ഗൗരിയെ കെട്ടാന്‍ മതം മാറി അഭിനവ് ആകാന്‍ തീരുമാനിച്ച ഷാരൂഖ് ഖാന്‍; സിനിമയേക്കാള്‍ റൊമാന്റിക് ജീവിതം

ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് ഷാരൂഖ് ഖാന്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ബോക്‌സ് ഓഫീസിലേക്ക് തിരികെ വന്നപ്പോള്‍ ആരാധകര്‍ നല്‍കിയ സ്വീകരണം ഷാരൂഖ് ഖാന്‍ എന്ന താരത്തിന് ഇന്ത്യന്‍ സിനിമാ ലോകത്തുള്ള സ്വാധീനവും താരപരിവേഷവും വെളിവാക്കുന്നതാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒന്നാണ് ഷാരൂഖ് ഖാന്‍. സിനിമാക്കഥ പോലൊന്നാണ് ഷാരൂഖ് ഖാന്റെ ജീവിതവും.

ഓണ്‍ സ്‌ക്രീനില്‍ എന്നും ഓര്‍ത്തിരിക്കുന്ന കാമുകന്മാരെ സമ്മാനിച്ചിട്ടുള്ള ഷാരൂഖ് ഖാന്‍ ഓഫ് സ്‌ക്രീനിലും ഒരു ഒന്നൊന്നര കാമുകനാണ്. സിനിമയെ വെല്ലുന്ന പ്രണയ കഥയാണ് ഷാരൂഖിന്റേയും ഗൗരിയുടേയും. ഷാരൂഖ് ബോളിവുഡിലെത്തും മുമ്പ് തന്നെ വിവാഹിതനായിരുന്നു. അന്ന് മുതല്‍ ഈ നിമിഷം വരെ ഷാരൂഖിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കരുത്തായി ഗൗരിയുണ്ട്. ബോളിവുഡിലെ പവര്‍ കപ്പിളാണ് ഗൗരിയും ഷാരൂഖും.

Shahrukh Khan

മൂന്ന് മക്കളാണ് ഷാരൂഖിനും ഗൗരിയ്ക്കുമുള്ളത്. മൂത്ത മകന്‍ ആര്യന്‍ ഖാന്‍ സിനിമയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. മകള്‍ സുഹാനയുടെ അരങ്ങേറ്റ ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്. അബ്രാം ആണ് ഇളയമകന്‍. ഒരുപാട് ആരാധകരുള്ള ജോഡിയാണ് ഷാരൂഖും ഗൗരിയും. ഇരുവരുടേയും പ്രണയകഥയും ഇന്ന് ആരാധകര്‍ക്ക് സുപരിചിതവും പ്രചോദനവുമാണ്.

മതത്തിന്റെ അതിര്‍ വരമ്പുകളെ മറി കടന്നാണ് ഷാരൂഖും ഗൗരിയും ഒരുമിക്കുന്നത്. മുസ്ലീമായ ഷാരൂഖുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബം എതിരായിരുന്നു തുടക്കത്തില്‍. ഗൗരിയുടെ കുടുംബം ബ്രാഹ്‌മണരാണ്. വിവാഹ സമയത്ത് ഷാരൂഖിന് 26 വയസും ഗൗരിയ്ക്ക് 21 വയസുമായിരുന്നു പ്രായം. ഇതും കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായി. ഷാരൂഖ് ഖാന്‍ അന്ന് സിനിമയിലേക്ക് എത്തിയത് പോലുമുണ്ടായിരുന്നില്ല. സിനിമാ പ്രേമം തലയ്ക്ക് പിടിച്ചു നടക്കുന്നവന് മകളെ നല്‍കാനും കുടുംബം തയ്യാറായിരുന്നില്ല.

ഒരിക്കല്‍ തന്റെ പെങ്ങളുടെ പിന്നാലെ നടക്കുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഷാരൂഖിനെ ഭീഷണിപ്പെടുത്താനായി ഗൗരിയുടെ സഹോദരന്‍ വരിക പോലുമുണ്ടായിട്ടുണ്ട്. 2008 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ഗൗരി തന്റെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നുവെന്ന് തുറന്ന് പറയുന്നുണ്ട്. ഞങ്ങള്‍ തീരുമാനമെടുക്കാന്‍ ചെറുപ്പമായിരുന്നു. സിനിമയില്‍ ചേരാന്‍ പോകുന്നയാള്‍, അന്യമതത്തില്‍ നിന്നുമുള്ളയാള്‍ ഇതൊക്കെ പ്രശ്‌നമായിരുന്നുവെന്നാണ് ഗൗരി പറയുന്നത്.

അന്നത്തെ പ്രായത്തിന്റെ ചാബല്യത്തില്‍ അറ്റകൈ എന്ന നിലയില്‍ വിവാഹം നടത്തിക്കിട്ടാന്‍ തങ്ങള്‍ ഒരു പദ്ധതിയിട്ടതിനെക്കുറിച്ചും ഗൗരി പറയുന്നുണ്ട്. ഷാരൂഖ് ഖാന്റെ പേര് അഭിനവ് എന്നാക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ഇതോടെ ഷാരൂഖ് ഹിന്ദുവാണെന്ന് മാതാപിതാക്കള്‍ കരുതുമെന്നായിരുന്നു കരുതിയിരുന്നത്. ഇന്ന് അതൊരു ബാലിശമായ തീരുമാനമായിരുന്നുവെന്ന് ചിരിച്ചു കൊണ്ട് ഗൗരി പറയുന്നുണ്ട്. എന്തായാലും ഒടുവില്‍ ഇരുവരുടേയും പ്രണയത്തിന് മുന്നില്‍ വീട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വന്നു. ആര്‍ക്കും മതം മാറേണ്ടി വന്നതുമില്ല.

ഇന്നും മതത്തിന്റെ കാര്യത്തില്‍ ഗൗരിയും ഷാരൂഖും പരസ്പരം ബഹുമാനിക്കുന്നവരാണ്. ഇരുവരും തങ്ങളുടെ മാതാചാരങ്ങള്‍ പിന്തുരടുകയും പങ്കാളിയുടേത് വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മക്കളോടും തങ്ങള്‍ മതം പിന്തുടരാന്‍ പറയാറില്ലെന്നും താരങ്ങള്‍ പറയുന്നു. ഒരിക്കല്‍ മതത്തെക്കുറിച്ച് മകള്‍ സുഹാനയുമായി നടന്ന സംസാരത്തെക്കുറിച്ച് ഷാരൂഖ് മനസ് തുറന്നിരുന്നു.

Shahrukh Khan

''ഞങ്ങള്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം എന്ന ചിന്തയില്ല. എന്റെ ഭാര്യ ഹിന്ദുവാണ്. ഞാന്‍ മുസ്ലീമാണ്. ഞങ്ങളുടെ മക്കള്‍ ഹിന്ദുസ്ഥാനിയാണ്. സ്‌കൂളിലെ ഫോം പൂരിപ്പിക്കാന്‍ നേരം മകള്‍ എന്നോട് ചോദിച്ചു പാപ്പ നമ്മള്‍ ഏത് മതമാണ്? ഞാന്‍ അവളോട് പറഞ്ഞത് നമ്മള്‍ ഇന്ത്യന്‍ ആണെന്നാണ്. ഒരു മതവുമില്ല. ഉണ്ടാകാനും പാടില്ല'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

അതേസമയം പഠാനിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പഠാന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തിയിരുന്നു. ഡങ്കി, ജവാന്‍ എന്നീ സിനിമകളാണ് ഷാരൂഖിന്റേതായി അണിയറയിലുള്ളത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X