ആരേയും കുറ്റപ്പെടുത്താനില്ല, കമലിന് ഗൗതമിയെ പ്രണയിക്കാനുള്ള അവകാശമുണ്ട്! വിവാഹ മോചനത്തെപ്പറ്റി സരിക
ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറി സംഭവമായിരുന്നു കമല്‍ ഹാസന്റേയും സരികയുടേയും പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ല്ാം. സരികയുമായി പ്രണയത്തിലാകുമ്പോള്‍ കമല്‍ഹാസന്‍ വിവാഹിതനായിരുന്നു. പിന്നീട് കമല്‍ സരികയെ വിവാഹം കഴിക്കുകയായിരുന്നു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയിലെത്തുകയും ചെയ്തു.
സരികയുമായുള്ള ബന്ധത്തിന് ശേഷമാണ് കമല്‍ഹാസന്‍ ഗൗതമിയുമായി പ്രണയത്തിലാകുന്നത്. ഏറെനാളത്തെ ലിവിംഗ് ടുഗദറിന് ശേഷമാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റേയും കമല്‍ഹാസന്റേയും വിവാഹ മോചനത്തെക്കുറിച്ച് സരിക പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

യാതൊരു കുറ്റബോധവുമില്ല. രണ്ടോ മൂന്നോ നാലോ അവസരങ്ങള്‍ തന്നാലും എന്റെ ജീവിതം ഇതുപോലെ തന്നെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. കാരണം, ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് ജീവിതത്തില്‍. ഇന്ന് ഞാന്‍ എന്താണോ ഞാന്‍ എവിടെ നില്‍ക്കുന്നുവോ എന്നതെല്ലാം ആ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാം ഒരു ഘട്ടം വരെ നല്ലതാണ്. പിന്നീടാണ് മോശമായി മാറുന്നത്. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുനാള്‍ എഴുന്നേറ്റ് ഇറങ്ങി പോകില്ലായിരുന്നുവെന്നാണ് സരിക പറയുന്നത്.
ലോകം എന്നോട് അനീതി കാണിച്ചുവെന്ന് തോന്നിയിട്ടില്ല. ആളുകള്‍ക്ക് പറയാം. അത് അവരുടെ അഭിപ്രായമാണ്. അവര്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. ഇന്ന് ഞാന്‍ ഉടുത്ത സാരിയുടെ നിറം ഇഷ്ടപ്പെട്ടില്ലെന്ന് മറ്റൊരാള്‍ക്ക് തോന്നിയാല്‍ പറയാം. അത് അയാളുടെ അഭിപ്രായമാണ്. ഞാന്‍ ഒരിക്കലും ഒരാളേയും കുറ്റം പറയില്ല. ഇത് എന്റെ ജീവിതമാണ്. ഞാന്‍ എന്താണോ ചെയ്യുന്നത് അതില്‍ എനിക്കാണ് ഉറപ്പുണ്ടാകേണ്ടത് എന്നും സരിക പറയുന്നു.
ഈ ജീവിതമാണ് ശ്രുതി, അക്ഷര എന്നീ നല്ല രണ്ട് പെണ്‍മക്കളെ എനിക്ക് തന്നത്. പിന്നെ ഞാന്‍ എന്തിന് അതില്‍ കുറ്റബോധം കൊണ്ടു നടക്കണം? ഞാനിത് സ്‌നേഹം കൊണ്ട് മാത്രമല്ല പറയുന്നത്. ഈ പെണ്‍കുട്ടികള്‍ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നതും തങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുന്നതും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്. അതിനാല്‍ കുറ്റബോധത്തിന്റെ ആവശ്യമില്ല. മനോഹരമാണ് ഈ യാത്രയെന്നും അവര്‍ പറയുന്നു.

അതേസമയം, മറ്റൊരു പെണ്‍കുട്ടിയോട് കമലിന് ഇഷ്ടം തോന്നുന്നത് തെറ്റല്ല. അത് അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ആണെന്നും സരിക പറയുന്നുണ്ട്. എനിക്ക് അതില്‍ ഇടപെടാന്‍ സാധിക്കില്ല. അദ്ദേഹത്തെ പിരിഞ്ഞത് കൊണ്ട് എന്റെ ജീവിതം മാറുകയോ എന്റെ മക്കളുടെ ഭാവി ഇല്ലാതെയാവുകയോ ചെയ്തിട്ടില്ലെന്നും സരിക പറയുന്നുണ്ട്.
ബാലതാരമായിട്ടാണ് സരിക സിനിമയിലെത്തുന്നത്. തന്റെ അഞ്ചാം വയസില്‍ അഭിനയ ജീവിതം ആരംഭിച്ച സരിക പിന്നീട് ഹിന്ദിയിലേയും മറാത്തിയിലേയും മുന്‍നിര നായികയായി മാറുകയാണ്. ദേശീയ പുരസ്‌കാരവും സരികയെ തേടിയെത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്ത് സരിക തിരികെ വന്നിരുന്നു. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും സരിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











