ഡിലീറ്റ് ചെയ്യേണ്ട ഓര്‍മ്മകള്‍; പ്രിയങ്കയേയും കരീനയേയും പ്രണയിച്ചതിനെക്കുറിച്ച് പരസ്യമായി ഷാഹിദ്‌

ബോളിവുഡ് എന്നും ഗോസിപ്പുകളുടെ ഇടം കൂടിയാണ്. ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങളെക്കുറിച്ച് പലതരത്തിലുള്ള ഗോസിപ്പുകളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയാറുണ്ട്. തങ്ങളുടെ ഇഷ്ടജോഡി ജീവിതത്തിലും ഒരുമിക്കുന്നത് കാണാനുള്ള ആരാധകരുടെ ആഗ്രഹണങ്ങളാണ് പലപ്പോഴും ഇത്തരം ഗോസിപ്പുകളുടെ ഉറവിടം. മിക്കപ്പോഴും താരങ്ങള്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കുക പോലും ചെയ്യാറില്ല. ചിലര്‍ തങ്ങളുടെ പ്രണയ ബന്ധങ്ങള്‍ രഹസ്യമാക്കി വെക്കാറുമുണ്ട്.

അതുകൊണ്ട് തന്നെ തന്റെ പ്രണയത്തെക്കുറിച്ച് ഏതെങ്കിലും താരം പരസ്യമായി തുറന്നു പറഞ്ഞാല്‍ അത് വലിയ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ തന്റെ പ്രണയങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ താരമാണ് ഷാഹിദ് കപൂര്‍. നടിമാരായ കരീന കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവരുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചാണ് ഷാഹിദ് കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ തുറന്നു സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു.

ഓര്‍മ്മകള്‍

കരീനയേയും പ്രിയങ്കയേയും കുറിച്ചുള്ള എന്തെങ്കിലും ഓര്‍മ്മകള്‍ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴായിരുന്നു താരം മനസ് തുറന്നത്. ''കരീനയുമായുള്ള എന്റെ ബന്ധം പഴയതായിരുന്നു. പ്രിയങ്കയുമായുണ്ടായിരുന്നത് വളരെ കുറച്ച് സമയം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്നത്തെ ഞാന്‍ എന്റെ അനുഭവങ്ങളുടെ ആകെത്തുകയാണ്'' എന്നായിരുന്നു ഷാഹിദ് പറഞ്ഞത്. അതുകൊണ്ട് തനിക്ക് ഒന്നും ഡിലീറ്റ് ചെയ്യേണ്ടെന്നും അവര്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഷാഹിദ് വ്യക്തമാക്കുകയും ചെയ്തു.

പ്രിയങ്കയുടെ വിവാഹ വാര്‍ത്ത

പ്രിയങ്കയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താരത്തിന് ആശംസകള്‍ നേരുകയും ചെയ്തിരുന്നു ഷാഹിദ്. പ്രിയങ്കയ്ക്കും നിക്കിനും ആശംസകള്‍. വിവാഹം മനോഹരമായൊരു കാര്യമാണ്. എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ്. രണ്ടു പേര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നായിരുന്നു ഷാഹിദ് പറഞ്ഞത്. ്പ്രിയങ്കയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. അവള്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമാണ്. ഇന്റര്‍നാഷണല്‍ താരമാകാനുള്ള കഴിവ് അവള്‍ക്കുണ്ടെന്നും ഷാഹിദ് പറഞ്ഞിരുന്നു.

ഉഡ്താ പഞ്ചാബ്

2007 ല്‍ പുറത്തിറങ്ങിയ ജബ് വീ മെറ്റിന് ശേഷം ഷാഹിദും കരീനയും ഒരുമിച്ച ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബ് ആയിരുന്നു. ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും പ്രാമോഷണല്‍ വേദികളിലും മറ്റും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. എന്തായാലും മൂന്നു പേരും ഇന്ന് വിവാഹിതരാണ്. 2015 ലാണ് മിര രാജ്പുത്തിനെ ഷാഹിദ് വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. നടന്‍ സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ഇരുവര്‍ക്കും.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹിതർ

പ്രിയങ്കയാകട്ടെ ബോളിവുഡും കടന്ന് ഹോളിവുഡ് താരമായി മാറി. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക തന്റെ പിറന്നാള്‍ ആഘോഷിച്ചത്. വിവാഹ ശേഷവും പ്രിയങ്കയും കരീനയും അഭിനയ രംഗത്ത് സജീവമാണ്. ഈയ്യടുത്താണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജേഹ് ആണ് കരീന-സെയ്ഫ് ദമ്പതികളുടെ രണ്ടാമത്തെ മകന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X