മറ്റു പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാൻ ഗൗരി സമ്മതിക്കില്ല, സിനിമാ നടനാകാൻ എനിക്ക് കഴിയില്ല; ഷാരൂഖ് അന്ന് പറഞ്ഞത്

ബോളിവുഡിലെ പകരക്കാരില്ലാത്ത നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഈ രാജ്യത്ത് തന്നെ ഇല്ല എന്നതാണ് സത്യം. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി തിളങ്ങി നിൽക്കുകയാണ് ഷാരൂഖ് ഇപ്പോൾ. പഠാനിലൂടേയും ജവാനിലൂടേയും എന്തുകൊണ്ടാണ് താൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാകുന്നതെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ. ബോളിവുഡിന്റെ അനിഷേധ്യനായ രാജാവ് താൻ തന്നെയാണ് ഉറപ്പിച്ചിരിക്കുകയാണ് നടൻ.

അതേ സമയം ഷാരൂഖ് ആദ്യമായി അഭിനയിച്ച സിനിമ പുറത്തിറങ്ങിയിട്ട് 31 വർഷം പിന്നിട്ടിരിക്കുകയാണ്. രാജു ബൻ ഗയ ജെന്റിൽമാൻ എന്ന സിനിമയിലൂടെ ആയിരുന്നു നടന്റെ അരങ്ങേറ്റം. ആദ്യം ചിത്രീകരണം പൂർത്തിയാക്കിയത് ഇതാണെങ്കിലും റിലീസ് ചെയ്തത് ദീവാന എന്ന ചിത്രമാണ്. എന്നാൽ അന്ന് സിനിമയിലേക്ക് വരാൻ ഷാരൂഖ് മടിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹനടനായിരുന്ന വിവേക് ​​വസ്വാനി.

Shah Rukh Khan

സ്ത്രീകളെയും പെൺകുട്ടികളെയുമൊക്കെ തനിക്ക് കെട്ടിപിടിക്കേണ്ടി വരും, അതിന് ഭാര്യ ഗൗരി ഗൗരി ഖാൻ സമ്മതിക്കില്ല എന്നതായിരുന്നു നടന്റെ പ്രശ്നമെന്ന് വിവേക് വസ്വാനി ഓർക്കുന്നു. അസീസ് മിർസയാണ് രാജു ബൻ ഗയ ജെന്റിൽമാൻ സംവിധാനം ചെയ്തത്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ ജൂഹി ചൗള, അമൃത സിംഗ്, വിവേക് ​​വസ്വാനി എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

പിതാവിന്റെ മരണശേഷം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഷാരൂഖ് ഖാൻ കുറച്ചുകാലം തനിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും ആ സമയത്ത് സിനിമകളിൽ നിന്ന് അവസരം ലഭിച്ചിട്ടും എന്തുകൊണ്ട് താൻ ടെലിവിഷനിൽ തന്നെ തുടരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു എന്നുമാണ് വിവേക് പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ ഈ വെളിപ്പെടുത്തൽ.

"ഷാരൂഖ് ഖാൻ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ മരിച്ചതിന് ശേഷം വീണ്ടും മുംബൈയിലേക്ക് എത്തിയ അവൻ 'നമുക്ക് ഒരു സിനിമ ചെയ്യാം' എന്ന് പറഞ്ഞപ്പോൾ എനിക്ക് 'യെസ്' പറയേണ്ടി വന്നു. അതുവരെ ടെലിവിഷനിൽ മാത്രം ജോലി ചെയ്യാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അദ്ദേഹം സിനിമകൾക്ക് എതിരായിരുന്നു. കാരണം ചോദിച്ചപ്പോൾ പറഞ്ഞത്, 'എനിക്ക് സിനിമ ചെയ്യാൻ കഴിയില്ല, കാരണം എനിക്ക് സിനിമയിൽ പെൺകുട്ടികളെ കെട്ടിപ്പിടിക്കേണ്ടിവരും. ഗൗരി അത് വേണ്ടെന്ന് പറഞ്ഞു! ഞാൻ പറഞ്ഞു, 'ശരി. നീ വന്ന് എന്റെ കൂടെ നിൽക്ക്. നമുക്ക് എല്ലാം ശരിയാക്കാമെന്ന്," വിവേക് ഓർമിച്ചു.

ഭാര്യക്ക് വേണ്ടി സിനിമ വേണ്ടെന്ന് വെച്ച ഷാരൂഖ്‌ പിന്നീട് അമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് സിനിമ ചെയ്തതെന്നും വിവേക് പറഞ്ഞു. "എന്നാൽ അമ്മ മരിച്ചതിന് ശേഷം, താൻ ഒരു സൂപ്പർസ്റ്റാർ ആവണം എന്നത് അമ്മയുടെ സ്വപ്നമായതിനാൽ സിനിമ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എല്ലാ രാത്രിയും ഞങ്ങൾ താജ് പ്രസിഡൻറ് ഹോട്ടലിൽ ഇരുന്ന്, സിനിമയിലേക്കെത്താൻ ഇനി എന്തുചെയ്യണം എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു." വിവേക് പറഞ്ഞു.

Shah Rukh Khan

ആദ്യ കാലങ്ങളിൽ ഷാരൂഖിന്റെ സിനിമകൾ പരാജയപ്പെടണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഗൗരി ഖാൻ മുൻപൊരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമകൾ പരാജയപ്പെട്ടാൽ തങ്ങൾക്ക് തിരികെ ഡൽഹിയിലേക്ക് പോകാമല്ലോ എന്നാണ് ചിന്തിച്ചിരുന്നത്. 21-മത്തെ വയസിൽ വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് വന്ന തനിക്ക് എല്ലാം പുതിയത് ആയിരുന്നു. ഇവിടുന്ന് ഒന്ന് രക്ഷപ്പെടണം എന്നായിരുന്നു അന്നത്തെ ചിന്തയെന്നും ഗൗരി പറഞ്ഞിരുന്നു.

അതേ സമയം ഡങ്കിയാണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നു, വിക്കി കൗശൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X