ഒളിച്ചോടി കല്യാണം കഴിക്കാന്‍ പോയ ഷാരൂഖും കജോളും! ടാക്‌സി ഡ്രൈവര്‍ക്ക് താരങ്ങള്‍ കൊടുത്ത പണി

ബോളിവുഡിലെ ഏറ്റവും ജനപ്രീയ ഓണ്‍ സ്‌ക്രീന്‍ ജോഡി ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേ കാണൂ, ഷാരൂഖ് ഖാനും കജോളും. ഇരുവരും ഒരുമിച്ച് വന്നപ്പോഴൊക്കെ പിറന്നിട്ടുള്ളത് സൂപ്പര്‍ ഹിറ്റുകളാണ്. ദില്‍വാലെ ദുല്‍ഹനിയ പോലെ ഐക്കോണിക്കായി മാറിയ സിനിമകളാണ് മിക്കതും. ഇന്നും സിനിമാ പ്രേമികള്‍ മനസില്‍ കൊണ്ടു നടക്കുന്ന രംഗങ്ങളും പാട്ടുകളുമൊക്കെയാണ് ഷാരൂഖ്-കജോള്‍ സിനിമകളിലേത്. ഓണ്‍ സ്‌ക്രീനില്‍ ഷാരൂഖിനും കജോളിനുമിടയിലുള്ള കെമിസ്ട്രി മറ്റൊരു ജോഡിയ്ക്കും അവകാശപ്പെടാനില്ലാത്തതാണ്.

ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരുടേയും സൗഹൃദം എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ഷാരൂഖിന്റേയും കജോളിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ഓഫ് സ്‌ക്രീന്‍ സൗഹൃദവുമെല്ലാം കാരണം ഇരുവരും ജീവിതത്തിലും കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലം പലര്‍ക്കും കാണും. ഒരിക്കല്‍ താന്‍ അങ്ങനെ ചിന്തിച്ചിരുന്നുവെന്നും ഗൗരി ഖാനെ കണ്ടതോടെയാണ് സത്യം മനസിലാക്കുന്നതെന്ന് വരുണ്‍ ധവാന്‍ പോലും പറഞ്ഞിട്ടുണ്ട്.

Shahrukh Khan

ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാനും കജോളും ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോ. 2010 ലെ വീഡിയോ ഇപ്പോള്‍ ആരോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഷാരൂഖും കജോളും ഒരുമിച്ച് അഭിനയിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്തുള്ളതാണ് വീഡിയോ.

ഷാരൂഖ് ഖാനും കജോളും ഒരു ടാക്‌സി കാറില്‍ കയറുന്നതാണ് വീഡിയോ. ഇരുവരേയും ഡ്രൈവര്‍ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് ഷാരൂഖ് ഖാനേയും കജോളിനേയും അറിയില്ലെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. നിങ്ങളെ കണ്ടിട്ട് വിവാഹിതരാണെന്ന് തോന്നുന്നുവല്ലോ എന്ന് ഡ്രൈവര്‍ ചോദിക്കുന്നുണ്ട്. ഇതിന് ഷാരൂഖ് ഉടനെ മറുപടിയും നല്‍കുന്നുണ്ട്. ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. രസകരമായ ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്.

Shahrukh Khan

അതേസമയം ഷാരൂഖ് ഖാനും കജോളും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം വളരെ രസകരമാണ്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഷാരൂഖ് ഖാന് കജോളിനെ ഇഷ്ടമായിരുന്നില്ല. വല്ലാതെ സംസാരിക്കുന്നുവെന്നതായിരുന്നു കാരണം. ബാസീഗര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അവര്‍ ആദ്യമായി കാണുന്നത്. താന്‍ ഇനിയൊരിക്കലും കജോളിനൊപ്പം അഭിനയിക്കില്ലെന്ന് പോലും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കജോളിന്റെ പ്രകടനം കണ്ടതോടെ ഷാരൂഖ് ഖാന്റെ കാഴ്ചപ്പാട് മാറി. അത് വളരെ ശക്തമായൊരു സൗഹൃദത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.

ബാസീഗറിന് ശേഷം ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗ, കഭി ഖുഷി കഭി ഖം, കുച്ച് കുച്ച് ഹോത്താ ഹേ, മൈ നെയിം ഈസ് ഖാന്‍, കരണ്‍ അര്‍ജുന്‍, തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 2015 ല്‍ പുറത്തിറങ്ങിയ ദില്‍വാലെയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ഇന്നും ഏതൊരു ഹിറ്റ് ജോഡിയേയും താരതമ്യം ചെയ്യുക ഷാരൂഖ്-കജോള്‍ ജോഡിയൊടായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X