ഉയരുന്ന മാറിടവും പൊക്കിളും, എല്ലാം ഇക്കിളിപ്പെടുത്താന്‍; കരീനയുടെ ഐറ്റം സോംഗിനെതിരെ ഷബാന അസ്മി

മാസ് മസാല സിനിമകളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഐറ്റം സോംഗ് എന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുഷ്പയിലെ ഐറ്റം സോംഗിന് ലഭിക്കുന്ന സ്വീകാര്യത തന്നെ ഉദാഹരണം. സമാന്ത എന്ന സൂപ്പര്‍ നായികയാണ് ഗാനത്തില്‍ ചുവടുവെക്കുന്നത്. മലയാളത്തില്‍ ഇത്തരം ഗാനങ്ങള്‍ പതിവല്ലെങ്കിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും ഐറ്റം സോംഗ് എന്ന പേരിട്ട് വിളിക്കുന്ന ഡാന്‍സ് നമ്പറുകള്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഘടകമാണ്. മാസ് ആക്ഷന്‍ സിനിമകളിലാണ് ഇത്തരം ഗാനങ്ങള്‍ കൂടുതലായും കാണാന്‍ സാധിക്കുന്നത്. ഐശ്വര്യ റായ് മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള സൂപ്പര്‍നായികമാര്‍ വരെ ഇത്തരം ഗാന രംഗങ്ങളില്‍ അഭിനയിച്ച് കയ്യടി നേടിയവരാണ്.

എന്നാല്‍ ഐറ്റം സോംഗുകള്‍ക്കെതിരെ നിരൂപകരില്‍ നിന്നും സ്ത്രീപക്ഷ ചിന്തകരില്‍ നിന്നും എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സിനിമ രംഗത്തുള്ളവര്‍ പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. നിലനില്‍പ്പിന്റെ പേരില്‍ മാത്രം ഇത്തരം ഗാനങ്ങള്‍ ചെയ്യേണ്ടി വന്നതിനെക്കുറിച്ചും നടിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എങ്കിലും ഐറ്റം സോംഗുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തില്‍ ഒരു കുറവും വന്നിട്ടില്ല. ഐറ്റം സോംഗുകള്‍ക്കെതിരെ രംഗത്ത് വന്നവരില്‍ പ്രമുഖ നടി ഷബാന അസ്മിയടക്കമുള്ളവരുണ്ട്.

ഫേവിക്കോള്‍ സേ

സൂപ്പര്‍നായിക കരീന കപൂറിന്റെ ഹിറ്റ് ഐറ്റം സോംഗിനെതിരെയായിരുന്നു ഷബാന അസ്മിയുടെ പ്രതികരണം. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് ടുവിലായിരുന്നു കരീനയുടെ ഡാന്‍സ് നമ്പര്‍. ഫേവിക്കോള്‍ സേ എന്നു തുടങ്ങുന്ന ഗാനം ട്രെന്റായി മാറുകയും ചെയ്തിരുന്നു. വന്‍ പ്രതിഫലമായിരുന്നു ഈ പാട്ടില്‍ ഡാന്‍സ് ചെയ്യുന്നതിന് കരീനയ്ക്ക് ലഭിച്ചത്. കരീനയെ പോലൊരു താരം ഡാന്‍സ് നമ്പര്‍ ചെയ്യുന്നത് പലരേയും അമ്പരപ്പിച്ചൊരു തീരുമാനം കൂടിയായിരുന്നു. ഇത്തരം ഗാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ഷബാന അസ്മി.

കാണികളെ ഇക്കിളിപ്പെടുത്തുക

''എനിക്ക് ഐറ്റം നമ്പറുകള്‍ക്കെതിരെ എന്നും ശക്തമായ വിയോജിപ്പുണ്ട്. കാരണം അത് സിനിമയുടെ നരേറ്റിവിന്റെ ഭാഗമായിരിക്കില്ലെന്നത് തന്നെയാണ്. ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്. മറ്റൊന്നുമല്ല. ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ ഒരു നായിക പറയുകയാണ് എനിക്ക് എന്റെ സെന്‍ഷ്വാലിറ്റി ആഘോഷിക്കണമെന്ന്, എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. അത് വളരെ മനോഹരമായ ഒരു കാര്യമാണ്. പക്ഷെ സെന്‍ഷ്വാലിറ്റിയെ ആഘോഷിക്കാന്‍ എന്ന പേരില്‍ ആണ്‍ നോട്ടങ്ങള്‍ക്ക് കീഴടങ്ങുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല'' എന്നായിരുന്നു ഇതിഹാസ താരം പറഞ്ഞത്.

