കരീനയുമൊത്തുള്ള ചുംബനരംഗം പിടിച്ചില്ല; ഷൂട്ടിംഗിനിടെ ഫര്‍ദീന്‍ ഖാനെ കയ്യേറ്റം ചെയ്ത് ഷാഹിദ്‌

താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ആരാധകര്‍ക്ക് അറിയാന്‍ താല്‍പര്യമുള്ളതും ചര്‍ച്ച ചെയ്യുന്നതുമാണ് ഓഫ് സ്‌ക്രീന്‍ ജീവിതങ്ങള്‍. പലപ്പോഴും താരങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകള്‍ അമ്പരപ്പിക്കുന്നതായിരിക്കും. ബോളിവുഡ് സിനിമകളെ പോലും നാണിപ്പിക്കുന്നത്ര വലിയ നാടകീയതയായിരിക്കും ജീവിതത്തിലെ സംഭവങ്ങള്‍ക്ക്. താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും വഴക്കുകളുമൊക്കെ എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയങ്ങളാണ്.

അങ്ങനെ ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും കൈകോര്‍ക്കുകയായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഷാഹിദും കരീനയും ഒരു നാള്‍ പിരിയുകയായിരുന്നു.

ഫിദ

ഷാഹിദും കരീനയും ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ജബ് വീ മെറ്റിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പിരിയുന്നത്. ആരാധകര്‍ ആഘോഷിച്ചിരുന്ന ജോഡി പിരിഞ്ഞുവെന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. പിരിഞ്ഞ ശേഷം ഷാഹിദും കരീനയും പിന്നീടൊരിക്കലും ഒരുമിച്ച് അഭിനയിക്കുകയോ പൊതുവേദികളില്‍ ഒന്നിച്ച് സമയം ചെലവിടുകയോ പോലും ചെയ്തിട്ടില്ല.

ഇതിനിടെയായിരുന്നു കരീനയും നടന്‍ ഫര്‍ദീന്‍ ഖാനും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതേസമയത്ത് തന്നെയായിരുന്നു ഷാഹിദും ഫര്‍ദീനും ഫിദ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാല്‍ ഫര്‍ദീനും ഷാഹിദും തമ്മില്‍ ചേര്‍ന്നു പോകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ ഫര്‍ദീനും കരീനയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഷാഹിദിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍

പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാഹിദും ഫര്‍ദീനും ഇതേച്ചൊല്ലി തര്‍ക്കമുണ്ടായെന്നും അത് ഒടുവില്‍ കയ്യാങ്കളിയിലേക്ക് മാറിയെന്നുമാണ് പറയുന്നത്. പിന്നീടൊരു അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച് ഫര്‍ദീന്‍ തന്നെ മനസ് തുറക്കുകയായിരുന്നു. ''ഷാഹിദും ഞാനും ചേര്‍ന്ന് പോകില്ല. പക്ഷെ അതൊരു വലിയ തല്ലായിരുന്നില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ അല്ലെന്നത് ശരിയാണ്. അവന്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. അവന് തീരെ പക്വതയില്ല. അവന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ പറഞ്ഞു'' എന്നായിരുന്നു ഫര്‍ദീന്‍ പറയുന്നത്.

കൂടുതലൊന്നുമില്ല

''കരീനയും ഞാനും സുഹൃത്തുക്കളാണ്. ഒരുമിച്ച് ചെലവിടുന്ന സമയം കൂടുന്നതോടെ പരസ്പരമുള്ള വിശ്വാസവും കൂടും. അതില്‍ കൂടുതലൊന്നുമില്ല'' എന്നും ഫര്‍ദീന്‍ പറയുന്നുണ്ട്. പിന്നീട് കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ ഇതേക്കുറിച്ച് ഷാഹിദും മനസ് തുറക്കുകയായിരുന്നു. ''എനിക്ക് അവനോട് വ്യക്തിപരമായി കുഴപ്പമൊന്നുമില്ല. അവന് എന്തെങ്കിലും ഉണ്ടെങ്കില്‍ നേരിട്ട് സംസാരിക്കാം. അതിന് പകരം പത്രത്തിലൂടെ പറയാനാണ് തീരുമാനമെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്'' എന്നായിരുന്നു ഷാഹിദിന്റെ പ്രതികരണം.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
തിരികെ വരാനുള്ള ഒരുക്കത്തിലാണ്

എന്തായാലും സിനിമ തീയേറ്ററില്‍ പരാജയമായിരുന്നു. ഷാഹിദും കരീനയും ജീവിതത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്തുകയും ചെയ്തു. നടന്‍ സെയ്ഫ് അലി ഖാനെ പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു കരീന ചെയ്തത്. ഷാഹിദ് ആകട്ടെ മീര രജ്പുത്തിനെ വിവാഹം കഴിച്ചു. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് ഫര്‍ദീന്‍ ഖാന്‍. സഞ്ജയ് ലീല ബന്‍സാലിയൊരുക്കുന്ന ഹീരാമണ്ഡിയിലൂടെയാണ് താരം തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.

ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ആമിര്‍ ഖാന്‍ നായകനാകുന്ന സിനിമ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ് ആന്റ് ഡികെ ഒരുക്കുന്ന ഫര്‍സിയിലാണ് ഷാഹിദ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Read more about: kareena kapoor shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X