ച് സാറയ്ക്കായി പ്രിയപ്പെട്ടവര്‍ ഒരുക്കിയത്.

സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും രണ്ട് മക്കളില്‍ ഒരാളാണ് സാറ. ഇബ്രാഹിം ആണ് മകന്‍. സഹോദരനും അമ്മയ്ക്കുമൊപ്പമുള്ള സാറയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം സെയ്ഫിന്റെ രണ്ടാം ഭാര്യയായ കരീനയുമായും സാറയ്ക്ക് നല്ല അടുപ്പമാണുള്ളത്. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ കരീനയുടെ ആരാധികയാണെന്ന് സാറ നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

രണ്ടാമത്തെ കുട്ടി

ഈയ്യടുത്തായിരുന്നു കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. നേരത്തെ മൂത്ത മകന്‍ തൈമുര്‍ അലി ഖാന്‍ ജനനത്തിന് പിന്നാലെ കുട്ടിയുടെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സമാനമായ രീതിയല്‍ രണ്ടാമത്തെ കുട്ടിയുടെ പേരിനെ ചൊല്ലിയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജേഹ് എന്നാണ് രണ്ടാമത്തെ മകന് സെയ്ഫും കരീനയും നല്‍കിയിരിക്കുന്ന പേര്. ഇത് ജഹാംഗീര്‍ എന്നതിന്റെ ചുരുക്കമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം. ജഹാംഗീര്‍ എന്ന പേരിട്ടതിനെയായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

എന്നാല്‍ പിന്നീട് ഇതില്‍ പ്രതികരണവുമായി കരീന രംഗത്ത് എത്തുകയായിരുന്നു. താന്‍ പോസിറ്റീവ് ചിന്തയുള്ള വ്യക്തിയാണ് നെഗറ്റീവ് ചിന്തകള്‍ക്ക് തന്റെ ജീവിതത്തില്‍ സ്ഥാനമില്ലെന്നായിരുന്നു കരീന പറഞ്ഞത്. കൊവിഡ് 19 ലോകത്തെ എത്തിച്ചിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും കരീന പറയുന്നു. ട്രോളുകളെ അവഗണിക്കുകയാണെന്നും എന്നാല്‍ രണ്ട് കുഞ്ഞുകുട്ടികളെക്കുറിച്ചാണ് ഈ പറയുന്നതെന്ന് ഓര്‍മ്മ വേണമെന്നുമും കരീന പറഞ്ഞു. 2012 ലായിരുന്നു സെയ്ഫും കരീനയും വിവാഹിതരാകുന്നത്. 2016 ല്‍ മൂത്തമകന്‍ തൈമുര്‍ അലി ഖാന്‍ ജനിച്ചു. ഡിസംബര്‍ 20നായിരുന്നു ജനനം. ഈ വര്‍ഷം ഫെബ്രുവരി 21 നായിരുന്നു രണ്ടാമത്തെ കുട്ടിയുടെ ജനനം.

Read more about: sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X