ആറടി അകലെ സ്‌ഫോടനം, പ്രിയങ്കയും ഷാരൂഖും മരണം മുന്നില്‍ കണ്ട നിമിഷം; ഉറക്കം നഷ്ടമായ രാത്രിയെക്കുറിച്ച് പ്രിയങ്ക

തങ്ങളുടെ സിനിമയുടെ വിജയത്തിനും പ്രകടനം നന്നാക്കാനുമൊക്കെ പലപ്പോഴും താരങ്ങള്‍ക്ക് ജീവന്‍ പോലും പണയപ്പെടുത്തേണ്ടി വരാറുണ്ട്. ഡ്യൂപ്പ് ഇല്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് മുതല്‍ അപ്രതീക്ഷിതമായ അപകടങ്ങള്‍ വരെ താരങ്ങള്‍ക്ക് പലപ്പോഴും വലിയ വെല്ലുവിളികളായി മാറാറുണ്ട്. കരിയര്‍ തന്നെ നശിക്കാന്‍ സാധ്യതയുണ്ടായിരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പോന്നവരും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട താരങ്ങളുമുണ്ട്.

ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

അത്തരത്തില്‍ ഒരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവമുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആണ് ഷാരൂഖ്. പ്രിയങ്കയാകട്ടെ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി ഗ്ലോബല്‍ ഐക്കണായി മാറിയ താരവും. ഇരുവരും തങ്ങളുടെ മരണം മുന്നില്‍ കണ്ടൊരു സംഭവമുണ്ടായിരുന്നു. തലനാരിഴയ്ക്കായിരുന്നു അന്ന് രണ്ടു പേരും രക്ഷപ്പെട്ടത്. വിശദമായി വായിക്കാം.

2004 ലായിരുന്നു സംഭവം

2004 ലായിരുന്നു സംഭവം. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി, സെയ്ഫ് അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍, പ്രീതി സിന്റ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുത്തൊരു ലോക ടൂറിനിടെയായിരുന്നു സംഭവം. ടൂറിന്റെ ഭാഗമായി അമേരിക്കയിലും യൂറോപ്പിലുമെല്ലാം താരങ്ങള്‍ സഞ്ചരിച്ചു. ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകര്‍ക്ക് ആവേശമായി മാറിയ ടൂറായിരുന്നു അത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷം ടൂറിന്റെ അടുത്ത ലക്ഷ്യസ്ഥാനം ശ്രീലങ്കയായിരുന്നു.

മരണത്തെ മുന്നില്‍ കണ്ട അനുഭവം

ടൂറിനെതിരെ ശ്രീലങ്കയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. എങ്കിലും ഷോയുമായി മുന്നോട്ട് പോവുകയായിരുന്നു. ഷോയില്‍ ഷാരൂഖും പ്രിയങ്കയും ഡാന്‍സ് കളിച്ചു കൊണ്ടിരിക്കെ വേദിയുടെ അരികില്‍ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. പിന്നീടൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മരണത്തെ മുന്നില്‍ കണ്ട അനുഭവം പ്രിയങ്ക ചോപ്ര പങ്കുവക്കെുന്നുണ്ട്.

'' ഞാനും ഷാരൂഖും ലേജാ ലേജാ പാട്ടിന് ചുവടുവെക്കുകയായിരുന്നു. സദസ് ആവേശത്തിലായിരുന്നു. പെട്ടെന്ന് ഞാനൊരു ശബ്ദം കേട്ടു. ആദ്യം കരുതിയത് സ്‌മോക്ക് ആണെന്നായിരുന്നു. എന്നാല്‍ അതിലും വലിയ ശബ്ദമാണെന്ന് അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ഡാന്‍സിന്റെ ഭാഗമായി എനിക്ക് ബാക്ക്‌സ്‌റ്റേജിലേക്ക് പോവുകയും വസ്ത്രം മാറുകയും ചെയ്യണമായിരുന്നു. ഇതിനായി പോകുമ്പോള്‍ നിലത്ത് ആളുകള്‍ വീണു കിടക്കുന്നത് കാണാന്‍ സാധിച്ചു'' പ്രിയങ്ക പറയുന്നു.

നേരെ  വിമാനത്താവളത്തിലേക്ക്

പോലീസ് ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. ബാക്ക് സ്‌റ്റേജിലെത്തിയപ്പോള്‍ അവിടെ ഷാരൂഖും പ്രീതിയും സെലിനയും സായേദും സെയ്ഫുമുണ്ടായിരുന്നു. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് പോലീസ് ഞങ്ങളെ കാറിലേക്ക് കയറ്റുകയും നേരെ കൊളമ്പോ വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. അതോടെ ആ ഷോ മുഴുവിക്കാനാകാതെ അവസാനിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ആറടി മാത്രം അകലെ

മരണത്തെ താന്‍ അതിന് മുമ്പ് ഒരിക്കലും ഇത്ര അടുത്ത് കണ്ടിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നു. നാട്ടിലെത്തിയ ശേഷം ഒരു ദിവസം മുഴുവന്‍ താന്‍ മുറിയില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. താനും ഷാരൂഖും സ്‌ഫോടനം ഉണ്ടായതിന്റെ ആറടി മാത്രം അകലെയായിരുന്നു ഉണ്ടായിരുന്നതെന്ന് പിന്നീട് അറിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Read more about: shah rukh khan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X