ഇതാണ് ഞാനും സല്‍മാനും അടിയാകാന്‍ കാരണം; ഷാരൂഖിന്റെ വെളിപ്പെടുത്തല്‍! മൂക്കത്ത് വിരല്‍ വച്ച് ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. വര്‍ഷങ്ങളായി ബോളിവുഡിലെ ഏറ്റവും മുന്നിലുള്ള താരങ്ങള്‍. സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. അതേസമയം ഷാരൂഖ് ഖാന്‍ ആകട്ടെ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ടെലിവിഷനിലൂടെ ആരംഭിച്ച് ബോളിവുഡിന്റെ താരരാജാവായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. കരണ്‍ അര്‍ജുന്‍ എന്ന സിനിമയില്‍ സഹോദരണങ്ങളായി അഭിനയിച്ച ഇരുവരും പി്ന്നീടും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നീട് ഈ സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. 2008 ല്‍ ആയിരുന്നു ഷാരൂഖും സല്‍മാനും തമ്മിലുള്ള കുപ്രസിദ്ധമായ വഴക്കുണ്ടാകുന്നത്. അന്ന് സല്‍മാന്റെ കാമുകി കൂടിയായിരുന്ന നടി കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു ഷാരൂഖും സല്‍മാനും തമ്മില്‍ തെറ്റുന്നത്. വാക്ക് പോര് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകായയിരുന്നുവെന്നാണ് സാക്ഷികള്‍ പറയുന്നത്. അന്നത്തെ വഴക്കിന് ശേഷം ഇരുവരും വര്‍ഷങ്ങളോളം പരസ്പരം സംസാരിച്ചിരുന്നില്ല. കിട്ടുന്ന അവസരങ്ങളില്‍ പരസ്പരം കളിയാക്കാനും ഒളിയമ്പുകള്‍ എയ്യാനും പിന്നീടിവര്‍ മറന്നിരുന്നില്ല.

പിണക്കം

എന്നാല്‍ പിന്നീട് ബാബ സിദ്ദീഖിയുടെ ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ഷാരൂഖും സല്‍മാനും തമ്മിലുളള പിണക്കം അവസാനിക്കുകയായിരുന്നു. കെട്ടിപ്പിടിച്ചാണ് ഇരുവരും തങ്ങളുടെ വഴക്ക് അവസാനിപ്പിച്ചത്. പിന്നീട് ഷാരൂഖും സല്‍മാനും ഖാന്‍ ത്രയത്തിലെ മൂന്നാമനായ ആമിറുമൊക്കെ പലപ്പോഴും ഒരുമിച്ച് വേദികള്‍ പങ്കിടുകയും ചെയ്തു. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടുള്ള ബിഗ് ബോസില്‍ ഷാരൂഖ് ഖാന്‍ അതിഥിയായി എത്തുകയും ചെയ്തിരുന്നു. 2016 ലെ സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്‌സില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തങ്ങളുടെ വഴക്കിനെക്കുറിച്ച് തമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്തിരു്‌നനു.

എന്തിനാണ്

''എന്തിനാണ് ഞാനും സല്‍മാനും അടിയുണ്ടാക്കിയത് എന്ന് ആര്‍ക്കും അറിയില്ല. ഞങ്ങള്‍ വഴക്കുണ്ടാക്കിയത് വളരെ ചെറിയൊരു കാര്യത്തിനായിരുന്നു. ഞങ്ങള്‍ രണ്ട് പേരില്‍ ആരാണ് കൂടുതല്‍ സന്തോഷത്തോടെ ജീവി്ക്കുന്നതെന്ന തര്‍ക്കമായിരുന്നു വഴക്കിലേക്ക് എത്തിയത്'' എന്നായിരുന്നു തങ്ങളുടെ വഴക്കിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്. താന്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇതാണ് വഴക്കിലേക്ക് എത്തിയതെന്നുമായിരുന്നു ഷാരൂഖ് പറഞ്ഞത്.

ഇതോടെയാണ് അടിയുണ്ടായത്'

''ഞാന്‍ പറഞ്ഞു, വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുണ്ടാകും. അതെനിക്ക് വലിയ സന്തോഷം ലഭിക്കുന്ന കാര്യമാണെന്ന്. അപ്പോള്‍ സല്‍മാന്‍ പറഞ്ഞത് ഞാന്‍ വീട്ടില്‍ പോകുമ്പോല്‍ ഭാര്യ ഉണ്ടാകില്ലെന്നതാണ് തനിക്ക് സന്തോഷം തരുന്നതെന്നായിരുന്നു. പിന്നെ ഞാന്‍ പറഞ്ഞു ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്റെ മകള്‍ വന്ന് എന്റെ മടിയില്‍ ഇരിക്കും. അതെനിക്ക് സന്തോഷം തരും. സല്‍മാന്‍ പറഞ്ഞത് ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ വന്ന് അവന്റെ മടിയില്‍ ഇരിക്കും അതാണ് അവന് സന്തോഷം എന്നായിരുന്നു. ഇതോടെയാണ് അടിയുണ്ടായത്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
വീണ്ടും ഒരുമിക്കുകയാണ്

പിന്നാലെ ഇരുവരും തങ്ങളുടെ കോട്ടുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. ജാക്കറ്റുകള്‍ മാറ്റുന്നതിനിടെ ഞാന്‍ വണ്ണം കുറച്ചപ്പോള്‍ നീ വണ്ണം കൂട്ടിയല്ലോ എന്ന് ഷാരൂഖ് സല്‍മാനോടായി പറഞ്ഞു. നിനക്ക് കൊഴുപ്പ് കൂടിയിട്ടുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അതേസമയം സല്‍മാനും ഷാരൂഖും വീണ്ടും ഒരുമിക്കുകയാണ് സ്‌ക്രീനില്‍. ഷാരൂഖ് ഖാന്റെ പുതിയ സിനിമയായ പഠാനില്‍ സല്‍മാന്‍ ഖാനും സല്‍മാന്റെ പുതിയ സിനിമയായ ടൈഗര്‍ ത്രീയില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Read more about: shahrukh khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X