ആണ്‍നോട്ടങ്ങള്‍ക്ക് കീഴ്‌പ്പെടുക

''യഥാര്‍ത്ഥത്തില്‍ ഈ ചെയ്യുന്നത് ആണ്‍നോട്ടങ്ങള്‍ക്ക് കീഴ്‌പ്പെടുകയും, സ്വയം ഒബ്ജിറ്റിഫൈ ചെയ്യാന്‍ അനുവദിക്കുകയുമാണ്. സിനിമയുടെ ബിസിനസ് എന്നത് ചിത്രങ്ങളുടേതാണ്'' എന്നും ഷബാന അസ്മി പറഞ്ഞു. സത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും ആടുന്ന പൊക്കിള്‍ ആയും ഇളകുന്ന ഇടുപ്പായും കാണിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ഷബാന അസ്മി അടിവരയിട്ടു തന്നെ പറയുന്നു. ദബാംഗ് ടുവിലെ കരീനയുടെ ഡാന്‍സ് നമ്പറിന്റെ വരികളേയും ഷബാന അസ്മി വിമര്‍ശിച്ചിരുന്നു.

നാല് വയസുകാരി

''മനസിലാക്കുക, ഞാന്‍ തന്തൂരി കോഴിയാണ്, കഴിച്ചാലും എന്നെ ആല്‍ക്കഹോളിനൊപ്പം എന്ന് പറഞ്ഞ് നിങ്ങള്‍ പറയുമ്പോള്‍ അതിനൊപ്പം ഡാന്‍സ് ചെയ്യുന്നത് ഒരു നാല് വയസുകാരി കൂടിയാണ്. കുട്ടികളുടെ മാതാപിതാക്കളും സത്യം തിരിച്ചറിയാതെ അത് ആസ്വദിക്കുകയാണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണ്'' എന്നായിരുന്നു ഷബാന അസ്മിയുടെ നിലപാട്. അതേസമയം സിന്ദഗി ന മിലേഗി ദൊബാരയിലെ കത്രീനയുടെ ബിച്ച് രംഗം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് താരം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വ്യത്യാസം

'' ആ ചിത്രത്തില്‍ കത്രീന കൈഫ് വെള്ളത്തില്‍ നിന്നും കയറി വരുമ്പോള്‍ ധരിച്ചിരിക്കുന്നത് ബിക്കിനിയാണ്. പക്ഷെ ക്യാമറ അവളുടെ അടുത്തേക്ക് പോകുന്നില്ല. അവളുടെ മാറിടത്തിലും ദേഹത്തു നിന്നും വീഴുന്ന വെള്ളത്തുള്ളികളിലും ക്യാമറ ഫോക്കസ് ചെയ്യുന്നില്ല. അവള്‍ വെള്ളത്തില്‍ നിന്നും കയറി വന്ന് തന്റെ വസ്ത്രം എടുത്ത് ഉടുക്കുകയാണ്. അപ്പോള്‍ തന്നെ അവളൊരു ഇന്‍സ്ട്രക്ടര്‍ ആണെന്ന കാര്യം വ്യക്തമാക്കപ്പെടുന്നുമുണ്ട്. ആ ചെയ്യുന്നത് അവളുടെ ജോലിയാണെന്ന് നമുക്ക് ബോധ്യമാകുന്നു'' എന്നായിരുന്നു ഷബാന പറഞ്ഞത്. ഇതേ രംഗം മറ്റൊരു ഡയറക്ടര്‍ക്ക് സ്ത്രീ ശരീരത്തിലേക്കുള്ള ഒളിഞ്ഞു നോട്ടമായി എടുക്കാന്‍ പറ്റും. അതാണ് സെന്‍ഷ്വാലിറ്റിയും ഒബജറ്റിഫിക്കേഷനും തമ്മിലുള്ള വ്യത്യാസം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X