പ്രണയ തകര്‍ച്ച എന്നെ തകര്‍ത്തു, നല്ല ഓര്‍മ്മകളുമായി മുന്നോട്ട് പോയി; കരീനയെക്കുറിച്ച് ഷാഹിദ്
ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരും ആരാധകരുടെ പ്രിയപ്പെട്ടവരായിരുന്നു. ഷാഹിദിന്റേയും കരീനയുടേയും പ്രണയം അന്ന് വലിയ വാര്‍ത്തയായിരുന്നു. പരസ്യമായി തന്നെ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനും ഷാഹിദും കരീനയും മടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും ഒരുനാള്‍ വിവാഹിതരാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
പക്ഷെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഷാഹിദും കരീനയും പിരിയുകയായിരുന്നു. ഇന്ന് ഇരുവരും രണ്ട് പാതകളിലൂടെ സഞ്ചരിക്കുകയാണ്. ഷാഹിദ് മീര രജ്പുത്തിനെയാണ് വിവാഹം കഴിച്ചത്. കരീനയാകട്ടെ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും മക്കളുമുണ്ട്. ഇപ്പോഴിതാ ഷാഹിദിന്റെ പഴയൊരു അഭിമുഖത്തില്‍ നിന്നുമുള്ളൊരു ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

പ്രണയ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന ഷാഹിദ് കപൂറാണ് വീഡിയോയിലുള്ളത്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കരീനയുമായി സൗഹൃദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാഹിദ് കപൂര്‍. അതിന് ശേഷം താനും കരീനയും തമ്മില്‍ ബന്ധമില്ലെന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്. താന്‍ ഓക്കെയാണെന്നും എന്നാല്‍ ആളുകള്‍ തന്നെ എപ്പോഴും കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഷാഹിദ് പറയുന്നത്.
താന്‍ എല്ലാത്തിനും ഓക്കെയാണെന്നും എന്തൊക്കെ സംഭവിച്ചാലും താന്‍ ചിരിച്ച മുഖത്തോടെ മാത്രമേ ആളുകളെ അഭിസംബോധന ചെയ്യാറുള്ളുവെന്നും ഷാഹിദ് പറയുന്നുണ്ട്. പിന്നാലെ ഷാഹിദിനോട് കരീനയും സെയ്ഫ് അലി ഖാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചോദിക്കുന്നുണ്ട്. തങ്ങള്‍ അഭിനേതാക്കളാണെന്നും എത്രയൊക്കെ രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചാലും തങ്ങള്‍ക്ക് അതിന് സാധിക്കില്ലെന്നും അത്തരമൊരു ചോയ്‌സ് തന്നെ താരങ്ങളുടെ ജീവിതത്തിലില്ലെന്നും ഷാഹിദ് കപൂര്‍ പറയുന്നുണ്ട്.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അതേസമയം അവതാരകനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. താരത്തിന്റെ കഴിഞ്ഞ കാലം അനാവശ്യമായി കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. അതേസമയം ഷാഹിദ് ഓക്കെയാണെന്ന് പറയുമ്പോഴും ആ കണ്ണുകളിലും മുഖത്തുമെല്ലാം അത് അങ്ങനെയല്ല എന്ന് വ്യക്തമായി കാണാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ കരീനയുമായുള്ള പ്രണയ തകര്‍ച്ച തന്നെ തകര്‍ത്തുവെന്ന് ഷാഹിദ് കപൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ കരീനയുമായുള്ള നല്ല ഓര്‍മ്മകളുമായി താന്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷാഹിദ് പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ജബ് വീ മെറ്റിന്റെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പിരിയുന്നത്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു നേടിയത്.
എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണം എന്ന് നാൡതുവരേയും ഷാഹിദും കരീനയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം നാളിതുവരെ ഷാഹിദും കരീനയും ഒരുമിച്ചിട്ടില്ല. ഇരുവരും അഭിനയിച്ച സിനിമയായ ഉഡ്താ പഞ്ചാബിലും രണ്ടു പേര്‍ക്കും ഒരുമിച്ച് രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications