പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു; തലവേദനയായതോടെ താരപുത്രിക്കെതിരെ പോലീസില്‍ പരാതിയുമായി ഷാഹിദ്

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. തന്റെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ ഷാഹിദ് ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ന്്. ലോകത്തിന്റെ ഏത് കോളില്‍ പോയാലും ഷാഹിദിനെ തിരിച്ചറിയാനും ചുറ്റിനും കൂടാനും ഇന്ന് ആരാധകരുണ്ട്. താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ ആരാധകര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകര്‍ താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. പലപ്പോഴും ആരാധകര്‍ തങ്ങളുടെ പരിധി വിട്ട് പെരുമാറിയതും താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും വാര്‍ത്തകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

അത്തരത്തിലൊരു അനുഭവം ഷാഹിദ് കപൂറിനുമുണ്ട്. എന്നാല്‍ ഷാഹിദ് കപൂറിന് ഈ അനുഭവമുണ്ടായത് സാധാരണ ഒരു ആരാധികയില്‍ നിന്നുമായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത. ബോളിവുഡിലെ തന്നെ വലിയൊരു താരത്തിന്റെ മകളാണ് ഷാഹിദ് കപൂറിനൊരു തലവേദനയായി മാറിയത്. തലവേദനയാവുക മാത്രമല്ല, തന്നെ ശല്യം ചെയ്ത ആരാധികയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുക വരെയുണ്ടായി ഷാഹിദ് കപൂര്‍. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ഷാഹിദിനോട് പ്രണയം

ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളായ രാജ് കുമാറിന്റെ മകളായ വാസ്തവിക്തയാണ് ഷാഹിദിനൊരു തലവേദനയായി മാറിയത്. അച്ഛന്റെ പാതയിലൂടെ വാസ്തവിക്തയും സിനിമയിലെത്തിയിരുന്നു. എന്നാല്‍ അച്ഛനെ പോലെ ജനശ്രദ്ധ നേടാനും താരമായി വളരാനും താരപുത്രിയ്ക്ക് സാധിച്ചില്ല. വാസ്തവിക്ത ആദ്യമായി ഷാഹിദ് കപൂറിനെ കാണുന്നത് ശ്യാമക് ദാവറിന്റെ ഡാന്‍സ് ക്ലാസില്‍ വച്ചായിരുന്നു. കണ്ട മാത്രയില്‍ തന്നെ താരപുത്രി ഷാഹിദിനോട് പ്രണയം തോന്നുകയായിരുന്നു. ഇതോടെ താരത്തിന് പിന്നാലെ കൂടുകയായിരുന്നു താരപുത്രി.

പരാതി

ഏറെനാള്‍ ഷാഹിദ് വാസ്തവിക്തയെ അവഗണിച്ചുവെങ്കിലും 2012 ല്‍ ക്ഷമ നശിച്ച ഷാഹിദ് രാജ് കുമാറിന്റെ മകള്‍ക്കെതിരെ പരാതിയുമായി എത്തുകയായിരുന്നു. പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് മുംബൈ വെറോസ പോലീസ് സ്‌റ്റേഷനില്‍ ഷാഹിദ് പരാതി നല്‍കിയത്. വാസ്തവിക്ത തന്നെ മാനസികമായി ശല്യം ചെയ്യുകയാണെന്നും താന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോഴെല്ലാം തന്റെ വഴി മുടക്കിയെന്നുമായിരുന്നു പരാതി. തന്റെ കാറിന്റെ ബോണറ്റില്‍ കയറിയിരുന്നത് താന്‍ ഷാഹിദിന്റെ ഏറ്റവും വലിയ ആരാധികയാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്നും താരം പരാതിയില്‍ പറഞ്ഞിരുന്നു. ഷാഹിദിനെ നിത്യേനെ കാണുവാനായി വാസ്തവിക്ത ഷാഹിദിന്റെ വീടിന് അടുത്തേക്ക് താമസം മാറിയിരന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാഹിദ് പരാതി നല്‍കിയതോടെ താരപുത്രി മുങ്ങുകയായിരുന്നു. പൊലീസിന് വാസ്തവിക്ത പിടി കൊടുത്തില്ലെങ്കിലും ഇതോടെ ഷാഹിദിനെ ശല്യം ചെയ്യുന്നത് അവസാനിക്കുകയായിരുന്നു.

ജേഴ്‌സി

അതേസമയം ഷാഹിദ് കപൂര്‍ തന്റെ പുതിയ സിനിമയായ ജേഴ്‌സിയുടെ റിലീസിനായി തയ്യാറെടുക്കുകയാണ്. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്ത്രിലെ നായിക. ജേഴ്‌സി എന്ന പേരില്‍ തന്നെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഷാഹിദിന്റെ ചിത്രം. തെലുങ്കില്‍ നാനിയും ശ്രദ്ധ ശ്രീനാഥുമായിരുന്നു നായകനും നായികയും. കബീര്‍ സിംഗാണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായിരുന്നു കബീര്‍ സിംഗ്. ചിത്രത്തിലെ ഷാഹിദിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചിത്രത്തിലെ സ്ത്രീവിരുദ്ധത വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷാഹിദിന്റേതായി

അഭിനേതക്കളായ പങ്കജ് കപൂറിന്റേയും നീലിമി അസീമിന്റെയും മകനാണ് ഷാഹിദ് കപൂര്‍്. ഷാഹിദിന്റെ മൂന്നാം വയസിലായിരുന്നു അച്ഛനും അമ്മയും പിരിയുന്നത്. അമ്മയുടെ കൂടെയായിരുന്നു ഷാഹിദ് വളര്‍ന്നത്. പത്താം വയസില്‍ തന്നെ ഡാന്‍സ് പഠിക്കാന്‍ ആരംഭിച്ച ഷാഹിദ് ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറുന്നത്. നായകനാകുന്നതിന് മുമ്പ് ഡാന്‍സറായും സിനിമകളുടെ ഭാഗമായിരുന്നു ഷാഹിദ്. നിരവധി സിനിമകളാണ് ഷാഹിദിന്റേതായി തയ്യാറാകുന്നത്. ബ്ലഡി ഡാഡി, ബുള്‍ തുടങ്ങിയ സിനിമകളാണ് ഷാഹിദിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X