For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിന്റെ കാലം കഴിഞ്ഞു, ഇനി ഹൃത്വിക് എന്ന് പ്രചാരണം; അച്ഛനെ ചേർത്തുപിടിച്ച കുഞ്ഞ് ആര്യൻ!

  |

  ബോളിവുഡിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍. ബാദ്ഷ എന്നൊക്കെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദർമാരോ ഒന്നുമില്ലാതെ കടന്നുവന്ന് ബോളിവുഡിലെ പകരക്കാരില്ലാത്ത ഏറ്റവും വലിയ താരമായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ താരസിംഹാസനത്തെ ഒന്നിളക്കാന്‍ പോലും ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

  എന്നാൽ ഹൃത്വികിന്റെ അരങ്ങേറ്റത്തോടെ ഷാരൂഖിന് സ്ഥാനഭ്രംശം സംഭവിക്കുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വികിന്റെ അരങ്ങേറ്റം. ചിത്രം വമ്പൻ ഹിറ്റായി. ആദ്യ സിനിമയിലൂടെ തന്നെ സ്വപ്‌നതുല്യമായ താരപരിവേഷത്തിലേക്ക് ഹൃത്വിക്കുമെത്തി.

  Also Read: രണ്ടാം വിവാഹത്തോടെ വീട്ടുകാര്‍ പിണങ്ങി; ഗര്‍ഭിണിയായതോടെ അമ്മായിയമ്മ രഹസ്യമായി കാണാന്‍ വന്നുവെന്ന് ഹേമ മാലിനി

  അതിനിടെ പുറത്തിറങ്ങിയ ഷാരൂഖിന്റെ ഫിർ പി ദിൽ ഹേയ് ഹിന്ദുസ്ഥാനിയും ആമിറിന്റെ മേളയും കനത്ത തിരിച്ചടി നേരിട്ടു. ഉടനെ തന്നെ സിനിമ കോളങ്ങളിൽ ഷാരൂഖിന്റെ കാലം കഴിഞ്ഞു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ബോളിവുഡിലെ സൂപ്പർതാര പദവി ഹൃത്വികിന്‌ സ്വന്തം എന്നായിരുന്നു മാധ്യമങ്ങൾ എഴുതിയത്. ഈ വാർത്തകൾ ഷാരൂഖിനേയും അസ്വസ്ഥനാക്കി.

  2007 ൽ പുറത്തിറങ്ങിയ അനുപമ ചോപ്രയുടെ കിംഗ് ഓഫ് ബോളിവുഡ്: ഷാരൂഖ് ഖാൻ ആൻഡ് ദി സെഡക്റ്റീവ് വേൾഡ് ഓഫ് ഇന്ത്യൻ സിനിമ എന്ന പുസ്തകത്തിൽ ഷാരൂഖും ഹൃത്വികും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് പറയുന്നുണ്ട്. 'അത് വളരെ തെറ്റായിരുന്നു,' എന്ന് ഷാരൂഖ് പറഞ്ഞതായി പുസ്തകത്തിൽ പറയുന്നുണ്ട്.

  Also Read: കാമുകന്റെ പേരിൽ തർക്കം, മത്സരം; ഒടുവിൽ ദീപികയുടെ കല്യാണത്തിന് കത്രീന എത്തിയപ്പോൾ

  'നിങ്ങൾക്ക് എന്റെ പത്ത് വർഷത്തെ പ്രവർത്തികൾ തിരസ്കരിക്കാനാവില്ല. ഒരു സുപ്രഭാതത്തിൽ എന്നോട് വന്ന്, നിങ്ങളുടെ സ്ഥാനം പോയി. നിങ്ങൾക്ക് പ്രായമായി, നിങ്ങൾക്ക് അത്ര നല്ലതല്ല എന്നൊന്നും പറയാൻ കഴിയില്ല.' ഹൃത്വിക് റോഷനെ കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന ആളുകളുടെ ചോദ്യം കാരണം എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അത് എനിക്ക് നാണക്കേടായി.' ഷാരൂഖിനെ ഉദ്ധരിച്ച് പുസ്തകത്തിൽ പറഞ്ഞു.

  ഈ സമയത്ത് വീട്ടിൽ തന്നെ അടച്ചിരിപ്പായിരുന്നു ഷാരൂഖ്, അങ്ങനെ ഇരിക്കെ ഒരിക്കൽ മകൻ ആര്യനോട് ഷാരൂഖ്, 'ആരാണ് മികച്ചത്?' എന്ന് ചോദിച്ചു, 'പപ്പാ, നിങ്ങൾ തന്നെയാണ് ഏറ്റവും മികച്ചത്' എന്നായിരുന്നു കുഞ്ഞ് ആര്യന്റെ മറുപടി. ഷാരൂഖിന്റെ ഭാര്യ ഗൗരിയും മാധ്യമങ്ങൾക്കെതിരെയുള്ള രോഷം പ്രകടിപ്പിച്ചിരുന്നു.

  Also Read: അവരുടെ കാര്യത്തിൽ ഇടപെടാറില്ല; മലൈക-അർബാസ് വിവാഹ മോചനത്തിൽ കുടുംബം പ്രതികരിച്ചത്

  ഗൗരി അഭിമുഖങ്ങളും മറ്റും നൽകുന്നത് നിർത്തി. പിന്നീട് കുറച്ചു നാളുകൾ കഴിഞ്ഞാണ് ഒരു മാഗസിൻ മുഖചിത്രത്തിനായി ഗൗരി സമ്മതിച്ചത്. ഒരാളുടെ വിജയത്തിൽ അസ്വസ്ഥനാകുമ്പോൾ ആണ് അയാളെ താഴെ ഇറക്കാൻ ആളുകൾ ശ്രമിക്കുക. മാധ്യമങ്ങൾ അല്ല ഒരാളുടെ വിധി എഴുതുന്നത്. ഷാരൂഖിനെ വെച്ച് താരത്യംപ്പെടുത്തുമ്പോൾ ഈ എഴുതി പിടിപ്പിക്കുന്നവരൊക്കെ ജീവിതത്തിൽ ഒന്നും നേടാത്തവരാണ് എന്നാണ് ഗൗരി അന്ന് പറഞ്ഞത്.

  ഷാരൂഖും ഹൃത്വികിനും ഇടയിൽ പ്രശ്നങ്ങൾക്കും ഇത് കാരണമാക്കിയിരുന്നു. ഇതേ തുടർന്ന് കഭി ഖുശി കഭി ഘം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചുണ്ടായ അസ്വസ്ഥതകളെ കുറിച്ച് കരൺ ജോഹർ തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു. സെറ്റിൽ വച്ച് ഷാരൂഖ് ഹൃത്വികിൽ നിന്ന് അകലം പാലിച്ചിരുന്നു എന്നാണ് കരൺ ജോഹർ വെളിപ്പെടുത്തിയത്.

  Also Read: സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  അതിനു ശേഷം അധികം വൈകാതെ തന്നെ ഇവർക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക്കും ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട്. ഹൃത്വിക്കിന്റെ വാറിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഷാരൂഖ് ഖാനും ഹൃത്വികും ഒരുമിക്കുന്നൊരു സിനിമ അണിയറയിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: shah rukh khan
  English summary
  When Shah Rukh Khan was told that Hrithik Roshan replaced him; Here's how he and his family reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X