ഞാനെന്താണ് ഷാഹിദിന്റെ ബെഡ് റൂമില്‍! പ്രിയങ്കയെ നാണംകെടുത്തി ഷാഹിദിന്റെ തുറന്നുപറച്ചില്‍
ബോളിവുഡിലെ മിന്നും താരങ്ങളാണ് ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും. ഒരുകാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമിനേ, തേരി മേരി കഹാനി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് ഇവരെ പ്രണയത്തിലേക്ക് എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം ഷാഹിദോ പ്രിയങ്കയോ നാളിതുവരെ പരസ്യമായി തുറന്നു പറഞ്ഞിട്ടില്ല.
അതേസമയം ഇരുവരും ഒരേ ബില്‍ഡിംഗിലായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ ഇരുവരും ലിവിംഗ് ടുഗദറിലാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ഷാഹിദും പ്രിയങ്കയും അതിഥികളായി എത്തിയിരുന്നു. ഈ സമയത്ത് ഷാഹിദ് നടത്തിയൊരു പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ താന്‍ പ്രിയങ്ക ചോപ്രയായി മാറുകയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് ഷാഹിദ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയായത്.

''ഞാന്‍ എന്താണ് ഷാഹിദ് കപൂറിന്റെ ബെഡ് റൂമില്‍ ചെയ്യുന്നത്! ഞാന്‍ അടുത്ത ബില്‍ഡിംഗിലല്ലേ താമസിക്കുന്നത്'' എന്നായിരുന്നു ഷാഹിദിന്റെ മറുപടി. താരത്തിന്റെ ഈ തമാശ പക്ഷെ പ്രിയങ്കയ്ക്ക് അത്ര രസിച്ചിരുന്നില്ല. താരത്തിന്റെ മുഖത്ത് നിന്നും നാണക്കേടും അനിഷ്ടവുമെല്ലാം വായിച്ചെടുക്കാന്‍ സാധിച്ചിരുന്നു. പിന്നീടൊരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ കൂടെ അഭിനയിച്ച മിക്കവരുമായി പ്രണയത്തിലായിരുന്നുവെന്ന പ്രിയങ്കയുടെ വെളിപ്പെടുത്തലും ചര്‍ച്ചയായിട്ടുണ്ട്.


Click it and Unblock the Notifications