നായികയുമായി മുറിയില്‍ കയറി വാതിലടച്ചെന്ന് വാര്‍ത്ത; മാസികയുടെ ഓഫീസ് തല്ലി തകര്‍ത്ത് ഷാരൂഖ്
താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പതിവ് സംഭവമാണ്. പ്രത്യേകിച്ചും ബോളിവുഡാകുമ്പോള്‍. എത്രത്തോളം പ്രശസ്തരാകുന്നുവോ അത്രത്തോളം ഗോസിപ്പുകളും സൃഷ്ടിക്കപ്പെടും. മിക്കപ്പോഴും ആ വാര്‍ത്തകളൊക്കെ കെട്ടുകഥകള്‍ മാത്രമായിരിക്കും. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ചിലര്‍ അവഗണിക്കുമ്പോള്‍ മറ്റ് ചിലര്‍ നിയമ വഴി തിരഞ്ഞെടുക്കും. എന്നാല്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ തിരഞ്ഞെടുത്തത് മറ്റൊരു വഴിയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. തന്നെക്കുറിച്ച് മോശമായി വാര്‍ത്ത നല്‍കിയ മാസികയുടെ ഓഫീസ് തല്ലിപ്പൊളിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ആ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. തനിക്കൊപ്പം മായ മേം സാബ് എന്ന ചിത്രത്തില്‍ അഭിനയിച്ച ദീപ സാഹിയുമായി ഷാരൂഖ് ഖാന്‍ അടുപ്പത്തിലാണെന്നായിരുന്നു താരത്തെ ചൊടിപ്പിച്ച വാര്‍ത്ത.

''ഈ മനുഷ്യന്‍ സ്ത്രീകളെക്കുറിച്ചും സെക്‌സിനെക്കുറിച്ചും സംസാരിക്കില്ലെന്നും തന്റെ ഭാര്യയെക്കുറിച്ച് മാത്രമാണ് സംസാരിക്കുക എന്നത് വിശ്വസിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്ര വലിയ താരമായ ശേഷവും അദ്ദേഹം എന്നെ മനോഹരമായി നോക്കുന്നത് എന്റെ മാതാപിതാക്കള്‍ക്ക് പോവും വിശ്വസിക്കാനായിട്ടില്ല. അവര്‍ക്ക് അറിയാം അദ്ദേഹം അഭിനയിക്കുന്നതല്ലെന്ന്. പക്ഷെ അദ്ദേഹം എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ അത് കാര്യമാക്കിയെടുത്തില്ല. ഒരു മാസിക അദ്ദേഹവും നടി ദീപ സാഹിയും ഒരുമുറിക്കകത്ത് അടച്ചിരുന്നുവെന്ന് കേട്ട് ഷാരൂഖ് തോക്കുമായി ആ മാസികയുടെ ഓഫീസിലേക്ക് പാഞ്ഞ് ചെല്ലുകയായിരുന്നു. അവിടുത്തെ ടേബിളൊക്കെ തല്ലി തകര്‍ത്തു'' എന്നാണ് ഗൗരി പറഞ്ഞത്.
അതേസമയം താന്‍ ആ വാര്‍ത്ത കേട്ട് അസ്വസ്ഥയായെന്നും എന്നാല്‍ താന്‍ പ്രതികരിച്ചില്ലെന്നുമാണ് ഗൗരി പറയുന്നത്. അതൊരു വ്യാജ വാര്‍ത്തയാണെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. ''ദീപയ്ക്ക് അവളുടെ ഭര്‍ത്താവ് കേതന്‍ മെഹ്തയോട് അതിയായ പ്രണയമാണ്. ഞാന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല. പക്ഷെ ഷാരൂഖിന് ഒരു പുസത്കം പോലെ എന്നെ വായിച്ചെടുക്കാനാകും. മറ്റൊരാളുടെ ഭാവനാസൃഷ്ടിയുടെ പേരില്‍ ഞാന്‍ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. മൂന്ന് രാത്രി ഉറങ്ങാന്‍ പോലും സാധിച്ചില്ല അദ്ദേഹത്തിന്'' ഗൗരി പറയുന്നു.

''ജൂഹിയും അദ്ദേഹവും തമ്മില്‍ അവിഹതമാണെന്ന വാര്‍ത്തയെഴുതാന്‍ ആ മാസികക്കാര്‍ ഉപയോഗിച്ചത് ഡര്‍ര്‍ സിനിമയുടെ സ്റ്റില്‍ ആയിരുന്നു. അന്ന് അദ്ദേഹം പോയി അവരുടെ ഓഫീസ് തല്ലി തകര്‍ത്തു. ഞാന്‍ ഷാരൂഖിനെ വിശ്വസിക്കുന്നു. തനിക്കൊപ്പം അഭിനയിക്കുന്നവരുമായി വളരെ അടുത്ത ബന്ധമാണ് ഷാരൂഖിനുള്ളത്. അദ്ദേഹത്തിനൊരു അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്'' എന്നും ഗൗരി അന്ന് പറഞ്ഞിരുന്നു.
അതേസമയം, ഷാരൂഖ് പൊതുവെ ശാന്ത സ്വാഭവക്കാരനാണെന്നും എന്നാല്‍ ഒരിക്കല്‍ താന്‍ ഷാരൂഖ് ഖാന്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെന്നുമാണ് ഗൗരി അഭിമുഖത്തില്‍ പറയുന്നത്. സുഭാഷ് ഗായുടെ പാര്‍ട്ടിയില്‍ വച്ചായിരുന്നു അത്. എന്നാല്‍ ആരോടാണ് ഷാരൂഖ് ഖാന്‍ ദേഷ്യപ്പെട്ടതെന്ന് ഗൗരി പറഞ്ഞില്ല. അന്ന് താന്‍ ഇടപെടുകയും ഷാരൂഖിനോട് പിന്തിരിയാന്‍ യാചിക്കുകയായിരുന്നുവെന്നുമാണ് ഗൗരി പറയുന്നത്.


Click it and Unblock the Notifications