കരീനയുമൊത്തുള്ള ചൂടന്‍ രംഗം, ഫര്‍ദീന്‍ ഖാനുമായി തല്ലുണ്ടാക്കി ഷാഹിദ്; പരസ്യമായി വാക്‌പോരും!

താരങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ബോളിവുഡില്‍ സര്‍വ്വസാധാരണമാണ്. ചിലര്‍ പ്രശ്‌നങ്ങളെ വേഗം പരിഹരിക്കുമെങ്കില്‍ മറ്റുചിലര്‍ നാളുകള്‍ കഴിഞ്ഞാലും പരസ്പരമുള്ള ദേഷ്യം മറക്കില്ല. അങ്ങനെ ഇപ്പോഴും പരസ്പരം സൗഹൃദത്തിലേക്ക് എത്താത്ത രണ്ട് പേരാണ് ഷാഹിദ് കപൂറും ഫര്‍ദീന്‍ ഖാനും. ഇരുവരും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 2004ലാണ്. ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ ഫര്‍ദീനും കരീന കപൂറും തമ്മിലുളള ചൂടന്‍ രംഗങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരിലായിരുന്നു ഷാഹിദും ഫര്‍ദീനും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. കരീനയും ഷാഹിദും ഒരുസമയത്ത് ബോളിവുഡിലെ ഹോട്ട് ജോഡിയായിരുന്നു.

Shahid Kapoor

പിന്നീട് ഈ സംഭവത്തെക്കുറിച്ച് ഫര്‍ദീന്‍ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സത്യമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളല്ല. ഞാനും ഷാഹിദും ചേരില്ല. പക്ഷെ അത് വലിയൊരു അടിയായിരുന്നില്ല. എന്നെക്കുറിച്ച് മറ്റുള്ളവരോട് അവന്‍ കുറ്റം പറയുന്നത് ഞാന്‍ അറിഞ്ഞിരുന്നു. അവന് തീരെ പക്വതയില്ല. എന്നെ പറ്റി സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ അവനോട് പറഞ്ഞുവെന്നായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്.

കരീനയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് സമയം ചെലവിട്ടിട്ടുണ്ട്. അതുകൊണ്ട് പരസ്പര വിശ്വാസമുണ്ട്. പക്ഷെ അതിനപ്പുറത്തൊന്നുമില്ലെന്നും ഫര്‍ദീന്‍ ഖാന്‍ പറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് ഷാഹിദ് കപൂറും മനസ് തുറക്കുകയുണ്ടായി. എനിക്ക് അവനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. അവനെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ച് സംസാരിക്കണമായിരുന്നു. പക്ഷെ അവന്‍ തിരഞ്ഞെടുത്ത വഴി മാധ്യമങ്ങളിലൂടെ സംസാരിക്കാനായിരുന്നു. പിന്നെന്ത് പറയാനാണെന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

എന്തായാലും ഷാഹിദ് ഇന്ന് വിവാഹിതനാണ്. മിര രജ്പുത് ആണ് ഷാഹിദിന്റെ ഭാര്യ. കരീന സെയ്ഫ് അലി ഖാനേയും വിവാഹം കഴിച്ചു. എന്നാല്‍ ഫര്‍ദീന്‍ ഖാന്‍ ഇന്ന് ബോളിവുഡില്‍ നിന്നും ഏറെക്കുറെ അപ്രതക്ഷ്യനായിരിക്കുകയാണ്.

Read more about: shahid kapoor kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X