For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികളേയും പട്ടിക്കുട്ടികളേയും കുറിച്ചുള്ള വിവാദ പ്രസ്താവന; ഭാര്യയ്ക്കായി ട്രോളന്മാരോട് മുട്ടി ഷാഹിദ്

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. വര്‍ഷങ്ങളായി അഭിനയത്തിലൂടെ നിരവധി പേരുടെ ആരാധനാപാത്രമായി അഭിനയജീവിതം തുടരുകയാണ് ഷാഹിദ്. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു ഷാഹിദ് ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളുമാണ് ഷാഹിദ്. തന്റെ ചോക്ലേറ്റ് ബോയ് ഇമേജിനെ കമിനേ, ഹൈദര്‍, ഉഡ്താ പഞ്ചാബ് പോലുള്ള സിനിമകളിലൂടെ മാറ്റിയെഴുതിയ ഷാഹിദ് തന്നിലെ നടനേയും അടയാളപ്പെടുത്തി.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ആരാധകരുടെ പ്രിയതാരമായ ഷാഹിദിന്റെ ഭാര്യ ഡല്‍ഹി സ്വദേശിയായ മീര രജ്പുത് ആണ്. 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ആരാധകരും മാധ്യമങ്ങളും ഇരുവരുടേയും വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു. ഷാഹിദിന്റെ ഭാര്യ എന്നതിലുപരിയായി സോഷ്യല്‍ മീഡിയ ഫോളേഴ്‌സും ആരാധകരുമുണ്ട് മീരയ്ക്ക് ഇന്ന്. താരപത്‌നിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്.

  ഇരുപത്തിയാറുകാരിയായ മീര രണ്ട് കുട്ടികളുടെ അമ്മയാണ്. 2016 ഓഗസ്റ്റ് 26 നായിരുന്നു ഷാഹിദിനും മീരയ്ക്കും ആദ്യത്തെ കണ്‍മണി ജനിക്കുന്നത്. മിഷ കപൂര്‍ ആണ് മൂത്ത കുട്ടി. 2018 സെപ്തംബര്‍ അഞ്ചിന് രണ്ടാമത്തെ കുട്ടിയായ സെയ്ന്‍ കപൂറും ജനിച്ചു. അച്ഛനേയും അമ്മയേയും പോലെ മക്കളും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഷാഹിദും മീരയും പങ്കുവെക്കുന്ന മക്കളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.

  എന്നാല്‍ ഒരിക്കല്‍ മക്കളെക്കുറിച്ചുള്ള മീരയുടെ ഒരു പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനം ആയിരുന്നു. മക്കളെ പട്ടിക്കുട്ടികളുമായി താരതമ്യം ചെയ്തിന്റെ പേരിലായിരുന്നു മീരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകളുമായി എത്തിയത്. ബോളിവുഡിന്റെ പകിട്ടിലേക്ക് കടന്നു വന്നതേയുണ്ടായിരുന്നുള്ളൂ മീര. അതുകൊണ്ട് തന്നെ താരപത്‌നിയ്ക്ക് താങ്ങാന്‍ സാധിക്കുന്നതിന് അപ്പുറമായിരുന്നു ഈ വിമര്‍ശനങ്ങള്‍.

  എന്നാല്‍ തന്റെ ഭാര്യയ്ക്ക് പിന്തുണയുമായി ഷാഹിദ് രംഗത്ത് എത്തുകയായിരുന്നു. മീര ഉദ്ദേശിച്ചത് സമൂഹത്തിലെ ചില സ്ത്രീകളെക്കുറിച്ചാണ്. മക്കള്‍ക്കൊപ്പം വീട്ടില്‍ സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന, ആഘോഷിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരെക്കുറിച്ച്. ജീവിതത്തിലെ ഒരു ഘട്ടം മക്കള്‍ക്കൊപ്പവും അവരെ വളര്‍ത്തുന്നതിനുമായി മാറ്റി വെക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെ കുറിച്ചാണെന്നായിരുന്നു ഷാഹിദിന്റെ വിശദീകരണം. പിന്നാലെ മിഷയുടെ ജനന സമയത്ത് അഭിനയത്തില്‍ നിന്നും അവധിയെടുത്തതിനെ കുറിച്ചും ഷാഹിദ് മനസ് തുറന്നു.

  ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മള്‍ തിരഞ്ഞെടുക്കുക ഓരോന്നായിരിക്കും. എന്റെ ഭാര്യയ്ക്കും കുട്ടിയ്ക്കും അരികിലുണ്ടാവുക പ്രധാനപ്പെട്ടതാണെന്ന ചിന്തയാണ് അഞ്ച് മാസം അവധിയെടുക്കാന്‍ ഞാന്‍ തീരുമാനിക്കാനുള്ള കാരണം. അത് എന്റെ തിരഞ്ഞെടുപ്പാണ്. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. സ്ത്രീകളെ അര്‍ഹമായ രീതിയില്‍ അംഗീകരിക്കുന്നവര്‍ വളരെ കുറവാണെന്നാണ് എനിക്ക് തോന്നുന്നതെന്നായിരുന്നു ഷാഹിദ് പറഞ്ഞത്. താനാണ് ജോലിയെടുക്കുന്നതെങ്കിലും മകള്‍ക്ക് വേണ്ടി അമ്മയായ മീര ചെയ്യുന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ടതെന്നും ഷാഹിദ് പറഞ്ഞു.

  ഒരു പരിപാടിയില്‍ വച്ച് തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കവെ മീര നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായി മാറിയത്. ഒമ്പത് മാസം വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മകള്‍ക്ക് ജന്മം നല്‍കിയത്. അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം പരമാവധി സമയം ചെലവിടുകയാണ് തന്റെ ആഗ്രഹമെന്നായിരുന്നു മീര പറഞ്ഞത്. തനിക്ക് ഇപ്പോള്‍ നല്ല ഊര്‍ജ്ജമുണ്ട്. തന്റെ മകളെ വളര്‍ത്താനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും സാധിക്കും. ഈ ഉത്തരവാദിത്തകള്‍ നിറവേറ്റിയ ശേഷം മറ്റുള്ള കാര്യങ്ങളിലേക്ക് കടക്കാനുള്ള സമയവും തനിക്കുണ്ടെന്നും മീര പറഞ്ഞിരുന്നു.

  Also Read: സീരിയൽ ലൊക്കേഷനിൽ നിന്നും ആദ്യം കണ്ടു; രജിസ്റ്റർ മ്യാരേജ് ആയിരിക്കും, വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''എന്നെ പിടിച്ചു നിര്‍ത്താന്‍ ഒന്നിനും സാധിക്കില്ല. പക്ഷെ വീട്ടിലിലുണ്ടാവുക എന്നതാണ് എനിക്ക് ഇഷ്ടം. എന്റെ കുഞ്ഞിന്റെ അമ്മയായിരിക്കുകയാണ് പ്രധാനപ്പെട്ടത്. അര മണിക്കൂര്‍ മാത്രം കുട്ടിയോടൊപ്പം ചെലവിട്ട ശേഷം ഓടി പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പിന്നെന്തിനാണ് ഞാനവള്‍ക്ക് ജന്മം നല്‍കിയത്. അവളൊരു പട്ടിക്കുട്ടിയല്ല. അവളുടെ അമ്മയായി അരികിലുണ്ടാകണം എനിക്ക്. അവള്‍ വളരുന്നത് കാണണം'' എന്നും മീര പറഞ്ഞു. ഈ പ്രസ്താവനയാണ് മീരയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

  Read more about: shahid kapoor
  English summary
  When Shahid Kapoor Defended Mira Rajput After Her Comment About Kids And Puppies Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X