വീട് വാങ്ങി കയ്യിലെ കാശ് മൊത്തം തീര്‍ന്നു; ആ സംഭവം പക്ഷെ ഗൗരിയുടെ ജീവിതത്തിന്റെ ട്രാക്ക് മാറ്റി
ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 1991 ലായിരുന്നു ഗൗരിയും ഷാരൂഖും വിവാഹം കഴിക്കുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ ഷാരൂഖ് അനശ്വരമാക്കിയ കാമുക വേഷങ്ങളേക്കാള്‍ റൊമാന്റിക്കും സിനിമാറ്റിക്കുമാണ് ഷാരൂഖിന്റെ യഥാര്‍ത്ഥ പ്രണയം. മതത്തിന്റേയും സോഷ്യല്‍ സ്റ്റാറ്റസിന്റേയും അതിര്‍വരമ്പുകളെ മറി കടന്നാണ് ഇരുവരും ഒന്നാകുന്നത്.
ഷാരൂഖിന്റെ ഭാര്യ എന്നതിലുപരിയായി ഇന്റീരിയര്‍ ഡിസൈനിംഗില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ഗൗരി. ഇതിനിടെ ഇപ്പോഴിതാ ഗൗരിയുടെ കരിയറിനെക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ഷാരൂഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

''എല്ലാം തുടങ്ങുന്നത് ഞങ്ങള്‍ മുംബൈയില്‍ ആദ്യത്തെ വീട് വാങ്ങുമ്പോഴാണ്. ഞങ്ങളുടെ കഴിവിനും അപ്പുറത്തായിരുന്നു. പക്ഷെ ആര്യന്‍ ജനിക്ക് പോവുകയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്‌പേസുള്ള വീട് വേണ്ടിയിരുന്നു. അതിനാല്‍ കയ്യില്‍ കാശുണ്ടാകുമ്പോള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാം എന്ന് തീരുമാനിച്ചു. ഒരു ഡിസൈനറെ വെക്കാന്‍ കാശില്ലാത്തതിനാല്‍ ആ ജോലി ഗൗരി ഏറ്റെടുക്കുകയായിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
'ഒരിക്കല്‍ ഞങ്ങളൊരു സോഫ വാങ്ങാന്‍ പോയി. പക്ഷെ അതിന് വലിയ വിലയായിരുന്നു. അതിനാല്‍ സോഫയിലിടാനുള്ള ലെതര്‍ മാത്രം വാങ്ങി. ഗൗരി തന്റെ നോട്ട്ബുക്കില്‍ ഒരു ഡിസൈന്‍ തയ്യാറാക്കുകയും ആശാരിയെക്കൊണ്ട് അതുപോലൊരു സോഫ ഉണ്ടാക്കുകയുമായിരുന്നു. അത് കുറച്ച് വര്‍ഷങ്ങള്‍ നീണ്ടു പോയി. പിന്നെ സാഹചര്യങ്ങള്‍ മാറി. പിന്നെയാണ് മന്നത്ത് വാങ്ങുന്നത്'' എന്നാണ് ഷാരൂഖ് പറയുന്നത്.
പക്ഷെ മന്നത്തിന് വേണ്ടി കയ്യിലുള്ള കാശ് മൊത്തം ചിലവാക്കിയെന്നും ഇതോടെ ഡിസൈനറെ വെക്കാന്‍ കാശില്ലായതായെന്നും ഷാരൂഖ് പറയുന്നു. ''അതേ കഥ തന്നെ. കാശ് മുഴുവനും വീട് വാങ്ങാന്‍ ചിലവായി. അങ്ങനെ ഗൗരി വീണ്ടും ഇന്റീരിയര്‍ ഡിസൈനറായി. അങ്ങനെ പതിയെ അത് അവളുടെ പാഷനായി മാറി'' എന്നും ഷാരൂഖ് പറയുന്നു.
ഈയ്യടുത്താണ് ഗൗരി ഖാന്‍ തന്റെ കോഫി ടേബില്‍ ബുക്ക് പുറത്തിറക്കിയത്. പുസ്തകത്തില്‍ മന്നത്തിന്റെ അകത്തെ ചിത്രങ്ങളുണ്ട്. ഷാരൂഖിന്റെ വീടിനുള്ളിലെ കാഴ്ച എന്തെന്ന് അറിയാന്‍ ആരാധകര്‍ എപ്പോഴും ആകാംഷയോടെ തിരക്കാറുണ്ടെന്നാണ് ഗൗരി പറയുന്നത്. അവര്‍ക്ക് വേണ്ടി വീടിന്റെ മുമ്പൊരിക്കലും പങ്കുവച്ചിട്ടില്ലാത്ത ചിത്രങ്ങള്‍ തന്റെ പുസ്തകത്തില്‍ ഉണ്ടെന്നാണ് ഗൗരി പറയുന്നത്.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരികെ വന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സീറോയുടെ പരാജയ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. അഞ്ച് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ തിരികെ വന്നത് പഠാന്‍ എന്ന ചിത്രത്തിലൂടെയാണ്. ചരിത്രം കുറിച്ച വിജയമാണ് പഠാന്‍ സ്വന്തമാക്കിയത്. ചിത്രം ബോളിവുഡിലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
നിരവധി സിനിമകളാണ് ഷാരൂഖ് ഖാന്റേതായി അണിയറയിലുള്ളത്. പഠാന്റെ വിജയ ശേഷം ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങുക ജവാന്‍ ആണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക നയന്‍താരയാണ്. പിന്നാലെ രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ഡങ്കിയിലും ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നുണ്ട്. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. പഠാന്റെ വിജയത്തിന് ശേഷമുള്ള ഷാരൂഖ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications