twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ മൃതദേഹം പിന്‍സീറ്റില്‍ കിടത്തി, അമ്മയെ അരികിലിരുത്തി കാര്‍ ഓടിച്ച 15 കാരന്‍

    |

    ബോളിവുഡിന്റെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഷാരൂഖ് കടന്നു വരുന്നത്. തുടക്കത്തില്‍ ടിവി സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് ബോളിവുഡില്‍ അരങ്ങേറി. വില്ലനായി അഭിനയിച്ച കയ്യടി നേടി. അധികം വൈകാതെ നായകനായി മാറി. പിന്നീട് ബോളിവുഡ് സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ സിനിമയുടെ റൊമാന്റിക് കിങ്ങിന്റെ താരോദയത്തിനാണ്. അവിടെ നിന്നും ഷാരൂഖ് ഖാന്‍ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്കും ബോളിവുഡിന്റെ ചക്രവര്‍ത്തിയിലേക്കും വളരുകയാണ്.

    ദൈവം തന്ന കൂട്ടുകാരിയാണ് മകള്‍, ദൈവത്തോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം; മകളെക്കുറിച്ച് ലേഖ ശ്രീകുമാര്‍ദൈവം തന്ന കൂട്ടുകാരിയാണ് മകള്‍, ദൈവത്തോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം; മകളെക്കുറിച്ച് ലേഖ ശ്രീകുമാര്‍

    ഇന്ന് ഷാരൂഖിനെക്കാള്‍ വലിയൊരു താരം ഇന്ത്യന്‍ സിനിമയിലില്ലെന്ന് തന്നെ പറയാം. മൂന്ന് വര്‍ഷത്തോളമായി ഷാരൂഖ് ഖാന്റെ ഒരു സിനിമ പുറത്തിറങ്ങിയിട്ട്. എന്നാല്‍ ആ താരപദവിയ്ക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. വര്‍ഷങ്ങളോളം പരാജയം അറിയാതെ, ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് മുന്നേറിയ താരം ഇപ്പോള്‍ ഒരിടവേളയില്‍ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അകത്തായതും ഷാരൂഖിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തിയിരുന്നു.

    ലഹരിയ്ക്ക് അടിമപ്പെട്ടു, ഇനി തിരിച്ചുപോക്കില്ല; തിരിച്ചറിയാന്‍ പോലും വയ്യ; കത്രീനയ്‌ക്കെതിരെ വിമര്‍ശനംലഹരിയ്ക്ക് അടിമപ്പെട്ടു, ഇനി തിരിച്ചുപോക്കില്ല; തിരിച്ചറിയാന്‍ പോലും വയ്യ; കത്രീനയ്‌ക്കെതിരെ വിമര്‍ശനം

     ജന്മദിനം

    ഒരുമാസത്തോളം അകത്ത് കിടന്നിരുന്ന ആര്യന്‍ ഖാന്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു സന്തോഷദിവസത്തിന് കൂടി ഷാരൂഖ് ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് ഷാരൂഖ് ഖാന്‍ തന്റെ ജന്മദിനവും ആഘോഷിക്കുകയാണ്. ഇന്ന് ആരാധകരുടെ എണ്ണത്തിലും സ്വത്തിന്റെ കാര്യത്തിലും അതിസമ്പന്നനാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ തന്റെ ബാല്യവും കൗമാരവുമെല്ലാം ഷാരൂഖ് പിന്നിട്ടത് അതീവ ദാരിദ്രത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നും നടനാകാന്‍ മുംബൈയില്‍ എത്തിയ കാലത്ത് തീയേറ്ററിലെ ജോലിയടക്കം പല ജോലികളും ഷാരൂഖ് ചെയ്തിട്ടുണ്ട്.

    കുടുംബം

    ഷാരൂഖ് ഖാന്റെ പിതാവ് മിര്‍ താജ് മുഹമ്മദ് ഖാന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. വിഭജനകാലത്ത് ഡല്‍ഹിയിലെത്തിയ അദ്ദേഹം റെസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു. സാമ്പത്തികമായ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെങ്കിലും തന്റെ പിതാവ് എല്ലാ മൂല്യങ്ങളോടേയുമാണ് തങ്ങളെ വളര്‍ത്തിയതെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്നുമാണ് താന്‍ പഠിച്ചതെന്നാണ് ഷാരൂഖ് പറയുന്നത്. എന്നാല്‍ തന്റെ അച്ഛനെ പോലെ മരിക്കാന്‍ ഷാരൂഖ് ആഗ്രഹിക്കന്നില്ല. 2012 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ഏറ്റവും വിജയകരമായ പരാജയം എന്നാണ് തന്റെ പിതാവിനെ ഷാരൂഖ് വിശേഷിപ്പിച്ചത്.

    പിതാവിന്റെ  മരണം

    തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചും അതേ അഭിമുഖത്തില്‍ ഷാരൂഖ് പറയുന്നുണ്ട്. ''എവിടെയോ എന്നിലൊരു ശൂന്യതയുണ്ട്. അത് ഞാന്‍ അഭിനയത്തിലൂടെ നികത്താന്‍ ശ്രമിക്കുകയാണ്'' എന്നാണ് പിതാവിന്റെ മരണത്തെക്കുറിച്ച് ഷാരൂഖ് പറയുന്നത്. ആ അസാന്നിധ്യം താന്‍ നികത്തുന്നത് അഭിനയത്തിലൂടെയാണെന്നാണ് താരം പറയുന്നത്. ക്യാന്‍സറിനെ തുടര്‍ന്നാണ് ഷാരൂഖിന്റെ പിതാവ് മരിക്കുന്നത്. പിതാവ് മരിക്കുമ്പോള്‍ ഷാരൂഖിന്റെ പ്രായം വെറും 15 ആയിരുന്നു. ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരാന്‍ ഡ്രൈവര്‍ നിരസിച്ചു. പക്ഷെ ഷാരൂഖിന് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. അമ്മയെ അരികിലിരുത്തി, പിതാവിന്റെ മൃതദേഹം പിന്‍സീറ്റില്‍ കിടത്തിയ ശേഷം ഷാരൂഖ് കാര്‍ ഓടിച്ചു. നീയെപ്പോഴാണ് കാര്‍ ഓടിക്കാന്‍ പഠിച്ചതെന്ന് അത്ഭുതത്തോടെ അമ്മ ചോദിച്ചപ്പോള്‍ ഷാരൂഖ് നല്‍കിയ മറുപടി, ഇതാ ഇപ്പോള്‍ എന്നായിരുന്നു.

    Recommended Video

    Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
    പിറന്നാൾ ആഘോഷം

    മകന്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള പിറന്നാള്‍ ഷാരൂഖിനും ആരാധകര്‍ക്കും ഒരുപാട് സന്തോഷം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ആരാധകരും ഈ ദിവസം വന്‍ ആഘോഷമാക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഷാരൂഖ്. ഇപ്പോള്‍ താരം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

    Read more about: shah rukh khan
    English summary
    When Shah Rukh Khan Opens Up His Teenage Poverty And Struggle Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X