For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കണമെന്ന് സാറ, പിന്നീട് മാറ്റി പറഞ്ഞു; കാരണം

  |

  താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് സ്വഭാവികമാണ്. നമ്മുടെ മലയാളത്തിലും ഇത്തരത്തില്‍ ഒരുപാട് ഉദാഹരമുണ്ട്. താരപുത്രന്മാരും താരപുത്രിമാരുമെല്ലാം താരങ്ങളായി മാറുന്നത് ബോളിവുഡില്‍ പതിവാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ തന്നെ ഇവര്‍ക്ക് ചുറ്റും ക്യാമറകളുണ്ടാകും. സൂപ്പര്‍ താരങ്ങളായ കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും മക്കള്‍ക്ക് ലഭിക്കുന്ന സോഷ്യല്‍ മീഡിയയിലേയും മാധ്യമങ്ങളിലേയും കവറേജ് തന്നെ തെളിവാണ്.

  അങ്ങനെ സിനിമയിലത്തിയ നടിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. വളരെ പെട്ടെന്നു തന്നെ ആരാധകരും സിനിമാ ലോകവും പ്രതീക്ഷയോടെ കാണുന്ന നടിയായി മാറാന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിമുഖങ്ങളിലും മറ്റും തുറന്ന് സംസാരിക്കുന്ന സാറയുടെ സ്വഭാവവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ പേരില്‍ താരം വിവാദത്തിലും ചെന്നു പെട്ടിട്ടുണ്ട്.

  Sara Ali Khan

  അച്ഛന്‍ സെയ്ഫ് അലി ഖാനൊപ്പമായിരുന്നു സാറ അലി ഖാന്‍ ആദ്യമായി കോഫി വിത്ത് കരണിലെത്തുന്നത്. അച്ഛനും തമ്മിലുള്ള സൗഹൃദം കൊണ്ടും സെയ്ഫും സാറയും നടത്തിയ തുറന്നു പറച്ചിലുമൊക്കെ പരിപാടിയെ ഹിറ്റാക്കി മാറ്റുകയായിരുന്നു. കോഫി വിത്ത് കരണിലെ സുപ്രധാന സെഷന്‍ ആയ റാപ്പിഡ് ഫയറില്‍ സാറ നല്‍കിയ മറുപടികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരെയാണ് വിവാഹം കഴിക്കേണ്ടത്, ആരെയാണ് ഡേറ്റ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് സാറ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു.

  തനിക്ക് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കണമെന്നായിരുന്നു സാറ പറഞ്ഞത്. രണ്‍ബീറിനെ തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും പക്ഷെ കാര്‍ത്തിക് ആര്യനെ ഡേറ്റ് ചെയ്യാനാണ് ഇഷ്ടമെന്നുമായിരുന്നു സാറയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുത്തപ്പോള്‍ ഈ മറുപടിയെക്കുറിച്ച് സാറയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തവണ സാറ തന്റെ ഉത്തരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

  ഇനി രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു സാറ പറഞ്ഞത്. അതെന്താ ആലിയ ഭട്ട് സുഹൃത്ത് ആയത് കൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ അല്ല ഇതൊന്നും പ്രശ്‌നമല്ലെന്നും ഇന്ന് അതൊക്കെ നടക്കുമെന്നുമായിരുന്നു സാറയുടെ മറുപടി. താരത്തിന്റെ ഈ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാിയ മാറിയിരുന്നു. രണ്‍ബീറും ആലിയയും പ്രണയത്തിലാണ്. ഈയ്യടുത്ത് രണ്‍ബീറിനുള്ള ആലിയയുടെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇരുവരും ഉടനെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Recommended Video

  കരീന കപൂറിനെയും തേച്ചോട്ടിച്ച് മോൺസൺ | FilmiBeat Malayalam

  2018 ല്‍ കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. സുശാന്ത് സിംഗ് രജ്പുത് നായകനായി എത്തിയ സിനിമ പക്ഷെ തീയേറ്ററില്‍ വിജയമായിരുന്നില്ല. എന്നാല്‍ പിന്നാലെ പുറത്ത് വന്ന സിമ്പ വന്‍ വിജയമായി മാറി. രണ്‍വീര്‍ സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ആദ്യ ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സാറ സ്വന്തമാക്കിയിരുന്നു. ലവ് ആജ് കല്‍ ആണ് സാറയുടെ മൂന്നാമത്തെ സിനിമ. സെയ്ഫ് അലി ഖാനും ദീപികയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ തുടര്‍ച്ചയാണ് ലവ് ആജ് കല്‍. കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അഭിനയിക്കുന്ന അത്രംഗി രേയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

  Read more about: sara ali khan ranbir kapoor
  English summary
  When Sara Ali Khan Said She Wants Marry Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X