For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോ കുഴിച്ച കുഴിയില്‍ ഞാന്‍ വീണു, ജീവിതത്തിലെ എറ്റവും മോശം സമയം; ഹൃത്വിക്കുമായുള്ള പിണക്കത്തെക്കുറിച്ച് ഷാരൂഖ്

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ താരരാജാവാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ പാരമ്പര്യമോ ഇല്ലാതെ കടന്നുവന്ന് ആര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്തത്ര വലിയ താരമായി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ താരസിംഹാസനത്തെ ഒന്നിളക്കാന്‍ പോലും ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

  Also Read: ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വര്‍ക്കാകൂ എന്ന് ഗായത്രി

  ഒരിക്കല്‍ അതിന് ചെറിയെ കാറ്റ് കൊള്ളിക്കാന്‍ സാധിച്ചത് ഹൃത്വിക് റോഷന് മാത്രമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. ചിത്രം മെഗാഹിറ്റായി മാറുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ സ്വപ്‌നതുല്യമായ താരപരിവേഷത്തിലേക്ക് ഹൃത്വിക്കുമെത്തി. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഹൃത്വിക് അരങ്ങേറുമ്പോള്‍ ഷാരൂഖ് ഖാന്‍ തന്റെ കരിയറിലെ മോശം സമയങ്ങളിലൊന്നിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ഹൃത്വിക്കിനേയും ഷാരൂഖ് ഖാനേയും മാധ്യമങ്ങള്‍ നിരന്തരം താരതമ്യം ചെയ്തിരുന്നു. ഹൃത്വിക് വന്നതോടെ ഷാരൂഖ് ഖാന്റെ റൊമാന്റിക് ഹീറോ പരിവേഷം അവസാനിച്ചുവെന്നും ആ താരസിംഹാസനം ഹൃത്വിക് ഉടനെ കവര്‍ന്നെടുക്കുമെന്നുമൊക്കെയായിരുന്നു പലരുടേയും പരിഹാസം.

  Also Read: ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  ഇതിനിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ അഭിനയിച്ച പെപ്‌സിയുടെ പരസ്യത്തില്‍ ഹൃത്വിക്കിനെ കളിയാക്കുകയും ചെയ്തിരുന്നു. അന്നത്തെ താരതമ്യം ചെയ്യലുകള്‍ തന്നെ എങ്ങനെയാണ് അലട്ടിയതെന്ന് പിന്നീടൊരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തുന്നുണ്ട്.

  ''എന്റെ കരിയറിലെ ഏറ്റവും വിഷമം നിറഞ്ഞ ഘട്ടമായിരുന്നു അത്. ഹൃത്വിക് റോഷന്റെ സിനിമകള്‍ വന്ന സമയമാണ്. ഡുഗ്ഗു നല്ല സുഹൃത്താണ്. പക്ഷെ ഈ താരതമ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. വിഷാദത്തിലാക്കിയിരുന്നു. ഞാന്‍ അവസാനിച്ചുവെന്ന് എല്ലാവരും പറഞ്ഞു. നടനെന്ന നിലയില്‍ ഞാന്‍ അവസാനിച്ചു, എന്റെ കമ്പനി തീര്‍ന്നു, എന്റെ കരയിര്‍ കഴിഞ്ഞു എന്നൊക്കെ അന്നത്തെ ഒരു പ്രമുഖ മാസിക എഴുതി. ഞാന്‍ ശരിക്കും വിഷാദത്തിലായി''.

  Also Read: അവള്‍ അവനെ ഇട്ടിട്ടു പോയി, അവന്‍ തകര്‍ന്നുപോകും; മാധുരി-സഞ്ജു പ്രണയത്തെക്കുറിച്ച് ആദ്യ ഭാര്യ

  ''ഞാന്‍ ഒരു സര്‍ജറി കഴിഞ്ഞിരിക്കുകയായിരുന്നു. കാലിന്റെ മുട്ടിന് വേദനയുണ്ടായിരുന്നു. അതിന് ശേഷം ഞാന്‍ ചെയ്തതൊക്കെ ഹിറ്റാണെങ്കിലും ആളുകള്‍ എന്നെ ഓര്‍ത്തിരുന്നില്ല. ജോഷും മുഹബത്തേനും ഉണ്ടായിരുന്ന സമയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഘട്ടമായിരുന്നു അത്'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നു. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പിണക്കത്തെക്കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിക്കുന്നുണ്ട്.

  ''പിന്നെ അത് വല്ലാതെ നാണക്കേടായി മാറി. ഇന്ന് ആലോചിച്ച് നോക്കുമ്പോള്‍ ഒട്ടും നല്ലൊരു ഘട്ടമായിരുന്നില്ല. രാകേഷ് റോഷനെ പോലുള്ളവരുടെ കുടുംബം, എന്നോട് എന്നും സ്‌നേഹത്തോടെ മാത്രം പെരുമാറിയിട്ടുള്ളവരാണ്. ഇന്ന് അതൊക്കെ കഴിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷം. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ചിലര്‍. ഞങ്ങളും അതില്‍ വീണു. കുറഞ്ഞത് ഞാനെങ്കിലും. അതിലൊന്നും വീഴാതിരിക്കാനും മാത്രം മഹാനാണ് രാകേഷ് ജി'' എന്നായിരുന്നു താരം പറഞ്ഞു.

  അധികം വൈകാതെ തന്നെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ഹൃത്വിക്കും ഷാരൂഖ് ഖാനും കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ ഒരുമിക്കുകയും ചെയ്തു. ചിത്രം സൂപ്പര്‍ ഹിറ്റാവുക മാത്രമല്ല ഐക്കോണിക് ആയി മാറുകയും ചെയ്തു. ഷാരൂഖ് ഖാനും ഹൃത്വിക്കും ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട്. ഹൃത്വിക്കിന്റെ വാറിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഷാരൂഖ് ഖാനും ഹൃത്വിക്കും ഒരുമിക്കുന്നൊരു സിനിമ അണിയറയിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

  English summary
  When Shahrukh Khan Called His Feud WIth Hrithik Roshan Was The Most Depressing Stage Of His Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X