ശ്രീദേവിയുടെ കൂടെ അഭിനയിക്കാൻ ഭയപ്പെട്ടിരുന്നോയെന്ന് ചോദ്യം; ഷാരൂഖ് ഖാൻ നൽകിയ തഗ് മറുപടി!

ഇന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത നടിയാണ് ശ്രീദേവി. സിനിമ ലോകത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ് നടി ശ്രീദേവിയുടെ അകാലത്തിലുള്ള വേർപാട്. 90 കളിൽ പല പുരുഷ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലവും താരമൂല്യവും, ബോക്സ് ഓഫീസ് വിജയവും അവകാശപ്പെടാനുണ്ടായിരുന്ന നടിയാണ് അവർ. സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്.

മലയാളത്തിലും സിനിമകൾ ചെയ്തിട്ടുള്ള ശ്രീദേവി ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു. അവരുടെ വശ്യമായ കണ്ണുകൾ‌ക്ക് മാത്രം നിരവധി ആരാധകരുണ്ടായിരുന്നു. ശ്രീദേവിയുടെ ഒഴിഞ്ഞ കസേരയിലേക്ക് കയറിയിരിക്കാൻ മാത്രം പ്രതിഭയുള്ള മറ്റൊരാളും ബോളിവുഡിൽ എന്നാൽ ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ സിനിമയുടെ സൂപ്പർ താരങ്ങളെല്ലാം ശ്രീദേവിക്ക്

ഇന്ത്യൻ സിനിമയുടെ സൂപ്പർ താരങ്ങളെല്ലാം ശ്രീദേവിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന്റെ താര രാജാവ് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും ശ്രീദേവിക്ക് ഒപ്പം സ്ക്രീൻ പങ്കിട്ട്. 1996 പുറത്തിറങ്ങിയ ആർമി എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഷാരൂഖ് അതിഥി വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഷാരൂഖ് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതെ ഉള്ളു. ശ്രീദേവി ആവട്ടെ ബോളിവുഡിലെ ഏറ്റവും വലിയ താരവും.

ചിത്രത്തിന് ശേഷം ഒരു അഭിമുഖത്തിൽ ശ്രീദേവിക്ക് ഒപ്പം അഭിനയിച്ച അനുഭവം ഷാരൂഖ് പങ്കുവയ്ക്കുകയുണ്ടായി. ശ്രീദേവിയെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ കേട്ടാണ് താൻ വന്നതെന്നും എന്നാൽ തരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചാണ് സെറ്റിൽ നിന്ന് മടങ്ങിയതെന്നുമാണ് ഷാരൂഖ് അന്ന് പറഞ്ഞത്. ഷാരൂഖിന്റെ വാക്കുകൾ ഇന്ന് വീണ്ടും ശ്രദ്ധനേടുകയാണ്.

ക്യാമറയ്ക്ക് മുന്നിൽ രൂപം മാറുന്ന ശ്രീദേവിയെ കുറിച്ച്

'ക്യാമറയ്ക്ക് മുന്നിൽ രൂപം മാറുന്ന ശ്രീദേവിയെ കുറിച്ച് കുറെ കെട്ടുകഥകൾ കേട്ടിട്ടുണ്ട്. എനിക്ക് അത് കാണാൻ താൽപര്യം ഉണ്ടായിരുന്നു. അവസാനം ഞാൻ അവിടെ നിന്ന് എല്ലാം പഠിച്ചാണ് മടങ്ങിയതെന്ന് ഞാൻ പറയും. അഭിനയിക്കുമ്പോൾ തന്നെ തന്നെ കാണാൻ അവർക്ക് കഴിയും. 35 വർഷമായി ഈ ജോലി ചെയ്യുന്ന സ്ത്രീയാണവർ. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവർക്ക് അറിയാം. ഞാൻ ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിച്ചു,' ഷാരൂഖ് പറഞ്ഞു.

ശ്രീദേവിയോടൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് ഭയപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഷാരൂഖ് നൽകിയത്, 'അതേ, അവർ എനിക്ക് ഭീഷണി സന്ദേശങ്ങൾ അയയ്‌ക്കുമായിരുന്നു, അതുകൊണ്ട് ഞാൻ വളരെ ഭയപ്പെട്ടിരുന്നു,'. ചിരിച്ചു കൊണ്ട് പറഞ്ഞു. തുടർന്ന് തനിക്ക് ഭയമൊന്നും ഉണ്ടായിരുന്നില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

ശ്രീദേവി ഒരു സമ്പൂർണ കലാകാരി ആയിരുന്നെന്നും ശ്രീദേവിക്ക് ഒപ്പമുള്ള വൈബ് ആസ്വദിച്ചിരുന്നെന്നും ഷാരൂഖ്

ശ്രീദേവി ഒരു സമ്പൂർണ കലാകാരി ആയിരുന്നെന്നും ശ്രീദേവിക്ക് ഒപ്പമുള്ള വൈബ് ആസ്വദിച്ചിരുന്നെന്നും ഷാരൂഖ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ ശ്രീദേവി നാണക്കാരിയാണെന്നൊക്കെ ആളുകൾ പറയുമെങ്കിലും അഭിനയത്തിലേക്ക് വന്നാൽ അങ്ങനെയല്ലെന്നും ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ സീറോ എന്ന ചിത്രത്തിലാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. അതിഥി വേഷത്തിലാണ് താരം എത്തിയത്. 2018 ഫെബ്രുവരിയിൽ ആയിരുന്നു ശ്രീദേവിയുടെ മരണം.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X