For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൗരി നിങ്ങളെ വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയാൽ എന്ത് ചെയ്യും!; അവതാരകയുടെ വായടപ്പിച്ച ഷാരൂഖിന്റെ മറുപടി

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇവരുടെ സ്നേഹവും പരസ്പര ബഹുമാനവുമൊക്കെ മറ്റു താരദമ്പതിമാർക്കെല്ലാം മാതൃകയാണ്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരം. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഷാരൂഖ് ഖാന്‍ ഈ നേട്ടമെല്ലാം സ്വന്തമാക്കിയത്. എല്ലാ നേട്ടങ്ങൾക്ക് പിന്നിലും പൂർണ പിന്തുണയുമായി ഗൗരിയും ഉണ്ടായിരുന്നു.

  തന്റെ സിനിമാ കരിയറിലെ എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ഷാരൂഖ് ഖാന്‍ നല്‍കുന്നത് ഭാര്യ ഗൗരിയ്ക്കാണ്. ഷാരൂഖിന്റെ പ്രിയതമ എന്നതിലുപരിയായി സ്വന്തമായൊരു വ്യക്തിത്വം നേടിയെടുത്ത സംരംഭകയുമാണ് ഇന്ന് ഗൗരി. ബി ടൗണിലെ പ്രശസ്‌ത ഇന്റീരിയർ ഡിസൈനർ ആണ് ഗൗരി ഇന്ന്. മിക്ക സൂപ്പർ താരങ്ങളുടെയും വീടുകൾ മനോഹരമാക്കിയത് ഗൗരിയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബോളിവുഡിന്റെ കിങ്ങും ക്വീനുമാണ് ഷാരൂഖ് ഖാനും ഗൗരിയും.

  Also Read: 'ഇന്നലെ തുടങ്ങിയ ബന്ധമല്ല'; പാക് നടനുമായി പ്രണയം! ഒടുവില്‍ മനസ് തുറന്ന് അമീഷ പട്ടേല്‍

  അഭിമുഖങ്ങളിലും പൊതുവേദികളിലും എല്ലാം ഇവരുടെ ദാമ്പത്യ ജീവിതം ചർച്ചയായിട്ടുണ്ട്. ഷാരൂഖിനെ കുറിച്ച് ഗൗരിയും, തിരിച്ചും പലപ്പോഴും നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. 1997 ൽ ഫരീദ ജലാലിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖിനോട് നിരവധി ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി അതിൽ ചിലത് ഗൗരിയെ കുറിച്ചായിരുന്നു.

  അതിൽ ഒരു ചോദ്യം ഇതായിരുന്നു, 'ഇതൊന്ന് ചിന്തിക്കു, ഒരു ദിവസം രാവിലെ ഗൗരി നിങ്ങളോട്, അവർക്ക് നിങ്ങളെ ആകെ മടുത്തുവെന്ന് പറഞ്ഞ്, ഇറങ്ങി പോവുകയാണ്. എന്ത് ചെയ്യും?', തന്റെ നർമ്മ ബോധം കൈവിടാതെ, ഒരു ദിവസം അല്ല എല്ലാ ദിവസവും രാവിലെ അവൾ അത് പറയാറുണ്ട് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

  Also Read: ശ്രീദേവിയുടെ കൂടെ അഭിനയിക്കാൻ ഭയപ്പെട്ടിരുന്നോയെന്ന് ചോദ്യം; ഷാരൂഖ് ഖാൻ നൽകിയ തഗ് മറുപടി!

  എന്നാൽ ഫരീദ കൃത്യമായൊരു മറുപടി ആവശ്യപ്പെട്ടു. കുറെ നിർബന്ധിച്ച ശേഷം ഷാരൂഖ് പറഞ്ഞു, 'അവൾ എപ്പോഴെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താൽ... ചെയ്യരുത്, കാരണം ഞാൻ വളരെ മോശമാണ്. പക്ഷേ അവൾ അങ്ങനെ ചെയ്താൽ, ഞാൻ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി തെരുവിൽ നിന്ന് പാട്ട് പാടും.. 'ഓ ഗോറി ഗോറി, ഓ ബാങ്കി ചോരി', കാരണം അവൾ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ഷാരൂഖ് പറഞ്ഞു.

  തന്റെ വിവാഹ ചടങ്ങിനെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ സംസാരിച്ചിരുന്നു, ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ, ചടങ്ങിനിടെ താൻ പൂജാരിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിരുന്നെന്നും. അത് കാരണം ചടങ്ങ് വേണ്ടതിലും കൂടുതൽ സമയം നീണ്ടു പോയെന്നും ഷാരൂഖ് പറഞ്ഞു, ഇത് വലിയ ഗൗരവമായി എടുക്കേണ്ടെന്ന് ഗൗരിയുടെ കുടുംബം പറഞ്ഞതായും ഷാരൂഖ് ഓർത്തു.

  Also Read: ആദ്യ ഭാര്യയുമായി വിവാഹമോചനമെന്ന് കേട്ടപ്പോള്‍ അവള്‍ വിളിച്ചു; ഏഴ് വര്‍ഷത്തെ പിണക്കത്തെ കുറിച്ച് ആമിര്‍ ഖാന്‍

  1991 ഒക്ടോബർ 25 നാണ് ഹിന്ദു ആചാര പ്രകാരം ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായത്. സുഹാന ഖാൻ. ആര്യൻ ഖാൻ, അബ്രാം ഖാൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരൂഖിനും ഗൗരിക്കും ഉള്ളത്. മകൾ സുഹാന സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

  Read more about: shah rukh khan
  English summary
  When Shah Rukh Khan Revealed What He'll Do If Gauri Threatens To Leave Him Goes Viral Again - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X